സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

അന്താരാഷ്ട്ര വിപണിയിലെ ഹ്യുണ്ടായിയുടെ ജനപ്രിയ എസ്‌യുവിയായ സാന്റാ ഫെയ്ക്ക് N പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കൊറിയൻ ബ്രാൻഡ്. ഈ വർഷം അവസാനത്തോടെ പുതിയ ബോഡി കിറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

ജൂണിലാണ് ഹ്യുണ്ടായി പുതിയ സാന്റാ ഫെയെ വിപണിയിൽ എത്തിക്കുന്നത്. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി ഒരു പുത്തൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി ഇപ്പോൾ നിർമിച്ചിരിക്കുന്നത്.

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

നാലാം തലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച എസ്‌യുവി അതിന്റെ മസ്‌കുലർ രൂപം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. പുതിയ N പെർഫോമൻസ് പാക്കേജ് ഈ രൂപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന് പുറമെ ബോഡിക്ക് കൂടുതൽ ആക്രമണാത്മക രൂപവും അതോടൊപ്പം അകത്ത് കൂടുതൽ ആഢംബരവും പുതിയ വേരിയന്റിൽ അണിനിരക്കുമെന്നതിൽ സംശയമൊന്നുമില്ല.

MOST READ: ബിഎസ്-VI കരുത്തിൽ കുതിക്കാൻ FZ 25 വിപണിയിൽ, വില 1.52 ലക്ഷം രൂപ

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

N പെർഫോമൻസ് കിറ്റിൽ എത്തുന്ന സാന്റാ ഫെ എസ്‌യുവിയുടെ മുൻവശത്ത് വ്യത്യസ്ത ഡിസൈനുകളുള്ള പുതിയ ബമ്പറുകൾ, ഗ്രിൽ, പിൻ ബമ്പറിൽ ഒരു ഡിഫ്യൂസർ, മേൽക്കൂരയുടെ അവസാനത്തിൽ ഒരു വലിയ സ്‌പോയ്‌ലർ എന്നിവ ഉൾപ്പെടും.

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

എസ്‌യുവിയുടെ രൂപകൽപ്പന മെച്ചപ്പെടുത്തുന്ന ഗോൾഡൻ നിറത്തിലുള്ള ലംബ ബാറുകളും അലങ്കാരങ്ങളും സ്വീകരിക്കുന്ന പുനർരൂപകൽപ്പന ചെയ്ത ഗ്രിൽ ഏറ്റവും ശ്രദ്ധേയമായ ഒരു വശമാണ്.

MOST READ: ഓഫ്റോഡറിന് പിന്നാലെ ബ്രോങ്കോ പിക്കപ്പും പുറത്തിറക്കാൻ ഫോർഡ്

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

നാല് ടെയിൽ ‌പൈപ്പുകൾ, 21 ഇഞ്ച് അലോയ് വീലുകൾ, കാർബൺ ഫൈബർ ഹുഡ്, വീൽ ആർച്ചുകൾക്ക് ചുറ്റുമുള്ള കൂട്ടിച്ചേർക്കലുകൾ, ചുവന്ന കോളിപ്പറുകളുള്ള N പെർഫോമൻസ് ബ്രേക്കുകൾ എന്നിവ ഇതിന്റെ ചലനാത്മകതയെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

പ്രധാനമായും മുൻവശത്ത് കാണപ്പെടുന്ന ബ്രോൺസ് ഷേഡും സാന്റാ ഫെയ്ക്ക് ഒരു പെർഫോമൻസ് കാർ ലുക്ക് സമ്മാനിക്കും. പിൻഭാഗത്ത് സ്വതന്ത്രമായി രൂപകൽപ്പന ചെയ്ത രണ്ട് റിയർ വിംഗുകൾ ബ്രേക്ക് ലൈറ്റുകൾക്ക് മുകളിലായും ഇടംപിടിക്കും. അതേസമയം പുതിയ കാർ കൂടുതൽ റാഡിക്കൽ റിയർ ബമ്പറും ലോവർ ഡിഫ്യൂസറും ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

MOST READ: ബിഎസ് VI ഗ്രാസിയ 125 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഉടന്‍ കൈമാറുമെന്ന് ഹോണ്ട

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

അകത്തളത്ത് ഡാഷ്‌ബോർഡിലെ പുതിയ അൽകന്റാര ലെതർ അപ്ഹോൾസ്റ്ററി, ഡോറുകൾ, സീറ്റുകൾ, എന്നിവ മെച്ചപ്പെടുത്തിയ ലാറ്ററൽ പിന്തുണയോടെ ആഢംബരത്തെ സാധൂകരിക്കുന്നു. കൂടാതെ മുൻ സീറ്റുകളുടെ പിൻഭാഗത്ത് കാർബൺ ഫൈബർ ട്രിം, സ്ക്രീനുകൾ എന്നിവയുമുണ്ട്.

സാന്റാ ഫെ എസ്‌യുവിക്ക് N ലൈൻ പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങി ഹ്യുണ്ടായി

പുതിയ സാന്റാ ഫെയ്ക്കായി മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി പരിചയപ്പെടുത്തുന്നത്. അതിൽ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.0 ലിറ്റർ ടർബോ ഡീസൽ, 2.2 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. എന്നാൽ സമീപ ഭാവിയിൽ 1.6 ലിറ്റർ ടർബോ എഞ്ചിനുള്ള ഹൈബ്രിഡ് വേരിയന്റും ഹ്യുണ്ടായി അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai To Introduce N Performance Kit For Santa Fe SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X