ബിഎസ്-VI കരുത്തിൽ കുതിക്കാൻ FZ 25 വിപണിയിൽ, വില 1.52 ലക്ഷം രൂപ
ഏറെ നാളായി ക്വാർട്ടർ ലിറ്റർ ശ്രേണി കാത്തിരുന്ന 2020 ബിഎസ്-VI FZ25 മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ച് യമഹ. രണ്ട് വേരിയന്റുകളിലായി എത്തുന്ന മോട്ടോർസൈക്കിന്റെ FZ25 സ്റ്റാൻഡേർഡ് പതിപ്പിന് 1.52 ലക്ഷം രൂപയും FZS 25 മോഡലിന് 1.57 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

2020 ഫെബ്രുവരിയിലാണ് മുഖം മിനുക്കി ബിഎസ്- VI കരുത്തിൽ എത്തുന്ന മോഡലിനെ കമ്പനി ഒദ്യോഗികമായി പരിചയപ്പെടുത്തിയത്. ബൈക്കിനെ വിപണിയിൽ അവതരിപ്പിച്ചതിനെ തുടർന്ന് എല്ലാ ഡീലർഷിപ്പിലൂടെയും ഓൺലൈനായും പുതിയ FZ25 ബുക്ക് ചെയ്യാം.

താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപ ടോക്കൺ തുകയായി നൽകി മോട്ടോർസൈക്കിൾ ബുക്ക് ചെയ്യാം. നിലവിലുണ്ടായിരുന്ന ബിഎസ്-IV മോഡലുകളെക്കാൾ ഏകദേശം 18,000 രൂപയുടെ വില വർധനവാണ് പരിഷ്ക്കരിച്ച ക്വാർട്ടർ ലിറ്റർ മോഡലിന് യമഹ നടപ്പിലാക്കിയിരിക്കുന്നത്.
MOST READ: ബിഎസ് VI എക്‌സ്പള്‍സ് 200T, എക്‌സ്ട്രീം 200S മോഡലുകളെ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി ഹീറോ

സ്റ്റാൻഡേർഡ് FZ25 മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം FZS 25 വേരിയന്റ് പാറ്റീന ഗ്രീൻ, വൈറ്റ്-വെർമില്യൺ, ഡാർക്ക് മാറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും തെരഞ്ഞെടുക്കാൻ സാധിക്കും.

പുതിയ 2020 ബിഎസ്- VI യമഹ FZ25 മോഡലുകൾക്ക് 249 സിസി എയർ കൂൾഡ്, SOHC, 4-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 8,000 rpm-ൽ 20.8 bhp പവറും 6,000 rpm-ൽ 20.1 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
MOST READ: ക്ലാസിക് 350 പതിപ്പിന് സൈലന്‍സറുകള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; വില 3,300 രൂപ

ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രയോജനം നേടിയ പുതിയ ബിഎസ്-VI എഞ്ചിൻ അഞ്ച് സ്‌പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും 250 സിസി മോട്ടോർസൈക്കിളിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

സവിശേഷതകളുടെ കാര്യത്തിൽ പുതിയ മോഡലിന് മൾട്ടി-ഫംഗ്ഷൻ നെഗറ്റീവ് എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, എൽഇഡി ഡിആർഎൽ, ക്ലാസ് ഡി ബൈ ഫംഗ്ഷണൽ എൽഇഡി ഹെഡ്‌ലാമ്പ് എന്നിവയാണ് പ്രധാന ആകർഷക ഘടകങ്ങൾ.
MOST READ: പഞ്ചറായാലും കാറ്റുപോകില്ല; പഞ്ചര്‍ സേഫ് ടയറുമായി സിയറ്റ്

2020 യമഹ FZ25 മോഡലിന് കൗളിംഗിന് കീഴിലും എഞ്ചിൻ കട്ട്-ഓഫ് സ്വിച്ച് ഉള്ള സൈഡ് സ്റ്റാൻഡും ലഭിക്കുന്നുണ്ട്. നീളമുള്ള വൈസർ, സംരക്ഷണത്തിനായി ഹാൻഡിൽ ഗ്രിപ്പുകളിൽ ബ്രഷ് ഗാർഡുകൾ, ഗോൾഡൻ അലോയ് വീലുകൾ എന്നിവ FZS 25 പതിപ്പിൽ സ്റ്റാൻഡേർഡായി ലഭ്യമാകും.

ഇന്ത്യൻ വിപണിയിൽ കെടിഎം ഡ്യൂക്ക് 250, സുസുക്കി ജിക്സർ 250 ഇരട്ടകൾ, പുതിയ ബജാജ് ഡോമിനാർ 250 തുടങ്ങിയ മോഡലുകളാണ് 2020 യമഹ FZ25-ന്റെ പ്രധാന എതിരാളികൾ. ബൈക്കിനായുള്ള ഡെലിവറി കമ്പനി ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന.


Click it and Unblock the Notifications








