രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് VI പ്രാബല്യത്തില്‍ വന്നതോടെ പഴയതലമുറ പസാറ്റ് TDI പ്രീമിയം സെഡാനെ അടുത്തിടെ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. നവീകരിച്ച പതിപ്പിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നവീകരിച്ച പതിപ്പ് പെട്രോള്‍ എഞ്ചിനിലാകും വിപണിയില്‍ എത്തുക. പുതിയ മോഡലിന്റെ പരീക്ഷണയോട്ടത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 2.0 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

സ്‌കോഡ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച സൂപ്പര്‍ബ് കണ്ട അതേ എഞ്ചിന്‍ തന്നെയാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ എഞ്ചിന്‍ 190 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്‌സ്. പഴയ ബിഎസ് IV പതിപ്പില്‍ 2.0 ലിറ്റര്‍ TDI എഞ്ചിന്‍ 174 bhp കരുത്തും 350 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്.

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ആറ് സ്പീഡ് DSG ആയിരുന്നു ഗിയര്‍ബോക്‌സ്. എന്നാല്‍ പുതിയ എഞ്ചിന്‍ പഴയ പതിപ്പിനെക്കാള്‍ 16 bhp കരുത്തു, 30 Nm torque കൂടുതല്‍ സൃഷ്ടിക്കും. ഈ വര്‍ഷത്തിന്റെ അവസാനമോ 2021 -ന്റെ തുടക്കത്തിലോ വാഹനം വിപണിയില്‍ എത്തും.

MOST READ: C5 എയര്‍ക്രേസ് എസ്‌യുവിയുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സിട്രണ്‍

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നേരത്തെയും പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എഞ്ചിന്‍ നവീകരണത്തിനൊപ്പം വാഹനത്തിന്റെ ഫീച്ചറുകളിലും, ഡിസൈനിലും കമ്പിനി മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബമ്പറുകള്‍, റേഡിയേറ്റര്‍ ഗ്രില്‍, പാസാറ്റ് ലോഗോ, എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പ് ക്ലസ്റ്ററുകള്‍, 17 ഇഞ്ച് അലോയി വീലുകള്‍ എന്നിവയില്‍ മാറ്റങ്ങളും പുതുമകളും പ്രതീക്ഷിക്കാം. ഇന്റഗ്രേറ്റഡ് ഓണ്‍ലൈന്‍ കണക്ടിവിറ്റിയുള്ള MIB3 ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം പുതിയ മോഡലില്‍ ഇടംപിടിക്കും.

MOST READ: ഥാറും ആറ്റം ക്വാഡ്രിസൈക്കിളും വിപണിയിലേക്ക്, അവസാനഘട്ട പരീക്ഷണയോട്ടവുമായി മഹീന്ദ്ര

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ ആഢംബരം നിറഞ്ഞതാകും പുതിയ പതിപ്പിന്റെ അകത്തളം. വിപണിയില്‍ എത്തിയാല്‍ സ്‌കോഡ സൂപ്പര്‍ബ്, ടൊയോട്ട കാമ്രി മോഡലുകളാകും വാഹനത്തിന്റെ എതിരാളികള്‍.

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ മോഡലില്‍ നിന്നും വര്‍ധനവ് ഉണ്ടാകുമെന്നാണ് സൂചന. ബിഎസ് IV പതിപ്പിന് 29.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

MOST READ: ബിഎസ് VI കാറുകൾക്ക് ഇനി പച്ച നിറത്തിലുള്ള സ്ട്രിപ്പുകൾ നിർബന്ധം

രണ്ടാം വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ പസാറ്റ്; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ബിഎസ് IV പാസാറ്റ് നാല് വകഭേദങ്ങളിലാണ് വിപണിയില്‍ എത്തിയിരുന്നത്. കംഫര്‍ട്ട്ലൈന്‍, കംഫര്‍ട്ട്ലൈന്‍ കണക്റ്റ് എഡിഷന്‍, ഹൈലൈന്‍, ഹൈലൈന്‍ കണക്റ്റ് എഡിഷന്‍ എന്നിവയാണ് മോഡലുകള്‍.

Source: Zigwheels

More from DriveSpark

Article Published On: Tuesday, June 9, 2020, 14:22 [IST]
English summary
Volkswagen Passat BS6 Spotted Testing Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X