ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

കോംപാക്ട് എസ്‌യുവി ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. 19.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് വാഹനത്തെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്നത്. പിന്നാലെ ടി-റോക്കിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചു. അധികം വൈകാതെ തന്നെ മുഴുവന്‍ യൂണിറ്റും വിറ്റഴിച്ചതായി ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. CBU ഉത്പന്നമായിട്ടാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

അതുകൊണ്ട് തന്നെ പരിമിതമായ യൂണിറ്റുകള്‍ മാത്രമാകും വിപണിയില്‍ എത്തുക. നേരത്തെ വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിലെ സാഹചര്യം കണക്കിലെടുത്താണ് ടി-റോക്കിന്റെ ഡെലിവറി കമ്പനി വൈകിപ്പിച്ചത്. ARAI സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതും ഡെലിവറി വൈകാന്‍ ഒരു കാരണമായി.

MOST READ: 6 മാസത്തേക്ക് ഇഎംഐ അടവുകള്‍ ഇല്ല; പുതിയ പദ്ധതികളുമായി ഫോര്‍ഡ്

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

വിപണിയില്‍ ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍ എന്നിവരാണ് വാഹനത്തിന്റെ മുഖ്യ എതിരാളികള്‍. MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ ടി-റോക്കിന്റെ സവിശേഷതകളാണ്.

MOST READ: ഫസ്റ്റ്-റെസ്പോണ്ടർ മോട്ടോർസൈക്കിളുകളുടെ ആദ്യ യൂണിറ്റ് രാജസ്ഥാന് കൈമാറി ഹീറോ

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

MOST READ: തികഞ്ഞ ഓഫ്-റോഡറായി മാറിയ മഹീന്ദ്ര CJ3B

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്.

ടി-റോക്കിന്റെ ഡെലിവറി ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

മോഡലിനെ പ്രാദേശികമായി നിര്‍മ്മിക്കാനും നിര്‍മ്മാതാക്കള്‍ക്ക് പദ്ധതിയുണ്ട്. പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാനാകും സാധ്യത. ഇതോടെ വാഹനത്തിന്റെ വില പിടിച്ച് നിര്‍ത്താം എന്ന പ്രതീക്ഷയിലാണ് കമ്പനി. എന്നാല്‍ പ്രാദേശിക നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയിട്ടില്ല.

More from DriveSpark

Article Published On: Thursday, July 16, 2020, 18:11 [IST]
English summary
Volkswagen T-Roc Deliveries Commence In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X