പോളോ, വെന്റോ TSI മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍
2020 മെയ് മാസത്തിലാണ് പോളോ, വെന്റോ മോഡലുകളുടെ TSI ലിമിറ്റഡ് എഡിഷന്‍ പതിപ്പുകളെ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇരുമോഡലുകളെയും വെബ്സൈറ്റില്‍ നിന്ന് നിര്‍മ്മാതാക്കള്‍ പിന്‍വലിച്ചിരുന്നു.

ഇതോടെ വാഹനം വിപണിയില്‍ നിന്നും പിന്‍വലിച്ചു എന്ന തരത്തില്‍ വ്യാഖ്യാനങ്ങള്‍ വരുകയും ചെയ്തു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഔദ്യോഗിക വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഫോക്‌സ്‌വാഗണ്‍.

ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇരുമോഡലുകളും നിര്‍ത്തലാക്കപ്പെട്ടുവെന്ന ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍, TSI പതിപ്പുകള്‍ ഇപ്പോഴും വില്‍പനയ്ക്ക് ലഭ്യമാണെന്നും, പ്രതിമാസ വില്‍പനയില്‍ മികച്ച സംഭാവന നല്‍കുന്നുണ്ടെന്നും ജര്‍മ്മന്‍ വാഹന നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു.
MOST READ: പ്രതീക്ഷിക്കാം ഈ വില; പുതുതലമുറ ഹോണ്ട സിറ്റി നാളെ വിപണിയിലെത്തും

പ്രത്യക്ഷത്തില്‍, എല്ലാ ഫോക്‌സ്‌വാഗണ്‍ ഔട്ട്‌ലെറ്റിലും ബ്രാന്‍ഡിന്റെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമിലും ഉപഭോക്താക്കള്‍ക്ക് ബുക്കിംഗ് ചെയ്യുന്നതിന് മോഡലുകള്‍ ലഭ്യമാണെന്നും കമ്പനി അറിയിച്ചു. പോളോ TSI പതിപ്പിന് 7.89 ലക്ഷം രൂപയും വെന്റോ TSI പതിപ്പിന് 10.99 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

പോളോയുടെയും വെന്റോയുടെയും ഹൈലൈന്‍ പ്ലസ് വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ലിമിറ്റഡ് എഡിഷന്‍ പതിപ്പുകള്‍ ഒരുങ്ങിയിരുന്നത്. രൂപത്തില്‍ ഇരുവാഹനങ്ങളുടെയും റെഗുലര്‍ പതിപ്പില്‍ നിന്ന് കാര്യമായ മാറ്റമില്ലെങ്കിലും കൂടുതല്‍ ഡിസൈന്‍ ഹൈലൈറ്റുകള്‍ നല്‍കിയാണ് വ്യത്യസ്തമാക്കുന്നത്.

ഹണികോമ്പ് ഗ്രില്ല്, സ്‌പോര്‍ട്ടി ഭാവം പകരുന്ന ബോഡി ഗ്രാഫിക്‌സ്, പാസഞ്ചര്‍ ഡോറിലെ TSI ബാഡ്ജിങ്ങ് എന്നിവ ലിമിറ്റഡ് എഡിഷനിലെ പ്രത്യേകതകളാണ്.

JTI-യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ബമ്പര്‍, ഗ്ലോസി ബ്ലാക്ക് റൂഫ്, ബ്ലാക്ക് ഫിനീഷ് റിയര്‍വ്യൂ മിറര്‍, ടച്ച് സ്ട്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോയിസ് കമാന്റ്, ക്രൂയിസ് കണ്‍ട്രോള്‍, നാല് എയര്‍ബാഗ്, ലെതര്‍ സീറ്റുകള്‍, ഹീറ്റ് ഇന്‍സലേറ്റിങ്ങ് ഗ്ലാസ് എന്നിവയും TSI പതിപ്പിനെ മനോഹരമാക്കും.
MOST READ: റെട്രോ ശൈലിയിൽ പരിഷ്കരിച്ച ഡീസൽ ബുള്ളറ്റ്

1.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഇരുമോഡലുകള്‍ക്കും കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 110 bhp കരുത്തും 175 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ആണ് ഗിയര്‍ബോക്‌സ്.

പോളോയില്‍ 18.24 കിലോമീറ്ററും വെന്റോയില്‍ 17.69 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ഒരുപിടി പുതിയ പദ്ധതികള്‍ക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.
MOST READ: നിസ്സാൻ B-എസ്‌യുവി കൺസെപ്റ്റിന്റെ ലോക പ്രീമിയർ 2020 ജൂലൈ 16 -ന്

ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ആകര്‍ഷകമായ വായ്പ സൗകര്യങ്ങളും അതോടൊപ്പം തന്നെ ലീസിങ്ങ് പദ്ധതിക്കുമാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ലീസിന് നല്‍കുന്നതിനായി ഓംനി ചാനല്‍ മൊബിലിറ്റി സോലൂഷന്‍ എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.


Click it and Unblock the Notifications








