ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

മാർച്ചിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ടി-റോക്ക് എസ്‌യുവിയുടെ ആദ്യ ബാച്ച് പൂർണമായും വിറ്റഴിഞ്ഞതായി പ്രഖ്യാപിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ.

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

കൂടാതെ വാഹനത്തിനായുള്ള ബുക്കിംഗ് താത്ക്കാലികമായ നിർത്തിവെച്ചിരിക്കുകയാണെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചു. കോംപാക്ട് എസ്‌യുവി മോഡലായ ടി-റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ആഭ്യന്തര വിപണിയിലെ എക്സ്ഷോറൂം വില.

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

എന്നാൽ കൊവിഡ്-19 കാരണം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ വാഹനത്തിനായുള്ള ഡെലിവറി വൈകിയെങ്കിലും ടി-റോക്കിന് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചതെന്ന് കമ്പനി പറയുന്നു.

MOST READ: മോഡൽ നിരയിൽ നേരിയ വില വർധനവ് പ്രഖ്യാപിച്ച് ഫോക്‌സ്‌വാഗൺ

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച വാഹനത്തെ ഒരു CBU ഉത്പ്പന്നമായിട്ടാണ് ഫോക്‌സ്‌വാഗൺ ഇന്ത്യയിൽ എത്തിക്കുന്നത്. എസ്‌യുവിയുടെ 1,000 യൂണിറ്റുകളാണ് കമ്പനി ആദ്യം വില്‍പ്പനയ്ക്ക് എത്തിച്ചത്. എന്നാൽ ആവശ്യക്കാര്‍ കൂടുകയാണെങ്കില്‍ ടി-റോക്കിന്റെ ഉത്പാദനം പ്രാദേശികമായി നടത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

ബ്രാൻഡിന്റെ പുതിയ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവിയെ ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമാണ് ടി-റോക്കിന്റെ പ്രധാന സവിശേഷത.

MOST READ: ഗ്ലാൻസയെ സ്റ്റാർലെറ്റ് നെയിംപ്ലേറ്റിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളും, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ ടി-റോക്ക് എസ്‌യുവിയുടെ പ്രധാന ഫീച്ചറുകളാണ്.

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

കൂടാതെ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സംയോജിപ്പിച്ച 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ സവിശേഷതകളാൽ സമ്പന്നവുമാണ് ഈ ജർമൻ കാർ.

MOST READ: സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് ഇംഗ്ലണ്ടിലും എത്തി, ഇന്ത്യയിലേക്കും ഉടൻ

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനിലാണ് എസ്‌യുവി വിപണിയിൽ ഇടംപിടിക്കുന്നത്. ഇത് 50 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്. മാനുവൽ ട്രാൻസ്മിഷൻ ഓഫറിൽ ഇല്ല എന്നതും ശ്രദ്ധേയമാണ്.

ടി-റോക്ക് പൂർണമായും വിറ്റഴിച്ച് ഫോക്‌സ്‌വാഗൺ; ബുക്കിംഗും താത്ക്കാലികമായി നിർത്തിവെച്ചു

ടി-റോക്കിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ഫോക്‌സ്‌വാഗൺ അണിനിരത്തുന്നുണ്ട്.

More from DriveSpark

Article Published On: Wednesday, September 9, 2020, 14:09 [IST]
English summary
Volkswagen Sold Out T-Roc SUV In India And Bookings Closed For Now. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X