ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഫോക്‌സ്‌വാഗണ്‍ പോളോ ഓട്ടോമാറ്റിക് അല്ലെങ്കിൽ ഫോക്‌സ്‌വാഗണ്‍ വെന്റോ ഓട്ടോമാറ്റിക് വാങ്ങാനായി നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ, അൽപ്പം കാത്തിരിപ്പിന് തയ്യാറാകുക.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾ അടങ്ങുന്ന ബിഎസ് VI പോളോ, ബിഎസ് VI വെന്റോ ലൈനപ്പുകളുടെ വില മാർച്ച് 4 ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും മാനുവൽ പതിപ്പുകൾ മാത്രമേ നിലവിൽ ലഭ്യമാകൂ. ഓട്ടോമാറ്റിക് മോഡലുകളുടെ ഡെലിവറികൾ ഓഗസ്റ്റിൽ മാത്രമേ ആരംഭിക്കൂ.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഇരു മോഡലുകളുടെയും മാനുവൽ പതിപ്പുകൾ മാത്രമാണ് ഇപ്പോൾ ഫോക്‌സ്‌വാഗണിന്റെ ചകൻ പ്ലാന്റിൽ ഉൽ‌പാദിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

MOST READ: വിപണിയിൽ എത്തും മുമ്പേ iX3 ഇലക്ട്രിക് ക്രോസ്ഓവറിന്റെ ടീസർ പുറത്തിറക്കി ബി‌എം‌ഡബ്ല്യു

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

കൊവിഡ്-19 മഹാമാരി മൂലമുള്ള ലോക്ക്ഡൗണും മറ്റ് സുരക്ഷ മാനദണ്ഡങ്ങളും കാരണം ദീർഘകാലം അടച്ചതിനുശേഷം പരിമിതമായ ശേഷിയിലാണ് നിർമ്മാണശാല പ്രവർത്തിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ബിഎസ് VI കാലഘട്ടത്തിൽ പുതുക്കിയ പോളോയും വെന്റോയും പെട്രോൾ മാത്രമുള്ള മോഡലുകളായി മാറി. ഒരു മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്ന 1.0 MPI എഞ്ചിനാണ് പോളോയുടെ താഴ്ന്ന പതിപ്പുകളിൽ നിർമ്മാതാക്കൾ നൽകുന്നത്.

MOST READ: പുറത്തിറങ്ങും മുമ്പേ പുതുനിറത്തിൽ ഹെക്ടർ പ്ലസ്; സ്പൈ ചിത്രങ്ങൾ പുറത്ത്

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

എന്നാൽ കമ്പനിയുടെ പുതിയ 110 bhp കരുത്ത് പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ TSI ടർബോ-പെട്രോൾ എഞ്ചിനാണ് ആരാധകർ ഏറെയും. വെന്റോയിൽ ഓഫർ ചെയ്യുന്ന ഏക എഞ്ചിനാണ് പുതിയ 1.0 TSI യൂണിറ്റ്.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഒരു ടർബോ-പെട്രോൾ എഞ്ചിൻ പോളോ വെന്റോ മോഡലുകൾക്ക് പുതിയതല്ല. ഇരു മോഡലുകൾക്കും മുമ്പ് 105 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന 1.2 TSI യൂണിറ്റ് ജർമ്മൻ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്തിരുന്നു.

MOST READ: പുതുതലമുറ മഹീന്ദ്ര ഥാറിനായി ഇനി അധികം കാത്തിരിക്കേണ്ട, ഒക്‌ടോബറിൽ വിപണിയിൽ എത്തും

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഗിയർബോക്സ് ഓപ്ഷനുകളിൽ പഴയ 1.2 TSI -യുടെ ഏഴ് സ്പീഡ് DSG ഡ്യുവൽ ക്ലച്ച് യൂണിറ്റ് ഒഴിവാക്കി, പുതിയ 1.0 TSI ഇപ്പോൾ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

ഫോക്‌സ്‌വാഗണ്‍ പോളോ ഓട്ടോമാറ്റിക് പതിപ്പുകളുടെ എക്സ്-ഷോറൂം വില 9.12 ലക്ഷം മുതൽ 9.59 ലക്ഷം വരെയാണ്, വെന്റോ ഓട്ടോമാറ്റികിന് 12.09 ലക്ഷം മുതൽ 13.29 ലക്ഷം വലരെ വില വരുന്നു.

MOST READ: ജന്മനാട്ടിൽ വെന്യുവിന് ഒരു സ്പെഷ്യൽ എഡിഷൻ മോഡൽ സമ്മാനിച്ച് ഹ്യുണ്ടായി

ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

സ്കോഡയിൽ നിന്നുള്ള വെന്റോയുടെ കസിൻ, റാപ്പിഡിന് അതിന്റെ നവീകരണത്തിന്റെ ഭാഗമായി 1.0 TSI എഞ്ചിൻ ലഭിച്ചു. എന്നിരുന്നാലും, റിപ്പോർട്ടുചെയ്‌തതുപോലെ, റാപ്പിഡ് ഓട്ടോമാറ്റിക്ക് വിപണിയിൽ എത്താൻ ഇനിയും സമയമെടുക്കും.

More from DriveSpark

Article Published On: Saturday, June 13, 2020, 11:14 [IST]
English summary
Volkswagen Polo And Vento AT Variant's Deliveries To Begin In August. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X