പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

പുതിയ കാർണിവലിന് പകരക്കാരനായി സെഡോണ എംപിവിയുമായി എത്തുകയാണ് കിയ മോട്ടോർസിന്റെ അമേരിക്കൻ ഡിവിഷൻ. ഫെബ്രുവരി 23-ന് വിപണിയിൽ എത്തുന്ന പുതുതലമുറക്കാരൻ ബ്രാൻഡിന്റെ പുതിയ ബാഡ്‌ജിംഗ് വഹിക്കുന്ന ആദ്യത്തെ വാഹനമാകുമെന്ന പ്രത്യേകതയുമുണ്ട്.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

വിപണിയിൽ എത്തുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സെഡോണ എംപിവി ഏഴ്, എട്ട് സീറ്റർ കോൺഫിഗറേഷനുകളോടെ വിശാലമായ ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രാപ്‌തമായിരിക്കും. ദക്ഷിണ കൊറിയയിൽ വിൽക്കുന്ന മോഡലിന് സമാനമായ മാറ്റങ്ങളായിരിക്കും ഇതിന് ഉണ്ടാവുക.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

കിയ സെഡോണ തികച്ചും ഒരു പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. അതോടൊപ്പം തന്നെ മുൻഗാമിയേക്കാൾ 40 മില്ലീമീറ്റർ കൂടുതൽ നീളവും 30 മില്ലീമീറ്റർ അധികം വീൽബേസും കിയ സെഡോണ വാഗ്‌ദാനം ചെയ്യും.

MOST READ: ടാറ്റയുടെ നേട്ടങ്ങളിൽ ഒരു പൊൻ തൂവൽ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് ആൾട്രോസ്

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

കൂടാതെ ബൂട്ട്സ്പേസ് കപ്പാസിറ്റിയും 2,905 ലിറ്ററായി ഉയർന്നിട്ടുമുണ്ട്. വരാനിരിക്കുന്ന കാർണിവൽ ഡ്രൈവർ-അസിസ്റ്റീവ് സിസ്റ്റങ്ങളുടെ ഒരു കൂട്ടം സവിശേഷതകൾ ഓഫർ ചെയ്യുമെന്ന് കിയ സ്ഥിരീകരിച്ചിട്ടുണ്ട്.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

290 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പുതിയ V6 എഞ്ചിന്റെ സാന്നിധ്യവും എംപിവിയുടെ മാറ്റുകൂട്ടും. ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രമുഖ ടൈഗർ നോസ് ഗ്രില്ലായിരിക്കും മുൻവശത്തെ പ്രധാന ആകർഷണം.

MOST READ: മുഖംമിനുക്കി മിടുക്കനായി പുതിയ 2022 മോഡൽ ഹ്യുണ്ടായി കോന

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

സിൽവർ ആക്സന്റഡ് സി-പില്ലർ, പവർ സ്ലൈഡിംഗ് റിയർ ഡോറുകൾ, ഒരു യുണീക് റിയർ ലൈറ്റിംഗ് ബാർ എന്നിവയാണ് വാഹനത്തിന്റെ പുറംമോടിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ക്യാബിനിൽ അഭിമുഖീകരിക്കും. ഇന്റീരിയറിന് ക്രമീകരിക്കാവുന്ന ബാക്ക്, ലെഗ് റെസ്റ്റുകൾ ലഭിക്കും. കൂടാതെ ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം മികച്ചതാണ്.

MOST READ: വിപണിയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ഹ്യുണ്ടായി; വിറ്റത് 90 ലക്ഷം യൂണിറ്റുകള്‍

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

കിയ കാർണിവലിന്റെ പ്രധാന വിപണിയാണ് ഇന്ത്യ. പക്ഷേ ഏറ്റവും പുതിയ അന്താരാഷ്ട്ര പതിപ്പല്ല നമ്മുടെ രാജ്യത്ത് വിൽക്കുന്നതെന്ന് മാത്രം. ആഭ്യന്തര ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രീമിയം എം‌പി‌വി മൂന്ന് വേരിയന്റുകളിലാണ് വിൽക്കുന്നത്, 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇതിന്റെ ഹൃദയം.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനോടു കൂടി മാത്രമാണ് കാർണിവൽ എംപിവി ഇന്ത്യയിൽ എത്തുന്നത്. ഇത് പരമാവധി 200 bhp കരുത്തിൽ 440 Nm torque ഉതിപാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുത്തൻ കാർണിവൽ എംപിവിയുടെ ടീസർ ചിത്രവുമായി കിയ; അരങ്ങേറ്റം ഉടൻ

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ യൂണിറ്റ് ജോടിയാക്കിയിരിക്കുന്നതും. കാർണിവലിന്റെ നിലവിലുള്ള ആഗോള പതിപ്പ് ഇന്ത്യയിൽ വിപണിയിൽ ഉടനെങ്ങും എത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

More from DriveSpark

Article Published On: Thursday, February 18, 2021, 13:00 [IST]
English summary
2021 Kia Carnival MPV Teased Ahead Of Launch. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X