ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

ഹൈദരാബാദ് ആസ്ഥാനമായുള്ള ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍. ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമിന്റെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ഇരുകൂട്ടരും ലക്ഷ്യമിടുന്നത്.

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

കരാര്‍ പ്രകാരം സൂംകാര്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉപഭോക്തൃ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ETO മോട്ടോര്‍സിന് അതിന്റെ പ്രൊപ്രൈറ്ററി ടെക് സ്റ്റാക്കിലേക്ക് പ്രവേശനം നല്‍കും.

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

സൂംകാര്‍, ETO മോട്ടോര്‍സ് പങ്കാളിത്തം ഇന്ത്യയിലുടനീളമുള്ള യാത്രക്കാര്‍ക്ക് ആദ്യ-അവസാന മൈല്‍ യാത്രകള്‍ പ്രദാനം ചെയ്യുന്നതിനൊപ്പം ഇലക്ട്രിക് വാഹനങ്ങളിലൂടെ ചരക്ക് നീക്കവും പ്രദാനം ചെയ്യുന്നു.

MOST READ: എക്‌സ്‌പാൻഡർ എംപിവിക്ക് ഹൈബ്രിഡ് ഇലക്ട്രി‌ക് പതിപ്പുമായി മിത്സുബിഷി എത്തുന്നു

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

ഈ കോ-ബ്രാന്‍ഡ് പ്ലാറ്റ്ഫോം ഉപയോഗിച്ച്, സ്മാര്‍ട്ട് ഇലക്ട്രിക് വാഹനങ്ങളുടെ ഒരു കൂട്ടം ക്ലീന്‍ മൊബിലിറ്റി സൊല്യൂഷന്‍ ഓഫര്‍ ശക്തിപ്പെടുത്താനും ETO മോട്ടോര്‍സ് പദ്ധതിയിടുന്നു. പ്ലാറ്റ്ഫോമില്‍ ഇലക്ട്രിക് ത്രീ-വീലറുകള്‍, ഫോര്‍ വീലറുകള്‍, ഇരുചക്രവാഹനങ്ങള്‍ ഫസ്റ്റ് മൈല്‍, അവസാന മൈല്‍, ഇന്റര്‍സിറ്റി പാസഞ്ചര്‍, ഇന്ത്യയിലുടനീളം ചരക്ക് ചലനം എന്നിവയും ഉള്‍പ്പെടുത്തും.

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

ETO മോട്ടോര്‍സുമായുള്ള ഈ പങ്കാളിത്തത്തിലൂടെ സൂംകാര്‍ തങ്ങളുടെ AI അധിഷ്ഠിത പ്ലാറ്റ്ഫോമിനെ കൂടുതല്‍ സുരക്ഷയിലൂടെയും, പ്രവര്‍ത്തനച്ചെലവിലൂടെയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സൂംകാര്‍ വക്താവ് വെളിപ്പെടുത്തി.

MOST READ: സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത മൊബിലിറ്റി എത്തിക്കുന്നതിന് അത്യാധുനിക ഇലക്ട്രിക് വാഹനങ്ങളുടെ ഉടമസ്ഥാവകാശം പ്രവര്‍ത്തിപ്പിക്കും. കോ-ബ്രാന്‍ഡ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ വികസനവുമായി ബന്ധപ്പെട്ട് കമ്പനികള്‍ തമ്മിലുള്ള അടുത്ത ഘട്ട സഹകരണം വ്യവസായത്തിന് സുപ്രധാനമായ ഒരു ചുവടുവെപ്പായിരിക്കുമെന്ന് നിസ്സംശയം പറയുമെന്ന് ETO മോട്ടോര്‍സ് സിഇഒ ബിജു മാത്യു പറഞ്ഞു.

ETO മോട്ടോര്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് സൂംകാര്‍

സൂംകാര്‍ ഒരു ഡ്രൈവര്‍ സ്‌കോര്‍ ടെക് സ്റ്റാക്കും അവതരിപ്പിച്ചു. മെഷീന്‍ ലേണിംഗ് കഴിവുകളുള്ള AI-പവര്‍ഡ് അല്‍ഗോരിതം, ഡ്രൈവറുടെ പ്രകടനം 0-100 സ്‌കെയിലില്‍ റേറ്റുചെയ്യുന്നു. ഡ്രൈവര്‍ സ്‌കോര്‍ വാഹനത്തിന്റെ അവസ്ഥ, ഉപഭോക്താവിന്റെ ഡ്രൈവിംഗ് രീതി തുടങ്ങി നിര്‍ണായക സംഭവങ്ങള്‍ ഇത് ട്രാക്ക്‌ചെയ്യുന്നു.

Most Read Articles

Malayalam
English summary
Zoomcar Partners With ETO Motors Shared EV Platform. Read in Malayalam.
Story first published: Tuesday, July 28, 2020, 17:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X