കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

ഗ്രേറ്റ് വാൾ മോട്ടോർസിന് കീഴിലുള്ള ചൈനീസ് വാഹന നിർമാതാക്കളായ വെയ് തങ്ങളുടെ വരാനിരിക്കുന്ന P01 അഞ്ച് സീറ്റർ കോംപാക്‌ട് എസ്‌യുവിയുടെ ടീസർ ചിത്രം പുറത്തുവിട്ടു.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

സിറ്റി ഡ്രൈവിംഗ് അവസ്ഥകൾക്ക് മാന്യമായ ഒരു തൈരഞ്ഞെടുപ്പായിരിക്കും പുത്തൻ എസ്‌യുവിയെന്നാണ് കമ്പനിയുടെ അവകാശവാദം. അതോടൊപ്പം മതിയായ പ്രായോഗികതയോടെ താങ്ങാനാവുന്ന ഓഫ്‌റോഡർ ആകാനും വെയ് P01 ലക്ഷ്യമിടുന്നു.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

പൂർണ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, ചതുരാകൃതിയിലുള്ള ആർച്ചുകളും, പൂർണ വലിപ്പമുള്ള സ്‌പെയർ വീലും മറ്റ് പൊതുവായ പരുക്കൻ സവിശേഷതകളും പോലുള്ള പ്രധാന ബാഹ്യ ഹൈലൈറ്റുകൾ ടീസറുകൾ വെളിപ്പെടുത്തുന്നു.

MOST READ: 15 ലക്ഷം ഇൻ‌ജെനിയം എഞ്ചിനുകൾ‌ നിർമിച്ച് ജ്വാഗർ ലാൻഡ് റോവർ

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

ഫോർഡ് ബ്രോൻകോ സ്‌പോർട്ടിന്റെ സൗന്ദര്യശാസ്ത്രത്തിന് അനുസൃതമായി വെയ് P01 കാണപ്പെടുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഫോർഡ് 2-ഡോർ, 4-ഡോർ, സ്പോർട്ട് ഫോർമാറ്റുകളിൽ പുതുതലമുറ ബ്രോൻകോ എസ്‌യുവി പുറത്തിറക്കിയത്.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

വെയ് P01-ന്റെ സവിശേഷതകളും മറ്റ് സുപ്രധാന വിവരങ്ങളും അജ്ഞാതമായി തുടരുന്നു. വെയുടെ കമ്പനി ലോഗോ രൂപീകരിച്ച ടെയിൽ ലാമ്പ് ക്ലസ്റ്റർ, റിയർ ഓഫ്‌സെറ്റ് ലൈസൻസ് പ്ലേറ്റ്, ഉറപ്പുള്ളതും ഉപയോഗപ്രദമെന്ന് തോന്നുന്ന മേൽക്കൂര റെയിലുകൾ എന്നിവ ശ്രദ്ധേയമായ വിശദാംശങ്ങളിൽ ഉൾപ്പെടുന്നു.

MOST READ: പുതുതലമുറ സ്‌കോര്‍പിയോ 2021-ല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

ബ്ലാക്ക് ആറ്-സ്‌പോക്ക് അലോയ് വീലുകൾ, സ്ക്വയർ ORVM-കൾ, ത്രീ-സ്ലാറ്റ് റേഡിയേറ്റർ ഗ്രിൽ തുടങ്ങിയവ മറ്റ് പ്രധാന സവിശേഷതകളാണ്. എങ്കിലും അഞ്ച് സീറ്റർ എസ്‌യുവിയുടെ ഇന്റീരിയറുകൾ ഇതുവരെ കമ്പനിവെളിപ്പെടുത്തിയിട്ടില്ല.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

മുൻവശത്ത് ഇരട്ട-വിസ്ബോൺ ഇൻഡിപെൻഡന്റ് സസ്‌പെൻഷനും പിന്നിൽ ഒരു ഇന്റഗ്രൽ ബ്രിഡ്ജ്-ടൈപ്പ് സജ്ജീകരണവും വെയ് P01-ന്റെ സവിശേഷതയാണെന്ന് വിവിധ ഉറവിടങ്ങൾ പറയുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും.

MOST READ: യുഎസ് വിപണിയിൽ പരിഷ്കരിച്ച കാമ്രി സെഡാൻ അവതരിപ്പിച്ച് ടൊയോട്ട

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

ഗ്രേറ്റ് വാൾ മോട്ടോർസിന് കീഴിൽ കുറച്ച് ബാഡ്ജ് എഞ്ചിനീയറിംഗ് ഉൽപ്പന്നമായിരിക്കും ഇതെന്നാണ് സൂചന. 2020 ഓട്ടോ എക്‌സ്‌പോയിൽ ഗ്രേറ്റ് വാൾ മോട്ടോർസ് ഇന്ത്യൻ അരങ്ങേറ്റം പ്രഖ്യാപിച്ചിരുന്നു.

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് വെയ് P01 ഒരുങ്ങുന്നു; ടീസർ ചിത്രം പുറത്ത്

GWM-ന്റെ സബ് ബ്രാൻഡായ ഹവാലും പ്രീമിയം എസ്‌യുവി ലൈനപ്പ് രാജ്യത്ത് ഉടൻ വിൽപ്പനയ്ക്കെത്തിക്കും. പൂനെ നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള തലേഗാവിൽ കമ്പനി ഒരു നിർമാണ പ്ലാന്റ് കമ്പനി സ്ഥാപിക്കുകയാണ് ഇപ്പോൾ.

Most Read Articles

Malayalam
English summary
Wey P01 SUV Teased In China. Read in Malayalam
Story first published: Saturday, July 18, 2020, 17:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X