ജനപ്രിയ ഹിലക്സ് പിക്കപ്പ് ട്രക്കിന് ഒരു മേക്കോവറുമായി ടൊയോട്ട
ടൊയോട്ട തങ്ങളുടെ ജനപ്രിയ ഹിലക്സ് പിക്കപ്പ് ട്രക്കിന് ഒരു മേക്കോവർ നൽകിയിരിക്കുകയാണ്. നിർമ്മാതാക്കൾ വാഹത്തിന്റെ ഡിസൈൻ മാറ്റിമറിക്കുകയും ചാസി പരിഷ്കരിക്കുകയും പുതിയതും കൂടുതൽ ശക്തവുമായ എഞ്ചിൻ ചേർക്കുകയും ചെയ്തു.

പുതുക്കിയ ഫോർഡ് റേഞ്ചർ എതിരാളിക്ക് മുൻവശത്ത് പുതിയ രൂപഭാവം, ത്രിമാന ഗ്രില്ല്, പുനർക്രമീകരിച്ച ബമ്പർ എന്നിവ ലഭിക്കുന്ന. ഇത് വാഹനത്തിന്റെ റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നു.

ഉയർന്ന പതിപ്പുകൾക്ക് മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ക്ലസ്റ്ററുകൾ ലഭിക്കും. അതോടൊപ്പം പുതിയ ബ്രോൺസ് മെറ്റാലിക് നിറവും വാഗ്ദാനം കമ്പനി ചെയ്യുന്നു.
MOST READ: കൊവിഡ്-19; ഉപഭോക്താക്കൾക്കായി പ്രത്യേക EMI പാക്കേജും ആനുകൂല്യങ്ങളുമോരുക്കി ടാറ്റ

അകത്ത്, ഹിലക്സ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങളിൽ അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടുന്നു. ഇപ്പോൾ 8.0 ഇഞ്ച് സ്‌ക്രീനോടൊപ്പം വേഗതയേറിയതും കൂടുതൽ പ്രതികരണം നൽകുന്നതുമായി അവകാശപ്പെടുന്ന പുതിയ സോഫ്റ്റ്വെയറും വരുന്നു.

ആപ്പിൾ കാർപ്ലേ, ആൻഡ്രോ ഓട്ടോ സവിശേഷതകളും ഇതിൽ ഒരുക്കിയിരിക്കുന്നു. അതോടൊപ്പം പുതിയ കിറ്റിൽ 800W, 9-സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റവും ഉൾപ്പെടുന്നു.
MOST READ: എൻട്രി ലെവൽ ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ രണ്ട് മോഡലുകളെ കൂടി അവതരിപ്പിക്കാൻ മാരുതി

നിലവിൽ വാഗ്ദാനം ചെയ്യുന്ന 2.4 ലിറ്റർ യൂണിറ്റിനൊപ്പം ടൊയോട്ട 2.8 ലിറ്റർ ഡീസൽ എഞ്ചിൻ വാഗ്ദാനം ചെയ്യുന്നു. ഇത് 204 bhp കരുത്തും 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

10 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്താൻ ഹിലക്സിന് സാധിക്കുന്നു. ഇപ്പോഴത്തെ 2.4 ലിറ്റർ പതിപ്പിനേക്കാൾ 2.8 ലിറ്റർ പതിപ്പ് 3.2 സെക്കൻഡ് വേഗതയേറിയതാണ്.
MOST READ: എംവി അഗസ്റ്റ എക്‌സ്‌ക്ലൂസീവ് ബ്രൂട്ടാലെ 1000RR ML പതിപ്പ് അവതരിപ്പിച്ചു

പ്രധാനമായും ഓൺ-റോഡ് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഹിലക്സിന്റെ സസ്പെൻഷനും സ്റ്റിയറിംഗും കമ്പനി മെച്ചപ്പെടുത്തിയിട്ടുണ്ട്.

റീട്യൂൺ ചെയ്ത ഷോക്ക് അബ്സോർബറുകളും പുനർരൂപകൽപ്പന ചെയ്ത ലീഫ് സ്പ്രിംഗുകളും സുഗമമായ യാത്രയ്ക്ക് കാരണമാകുമെന്ന് പറയപ്പെടുന്നു.
MOST READ: വിൻഫാസ്റ്റ് ഇലക്‌ട്രിക് കാർ നിർമിക്കാൻ മഹീന്ദ്രയുടെ കീഴിലുള്ള പിനിൻഫറീനയും

എന്നിരുന്നാലും, ലോ എഞ്ചിൻ ഐഡിൾ സ്പീഡ്, പുതുക്കിയ സ്റ്റെബിലിറ്റി കൺട്രോൾ, പുതിയ ടയർ ആംഗിൾ മോണിറ്റർ എന്നിവയുൾപ്പെടെ വാഹനത്തിന്റെ ഓഫ്-റോഡ് വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിന് നിരവധി മാറ്റങ്ങൾ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു. ത്രോട്ടിൽ പെഡൽ പ്രതികരണവും മെച്ചപ്പെടുത്തിയിട്ടുണ്ട്.

അവസാനമായി, സ്റ്റാൻഡേർഡ് മോഡലിനേക്കാൾ അകത്തും പുറത്തും വൈവിധ്യമാർന്ന സ്റ്റൈലിംഗ് അപ്‌ഗ്രേഡുകളുള്ള ഒരു റേഞ്ച്-ടോപ്പിംഗ് ഇൻവിൻസിബിൾ X മോഡൽ അന്താരാഷ്ട്ര വിപണികളിലെ ഹിലക്സ് നിരയിലേക്ക് നിർമ്മാതാക്കൾ ചേർത്തു.

ടൊയോട്ട ഹിലക്സ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശനത്തിനുള്ള ഒരു മോഡൽ അല്ല. എന്നിരുന്നാലും, ഹിലക്സുമായി സാമ്യമുള്ള അടുത്ത സഹോദരൻ മൂന്ന്-വരി ഫോർച്യൂണർ എസ്‌യുവിയാണ്.

ഇത് പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് രൂപത്തിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തിക്കുന്നു. അന്താരാഷ്ട്ര വിപണികൾക്കായുള്ള ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്, അടുത്ത വർഷം വാഹനം ഇന്ത്യയിൽ വരും.

ഇതിനിടയിൽ, ടൊയോട്ട ബാഡ്‌ജ്ഡ് മാരുതി കാറുകളിൽ രണ്ടാമത്തേതായ ബ്രെസ്സ കോംപാക്റ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള അർബൻ ക്രൂയിസർ 2020 ഓഗസ്റ്റിൽ വിപണിയിൽ എത്തിക്കാൻ ടൊയോട്ട കിർലോസ്‌കർ മോട്ടോർ ഒരുങ്ങുന്നു.


Click it and Unblock the Notifications








