Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എല്ലാ വര്‍ഷവും ഇന്ത്യയില്‍ ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് സിട്രണ്‍
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അടുത്ത മാസം ഇന്ത്യയില്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് സിട്രണ്‍. ആദ്യ മോഡലായി C5 എയര്‍ക്രോസ് എസ്യുവിയാകും വിപണിയില്‍ എത്തുക.

ഗുജറാത്തിലെ അഹമ്മദാബാദില്‍ ലാ മൈസണ്‍ ഷോറൂം സിട്രണ്‍ ഉദ്ഘാടനം ചെയ്തു. വിപണിയില്‍ ക്രമേണ അതിന്റെ ഉത്പന്നങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനായി എല്ലാ വര്‍ഷവും ഒരു പുതിയ മോഡലെങ്കിലും അവതരിപ്പിക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി.

ജീപ്പ് കോമ്പസും ടാറ്റ ഹാരിയറും എതിരാളി മത്സരിക്കുന്നിടത്തേക്കാണ് സിട്രണ്‍ C5 എയര്‍ക്രോസ് എത്തുന്നത്. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് മോഡലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ചിരുന്നു.
MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

പോയ വര്‍ഷം ബ്രാന്‍ഡ് രാജ്യത്ത് ചുവടുവെയ്ക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി എത്തിയ കൊവിഡ്-19 യും അതിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും പദ്ധതികള്‍ നന്നെ തകിടം മറിക്കുകയാണ് ചെയ്തത്.

2021 അവസാനത്തോടെ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ വിപണിയിലെത്താന്‍ സാധ്യതയുള്ള അടുത്ത മോഡല്‍ C3 എയര്‍ക്രോസ് ആയിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ചെറിയ സബ് കോംപാക്ട് എസ്യുവി വിഭാഗത്തിലാകും എത്തുക.
MOST READ: ടി-ക്രോസ് ഫെയ്സ്ലിഫ്റ്റ് ഓഗസ്റ്റിൽ അവതരിപ്പിക്കാനൊരുങ്ങി ഫോക്സ്വാഗൺ

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകളുമായിട്ടാകും ഈ മോഡല്‍ മത്സരിക്കുക. കഴിഞ്ഞ മാസം സിട്രണ്‍ ബെര്‍ലിംഗോ എംപിവിയും ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് റെനോ ലോഡ്ജി ആരംഭിച്ച സെഗ്മെന്റിലേക്ക് പ്രവേശിക്കുകയാകും ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. എന്നിരുന്നാലും, കമ്പനിയുടെ ഭാഗത്തുനിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള് ഒന്നും തന്നെ വന്നിട്ടില്ല.
MOST READ: കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

വരാനിരിക്കുന്ന എല്ലാ മോഡലുകള്‍ക്കും C-ക്യൂബ്ഡ് പ്ലാറ്റ്ഫോം പിന്തുണ നല്‍കുമെന്നും പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകള്‍ ഉണ്ടായിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

2.0 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്, 177 bhp കരുത്തും 400 Nm torque ഉം പുറപ്പെടുവിക്കുന്നു. എട്ട് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് യൂണിറ്റുമായി സിട്രോണ്‍ C5 എയര്‍ക്രോസ് പ്രവര്‍ത്തിക്കും.
MOST READ: ഹ്യുണ്ടായിയുടെ പുതിയ എൻട്രി-ലെവൽ എസ്യുവി; ബയോണിന്റെ ടീസർ ചിത്രങ്ങൾ കാണാം

പെട്രോള്‍ പതിപ്പ് പിന്നീടാകും ലൈനപ്പില്‍ ചേര്‍ക്കുക. C5 എയര്‍ക്രോസ് എസ്യുവി വിപണിയില്‍ എത്തുന്നതിന് മുമ്പായി സിട്രണ്‍ വിവിധ നഗരങ്ങളില്‍ 10 ഡീലര്‍ഷിപ്പുകള്‍ തുറക്കും.

തുടക്കത്തില്‍ മെട്രോ നഗരങ്ങളില്‍ മാത്രമാകും കമ്പനി ഡീലര്‍ഷിപ്പുകള്‍ സ്ഥാപിക്കുക. എന്നാല്‍ പിന്നീട് കൂടുതല്‍ പുതിയ ഉത്പ്പന്നങ്ങള്‍ നിരയില്‍ എത്തുന്നതോടെ ഷോറൂമുകളുടെ എണ്ണം വികസിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാത്രമല്ല പാസഞ്ചര്‍ വാഹനങ്ങള്‍, എഞ്ചിനുകള്‍, ഗിയര്‍ബോക്സുകള്‍ എന്നിവ ലോകമെമ്പാടും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യാനും കമ്പനി പദ്ധതി തയ്യറാക്കിയിട്ടുണ്ട്.