എയ്‌റോ ബോഡി കിറ്റിൽ അണിഞ്ഞൊരുങ്ങി ടൊയോട്ട RAV4 എസ്‌യുവി
ജാപ്പനീസ് വാഹന നിർമാതക്കളായ ടൊയോട്ടയുടെ അന്താരാഷ്ട്ര വിപണികളിലെ ജനപ്രിയ എസ്‌യുവിയാണ് RAV4. മോഡലിനെ കൂടുതൽ ആകർഷകമാക്കാനും സ്പോട്ടിയർ കാറുകളെ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളെ അടുപ്പിക്കാനുമായി ഒരു പുതിയ എയ്‌റോ ബോഡി കിറ്റ് പുറത്തിറക്കി.

ടൊയോട്ടയുടെ ഇൻ-ഹൗസ് ട്യൂണിംഗ് ഷോപ്പായ മോഡലിസ്റ്റ നിർമിച്ച എയ്‌റോ ബോഡി കിറ്റ് RAV4 എസ്‌യുവിയുടെ സൗന്ദര്യാത്മകത വർധിപ്പിക്കാനാണ് ഇതിലൂടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതായത് കാറിന്റെ മെക്കാനിക്കലുകളിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല എന്ന് ചുരുക്കം.

വാഹനത്തിന്റെ ഒറിജിനൽ ഷാർപ്പ് രൂപത്തിലേക്ക് ധാരാളം സ്പോർട്ടി വിശദാംശങ്ങൾ ചേർക്കുകയാണ് ബോഡി കിറ്റ് ചെയ്യുന്നത്. മുൻവശത്ത് ഒരു പുതിയ ഫ്രണ്ട് ബമ്പറിന്റെ കൂട്ടിച്ചേർക്കൽ ഒരു പുതുരൂപം നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്. കൂടാതെ ലിപ് സ്‌പോയ്‌ലറും പുതിയ എൽഇഡി ഡിആർഎല്ലുകളും ചുവടെയുള്ള ഭാഗത്തായി നൽകിയിരിക്കുന്നു.
MOST READ: മെർസിഡീസ് ജി-വാഗൺ ബ്രാബസായി രൂപം മാറി സുസുക്കി ജിംനി

വശങ്ങളിലേക്ക് നോക്കിയാൽ മസ്കുലർ സൈഡ് സ്കേർട്ടുകളിലേക്കാകും ആദ്യം കണ്ണെത്തുക. കാറിന്റെ പിൻഭാഗത്തിന് സ്പോർട്ടി രൂപത്തിലുള്ള റിയർ സ്പാറ്റുകൾക്കൊപ്പം ചെറുതായി പുനർരൂപകൽപ്പന ചെയ്‌ത ബമ്പർ ഇടംപിടിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.

ഇതുകൂടാതെ മുൻകൂട്ടി തെരഞ്ഞെടുത്ത കൂൾ ഷൈൻ എന്ന ബോഡി കിറ്റ് പാക്കേജും ഓഫറിലുണ്ട്. ഫ്രണ്ട് ഗ്രിൽ അലങ്കരിക്കൽ, ഹെഡ്‌ലാമ്പ് അലങ്കരിക്കൽ, 10-സ്‌പോക്ക് ഡിസൈൻ, ഡ്യുവൽ-ടോൺ ഫിനിഷ് ഉള്ള 19 ഇഞ്ച് അലുമിനിയം വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൊയോട്ട RAV4 മോഡലിസ്റ്റ ബോഡി കിറ്റുകൾ മലേഷ്യൻ വിപണിയിലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
MOST READ: മുംബൈയിൽ നിന്ന് കേരളത്തിലേക്ക് ഒരു വർഷം നീണ്ട അപൂർവ്വ ട്രക്ക് യാത്ര

മലേഷ്യയിലെ ബാലകോങ്ങിലെ ടൊയോട്ടയുടെ വിംഗ് ഹിൻ ഡീലർഷിപ്പ് വഴി ഇതി ലഭ്യമാകും. 196,500 മലേഷ്യൻ റിംഗിറ്റിന്റെ ആരംഭ വിലയ്ക്ക് അതായത് ഏകദേശം 35 ലക്ഷം രൂപയ്ക്ക് ടൊയോട്ട RAV4 എസ്‌യുവി സ്വന്തമാക്കാം.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 360 ഡിഗ്രി ക്യാമറയും ഇതിന് ലഭിക്കുന്നു. കൂടാതെ കളീഷൻ പ്രിവൻഷൻ സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഡൈനാമിക് ക്രൂയിസ് കൺട്രോൾ, ഏഴ് എയർബാഗുകൾ എന്നിവയും RAV4-ൽ സ്റ്റാൻഡേർഡായി ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നുണ്ട്.
MOST READ: രജിസ്ട്രേഷൻ പ്ലേറ്റ് നിയമങ്ങൾ പരിഷ്കരിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം

രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേത് 2.0 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ യൂണിറ്റാണ്. ഇത് ഒരു സിവിടി ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിനാണ്.

ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. രണ്ട് മോഡലുകളും സ്റ്റിയറിംഗ് വീലുകൾക്ക് പിന്നിലുള്ള പാഡിൽ ഷിഫ്റ്ററുകളുമായും മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് എത്തുന്നത്. ഇതിൽ സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്ട് എന്നിങ്ങനെ മൂന്ന് മോഡുകൾ ലഭ്യമാണ്.


Click it and Unblock the Notifications








