പ്രതീക്ഷിക്കാം ഈ വില; പുതുതലമുറ ഹോണ്ട സിറ്റി നാളെ വിപണിയിലെത്തും
ഏറെക്കാലമായി കാത്തിരുന്ന പുതുതലമുറ ഹോണ്ട സിറ്റി നാളെ ഇന്ത്യന്‍ വിപണിയിലെത്തും. പുതിയ വാഹനത്തിനായുള്ള ബുക്കിങ് നിര്‍മ്മാതാക്കള്‍ നേരത്തെ തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു.

ഡീലര്‍ഷിപ്പുകള്‍ വഴിയോ ഓണ്‍ലൈന്‍ വഴിയോ ആവശ്യക്കാര്‍ക്ക് വാഹനം ബുക്ക് ചെയ്യാം. ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെന്ന് ബുക്ക് ചെയ്യുമ്പോള്‍ 21,000 രൂപയും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 5,000 രൂപയുമാണ് കമ്പനി ഈടാക്കുന്നത്. നിലവിലുള്ള മോഡല്‍ പുതിയ സിറ്റി സെഡാനൊപ്പം വില്‍ക്കും.

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിലണിയില്‍ എത്തും. V, VX, ZX എന്നിങ്ങനെ മൂന്ന് പതിപ്പുകളും പുതുതലമുറ സിറ്റിയില്‍ ഇടംപിടിക്കും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും 11 ലക്ഷം രൂപ മുതല്‍ 16 ലക്ഷം രൂപ വരെ എക്‌സ്‌ഷോറും വില പ്രതീക്ഷിക്കാം.
MOST READ: പോളോ, വെന്റോ TSI മോഡലുകളുടെ വില്‍പ്പന അവസാനിപ്പിച്ചിട്ടില്ലെന്ന് ഫോക്‌സ്‌വാഗണ്‍

ഹ്യുണ്ടായി വെര്‍ണ, മാരുതി സിയാസ് എന്നിവരാകും വിപണിയിലെ മുഖ്യഎതിരാളികള്‍. ശ്രേണിയിലെ തന്നെ ഏറ്റവും വിശാലമായ മോഡലായിരിക്കും പുതിയ സിറ്റിയെന്നും കമ്പനി അവകാശപ്പെടുന്നു.

4,549 mm നീളം, 1,748 mm വീതി, 1,489 mm ഉയരം എന്നിങ്ങനെയാണ് പുതുതലമുറ സിറ്റിയുടെ അളവുകള്‍. 100 mm നീളവും, 53 mm വീതിയും കൂടുതലാണ് വാഹനത്തിന്. ഉയരം 6 mm കുറച്ചു കൂടുതല്‍ സ്പോര്‍ട്ടിയാക്കി. അതേസമയം 2,600 mm വീല്‍ബേസില്‍ മാറ്റമില്ല.

ഹോണ്ട പുതുതായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതുതലമുറ സിറ്റി. ഈ പ്ലാറ്റ്‌ഫോം ഭാരം കുറഞ്ഞതും സുരക്ഷിതവുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ബിഎസ് VI -ലേക്ക് നവീകരിച്ച് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും പുതിയ സിറ്റിയുടെ കൈമുതല്‍ ആണ്. 1.5-ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ തുടരുമെങ്കിലും 1.5-ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിന് പകരം പുത്തന്‍ എഞ്ചാനാണ് ഇടംപിടിച്ചിരിക്കുന്നത്.
MOST READ: ജൂലൈയിൽ ആകർഷകമായ ഫിനാൻസ് പദ്ധതികളുമായി ടൊയോട്ട

വേരിയബിള്‍ വാല്‍വ് ടൈമിംഗ് ഉപയോഗിച്ച് പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ യൂണിറ്റാണ് പുതിയത്. പെട്രോള്‍ എഞ്ചിന്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതിയ സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കും.

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ത്രീ സ്‌പോക്ക് മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, 16 ഇഞ്ച് ഡ്യുവല്‍ കട്ട് അലോയി വീലുകള്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന എയര്‍ വെന്റുകള്‍, റോട്ടറി കണ്‍ട്രോള്‍ ഡയലുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്‍, എന്നിവ വാഹനത്തിലെ സവിശേഷതകളാണ്.
MOST READ: എസ്-ക്രോസിന്റെ അവതരണം ജൂലൈ 28 -ന്; സ്ഥിരീകരിക്കാതെ മാരുതി

നാല് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി അസിസ്റ്റ് (VSA), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിയര്‍ വ്യൂ ക്യാമറ എന്നീ സുരക്ഷാ സന്നാഹങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.


Click it and Unblock the Notifications








