പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ലെക്സസ് 2020 ജൂൺ 9 -ന് IS -ന്റെ പുതിയ തലമുറയെ പുറത്തിറക്കുന്നതിനെക്കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ വാഹനത്തിന്റെ അരങ്ങേറ്റം കാർ നിർമ്മാതാക്കൾ ഇപ്പോൾ പിന്നീടുള്ള തീയതിയിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

സമീപകാല ആഗോള സ്ഥിതി കണക്കിലെടുത്ത് ലെക്സസ് പുതിയ IS -ന്റെ പ്രീമിയർ മാറ്റിവച്ചു എന്ന് കമ്പനി പ്രസ്താവന ഇറക്കി. നിലവിലെ രൂപത്തിലുള്ള സെഡാൻ 2013 മുതൽ വിൽപ്പനയ്ക്ക് എത്തുന്നതാണ്, ഈ വർഷാവസാനത്തോടെ പുതുമോഡൽ ആഗോളതലത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

ഇപ്പോൾ കാരിന്റെ രൂപഭാവത്തെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല. കാറിന്റെ മനോഹരമായ ടെയിൽ ലാമ്പുകൾ പ്രദർശിപ്പിക്കുന്ന ഒരു ടീസർ ചിത്രം മാത്രമാണ് നിർമ്മാതാക്കൾ പുറത്തു വിട്ടിരിക്കുന്നത്.

MOST READ: ഫോക്‌സ്‌വാഗണ്‍ നിവസ് അടിസ്ഥാനമാക്കി സെഡാനും; എന്തൊക്കെ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

പുതിയ ലെക്സസ് IS വിപണിയിൽ ബി‌എം‌ഡബ്ല്യു 3 സീരീസ്, മെർസിഡീസ് ബെൻസ് C-ക്ലാസ്, ഔഡി A4 എന്നിവയോട് മത്സരിക്കുന്നു.

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

നാലാം തലമുറ ലെക്സസ് IS രൂപകൽപ്പനയുടെ കാര്യത്തിൽ ഒരു പരിണാമമാകാൻ സാധ്യതയുണ്ട്, മാത്രമല്ല വാഹനം കൂടുതൽ ഷാർപ്പ് സ്റ്റൈലിംഗിൽ കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഥാറും ആറ്റം ക്വാഡ്രിസൈക്കിളും വിപണിയിലേക്ക്, അവസാനഘട്ട പരീക്ഷണയോട്ടവുമായി മഹീന്ദ്ര

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

മുതിർന്ന സഹോദരങ്ങളായ ES, LS എന്നിവയിൽ നിന്ന് ഡിസൈൻ സൂചകങ്ങൾ കടമെടുത്തേക്കാം. പുതിയ IS -ന്റെ പ്ലാറ്റ്ഫോമിനെക്കുറിച്ച് വിശദാംശങ്ങളൊന്നുമില്ല.

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

എന്നാൽ ചില റിപ്പോർട്ടുകൾ ഈ മോഡൽ നിലവിലെ തലമുറയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. മറുഭാഗത്ത് സെഡാൻ പുതിയ TNGA-L പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങുമെന്ന അനുമാനങ്ങളുമുണ്ട്. പുതിയ TNGA-L പ്ലാറ്റ്ഫോം വൈദ്യുതീകരണത്തിനും തയ്യാറാണ് എന്നത് തീർച്ചയായും കാര്യങ്ങൾ രസകരമാക്കും.

MOST READ: തലമുറ മാറ്റത്തിന് ഹോണ്ട WR-V; ക്രോസ്ഓവറിന്റെ ഡിജിറ്റൽ ചിത്രങ്ങൾ കാണാം

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

ലെക്സസ് ഇപ്പോൾ തങ്ങളുടെ പുറത്തിറങ്ങാനുള്ള വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ്, അതിനാൽ വാഹനത്തിന്റെ എഞ്ചിനെക്കുറിച്ചും മറ്റ് മെക്കാനിക്കലുകളെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല.

പുതുതലമുറ IS സെഡാനിന്റെ അരങ്ങേറ്റം നീട്ടിവെച്ച് ലെക്സസ്

പെട്രോൾ, ഹൈബ്രിഡ് ഓപ്ഷനുകൾ ഇതിൽ ഉൾപ്പെടുമെന്ന് നിരവധി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, അതേസമയംV8 മോട്ടോറും നിർമ്മാതാക്കൾ ഓഫർ ചെയ്യാം. എന്നിരുന്നാലും, ഈ ഊഹാപോഹങ്ങൾക്ക് വ്യക്തമായ തെളിവുകളൊന്നുമില്ല.

More from DriveSpark

Article Published On: Tuesday, June 9, 2020, 13:02 [IST]
English summary
Lexus Postponds New Gen IS Global Debut Due To Covid-19. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X