പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

സീക്കർ എന്ന പുതിയ ഇലക്ട്രിക് കാർ ബ്രാൻഡ് പുറത്തിറക്കി ചൈനീസ് വാഹന നിർമാണ കമ്പനിയായ ഗീലി. ശരിക്കും വോൾവോ, ലോട്ടസ്, ലിങ്ക് ആൻഡ് കോ എന്നിവയുടെ ഉടമസ്ഥരാണ് ഗീലി.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

പുതിയ ഇവി ബ്രാൻഡിനൊപ്പം പ്രീമിയം ഇലക്ട്രിക് വാഹന ശ്രേണിയിൽ ടെസ്‌ലയെ വെല്ലുവിളിക്കുകയാണ് ഗീലിയുടെശ്രമം. ബ്രാൻഡിന്റെ പുതിയ ഇലക്ട്രിക് സസ്റ്റെയിനബിൾ എക്സ്പീരിയൻസ് ആർക്കിടെക്ചർ (SEA) പ്ലാറ്റ്ഫോം ഉപയോഗിച്ച് സീക്കർ നിരവധിവാഹനങ്ങളാകും വികസിപ്പിക്കുക.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

ഇത് സ്മാർട്ടിൽ നിന്നുള്ള പുതിയ മോഡലിനൊപ്പം സഹോദര സ്ഥാപനങ്ങളായ വോൾവോ, പോൾസ്റ്റാർ, ലിങ്ക് ആൻഡ് കോ എന്നിവയിൽ നിന്നുള്ള ഭാവി മോഡലുകൾക്കും ഈ പുതിയ പ്ലാറ്റ്ഫോം ഉപയോഗിക്കും.

MOST READ: ഇന്ത്യൻ വിപണിയ്ക്ക് അനുയോജ്യമായ അഞ്ച് ഇലക്ട്രിക് കാറുകൾ

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

വോൾവോ, ലോട്ടസ്, ലിങ്ക് ആൻഡ് കോ, പ്രോട്ടോൺ, ടെറാഫുജിയ, ലെവിസി എന്നിവയുടെ മാതൃ കമ്പനിയായി മാറ്റിനിർത്തിയാൽ മെർസിഡീസ് ബെൻസിന്റെ മാതൃ കമ്പനിയുടെ സ്മാർട്ട് സിറ്റി കാർ ബ്രാൻഡിലെ 50 ശതമാനം ഓഹരിയുടമയാണ് ഗീലി എന്നതും ശ്രദ്ധേയമാണ്.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

ആദ്യത്തെ സീക്കർ വാഹനങ്ങളുടെ ഡെലിവറികൾ ഈ വർഷാവസാനം ചൈനയിൽ ആരംഭിക്കുമെന്നാണ് ഗീലി വ്യക്തമാക്കിയിരിക്കുന്നത്. ചൈനയിൽ ജികെ എന്നറിയപ്പെടുന്ന സീക്കർ "പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്ക് വർധിച്ചുവരുന്ന ആഗോള ആവശ്യം നിറവേറ്റാൻ" ഉദ്ദേശിച്ചുള്ളതാണ്.

MOST READ: ഇലക്‌ട്രിക് വാഹന നിർമാണത്തിലേക്ക് ഷവോമിയും; കൈപിടിച്ചെത്തുന്നത് ഗ്രേറ്റ് വാൾ മോട്ടോർസുമായി

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

വരുന്ന അഞ്ച് വർഷത്തേക്ക് എല്ലാ വർഷവും ഒരു പുതിയ ഇവി പുറത്തിറക്കാനാണ് സീക്കർ ഉദ്ദേശിക്കുന്നതും. സീക്കറിന്റെ പ്രാരംഭ ശ്രദ്ധ ചൈനീസ് വിപണിയിലായിരിക്കുമെങ്കിലും പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആഗോള വിപണി ആവശ്യം നിറവേറ്റുന്നതിനുള്ള കയറ്റുമതി അവസരങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

ഗീലിയുടെ വിപുലീകൃത പദ്ധതിയുടെ ഭാഗമായി ആഗോള വ്യാപനത്തിന്റെ പ്രത്യേക ഉദ്ദേശ്യത്തോടെയാണ് ബ്രാൻഡ് സൃഷ്ടിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കൂടാതെ വിൽപ്പനയ്ക്കും സർവീസിനും നൂതനമായ ഒരു സമീപനം വാഗ്ദാനം ചെയ്യുന്ന ഒരു ഇവി ‘ഇക്കോസിസ്റ്റം' വികസിപ്പിക്കുകയും കമ്പനിയുടെ ലക്ഷ്യമാണ്.

MOST READ: വരാനിരിക്കുന്ന കിയ EV6 -ന്റെ അറിഞ്ഞിരിക്കേണ്ട സവിശേഷതകൾ

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

ഗീലി ബ്രാൻഡ് പോയ വർഷം 1.3 ദശലക്ഷം കാറുകളാണ് ചൈനയിൽ മാത്രമായി വിറ്റഴിച്ചിരിക്കുന്നത്. തുടർച്ചയായ നാലാം വർഷവും ലോകത്തിലെ ഏറ്റവും വലിയ പുതിയ കാർ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബ്രാൻഡായി ഇത് മാറി.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

73,000 കാറുകൾ മറ്റ് വിപണികളിലും ഗീലി വിറ്റഴിച്ചു. ഇത് വാർഷിക വിൽപ്പനയിൽ ഏകദേശം 25 ശതമാനത്തിന്റെ വർധനവിലേക്കാണ് വിരൽ ചൂണ്ടുന്നത്. പ്രീമിയം ബ്രാൻഡായ ലിങ്ക് ആൻഡ് കോ 1,75,000 കാറുകൾ 2020 വർഷം നിരത്തിലെത്തിച്ചു.

പ്രധാന എതിരാളി ടെസ്‌ല; ഇലക്‌ട്രിക് വാഹനങ്ങൾക്കായി സീക്കർ എന്ന ബ്രാൻഡുമായി ഗീലി

2019-നെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ് ഗീലിയുടെ ഉടമസ്ഥതയിലുള്ള ലിങ്ക് ആൻഡ് കോയും സ്വന്തമാക്കിയിരിക്കുന്നത്. കമ്പനി നിലവിൽ നിരവധി യൂറോപ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്.

Most Read Articles

Malayalam
English summary
Geely Unveiled A New Electric Car Brand Called Zeekr. Read in Malayalam
Story first published: Monday, March 29, 2021, 12:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X