3 സീരീസ് ഗ്രാന്‍ ലിമോസിനായുള്ള ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു
3 സീരീസ് ഗ്രാന്‍ ലിമോസിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു. 50,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

താല്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും, കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും വാഹനം ബുക്ക് ചെയ്യാം. 2021 ജനുവരി 21 -ന് മോഡലിനെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

3 സീരീസ് സെഡാന്റെ ലോംഗ്-വീല്‍ബേസ് പതിപ്പാണ് ഗ്രാന്‍ ലിമോസിന്‍. ആദ്യം ബുക്ക് ചെയ്യുന്ന 50 ഉപഭോക്താക്കള്‍ക്ക്, ഒരു ലക്ഷം രൂപ വില വരുന്ന റിയര്‍ സീറ്റ് ബിഎംഡബ്ല്യു കംഫര്‍ട്ട് പാക്കേജ് കോംപ്ലിമെന്ററിയായി ലഭിക്കും.
MOST READ: കുടുംബത്തിലെ പുതിയ അതിഥി; ഥാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് വിജയ് ബാബു

അതില്‍ ഒരു ഐപാഡ്, ഐപാഡ് ഹോള്‍ഡര്‍, കോട്ട് ഹാംഗര്‍ എന്നിവ ഉള്‍പ്പെടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവര്‍ ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഡെലിവറികള്‍ നടത്തുക.

ബുക്കിംഗ് ഘട്ടത്തില്‍ തന്നെ ഫിനാന്‍സ് അനുമതി നേടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്. വാഹനത്തെ കൂടുതല്‍ അറിയുന്നതിനായി ഉപഭോക്താക്കള്‍ക്ക് www.bmw.in/3GL എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനും സാധിക്കും.
MOST READ: 2020 -ൽ യൂറോപ്യൻ വിപണിയിലെ താരമായി ഫോക്‌സ്‌വാഗൺ ഗോൾഫ്

3 സീരീസ് ഗ്രാന്‍ ലിമോസിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 120 mm നീളവും അല്‍പ്പം ഉയരവും കൂടുതലാണ്. ദൈര്‍ഘ്യമേറിയ വീല്‍ബേസ് പിന്നിലെ യാത്രക്കാര്‍ക്ക് 43 mm അധിക ലെഗ് റൂം വാഗ്ദാനം ചെയ്യുന്നു.

നീളമുള്ള പിന്‍ഡോറുകള്‍ എളുപ്പത്തില്‍ ആക്‌സസ് നല്‍കുന്നു, ഒപ്പം മികച്ച കുഷ്യനിംഗും ബോള്‍സ്റ്ററിംഗും ഉപയോഗിച്ച് സീറ്റും മെച്ചപ്പെടുത്തിയിരിക്കുന്നു.
MOST READ: വാഹന ലോകത്തേക്കുള്ള ആപ്പിളിന്റെ ചുവടുവെപ്പ് ഹ്യുണ്ടായിയുടെ കൈപ്പിടിച്ച്; സാധ്യതകൾ ഇങ്ങനെ

സവിശേഷതകളുടെ കാര്യത്തില്‍ എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ ലൈറ്റുകളും, പനോരമിക് സണ്‍റൂഫ്, ഇന്റീരിയര്‍ മൂഡ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ എന്നിവ പോലെ സ്റ്റാന്‍ഡേര്‍ഡ് കാറില്‍ വരുന്ന സവിശേഷതകള്‍ പ്രതീക്ഷിക്കാം.

സ്റ്റാന്‍ഡേര്‍ഡ് ബിഎംഡബ്ല്യു 3 സീരീസ് സമാനമായ എഞ്ചിന്‍ തന്നെ ഈ പതിപ്പിലും ഇടംപിടിക്കും. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 255 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു.
MOST READ: 650 ഇരട്ടകള്‍ക്കും ഇനി അധികം മുടക്കണം; വില വര്‍ധിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍, 188 bhp കരുത്തും 400 Nm torque ഉം ആണ് നല്‍കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാകും.

സുരക്ഷയ്ക്കായി, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എഞ്ചിന്‍ ഇമോബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ എന്നിവയും വാഹനത്തില്‍ ഉണ്ടായിരിക്കും.

വില സംബന്ധിച്ച് സൂചനകള്‍ ഒന്നും ലഭ്യമല്ലെങ്കിലും 42.30 ലക്ഷം രൂപ മുതല്‍ 49.30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. മെര്‍സിഡീസ് ബെന്‍സ് C-ക്ലാസ്, ജാഗ്വാര്‍ XE, ഔഡി A4 ഫെയ്‌സ്‌ലിഫ്റ്റ് പുതുതലമുറ വോള്‍വോ S60 എന്നിവരാകും വാഹനത്തിന് എതിരാളികളാകുക.


Click it and Unblock the Notifications








