മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

ലോകമെമ്പാടും ധാരാളം തലക്കെട്ടുകൾ സൃഷ്ടിച്ച ഒരു വാർത്തയായിരുന്നു ജനറൽ മോട്ടോർസ് തങ്ങളുടെ ഐതിഹാസിക ഹമ്മർ ഒരു ഇലക്ട്രിക് വാഹനമായി വീണ്ടും അവതരിപ്പിക്കുമെന്ന പ്രഖ്യാപനം.

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

GMC ഹമ്മർ‌ ഇവിയുടെ ഓഫ്‌റോഡിംഗ് ശേഷിയെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നിരുന്നു. എന്നിരുന്നാലും, ഐതിഹാസിക ബാഡ്‌ജിന് അനുസൃതമായി, GMC ഹമ്മർ ഇവി പരുക്കൻ ഭൂപ്രദേശങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തമാണെന്ന് തോന്നുന്നു.

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

ഇന്റർനെറ്റിൽ‌ പ്രത്യക്ഷപ്പെട്ട ഒരു പുതിയ വീഡിയോയിൽ‌, GMC ഹമ്മർ‌ ഇവി ടെസ്റ്റ് വാഹനം മഞ്ഞിൽ ഡ്രൈവ് ആസ്വദിക്കുന്നതായി കാണുന്നു.

MOST READ: സ്വിഫ്റ്റ് സ്പോർട്ട് ഹൈബ്രിഡ് വേൾഡ് ചാമ്പ്യൻ എഡിഷൻ അവതരിപ്പിച്ച് സുസുക്കി; വില 18.44 ലക്ഷം രൂപ

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

ശൂന്യമായ പാർക്കിംഗ് സ്ലോട്ടിൽ ഹമ്മർ ഓൾ-ഇലക്ട്രിക് പിക്കപ്പ് ട്രക്ക് സ്ലൈഡുചെയ്യുന്ന ഒരു ചെറിയ വീഡിയോ ജനറൽ മോട്ടോർസ് ഫേസ്ബുക്കിൽ പോസ്റ്റുചെയ്‌തു. പരിശോധനയിൽ ഹമ്മറിന്റെ സവിശേഷതകളെക്കുറിച്ച് വീഡിയോ ഒരു വെളിപ്പെടുത്തലും നടത്തുന്നില്ല.

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

"എൻജോയ് എ പൗഡേർഡ് ഡോണട്ട് ഓൺ അസ് " എന്നതായിരുന്നു വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പ്. ദൃശ്യമാകുന്നതുപോലെ, വീഡിയോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഹമ്മർ ഇവി ഒരു പരീക്ഷണ വാഹനമാണ്.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

2035 -ഓടെ പരമ്പരാഗത ഇന്ധനം നൽകുന്ന വാഹനങ്ങൾ വിൽക്കുന്നത് നിർത്താനുള്ള അമേരിക്കൻ ഓട്ടോമൊബൈൽ ഭീമന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഓൾ-ഇലക്ട്രിക് അവതാരത്തിൽ ഹമ്മറിനെ പുനരുജ്ജീവിപ്പിക്കുന്നത്.

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

സമയപരിധി 14 വർഷം അകലെയാണെങ്കിലും, നിർമ്മാതാക്കൾ ഇപ്പോൾ മുതൽ ഹമ്മർ ഇവി പോലുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് പ്രവർത്തനങ്ങ ആരംഭിച്ചിരിക്കുകയാണ്. ഓൾ-ഇലക്ട്രിക് പിക്കപ്പ് ട്രക്ക് GMC -യുടെ 2021 സൂപ്പർ ബൗളിലും ഫാറ്റ് ട്യൂസ്ഡേയിലും പ്രത്യക്ഷപ്പെട്ടു.

MOST READ: 350 ശ്രേണിയില്‍ മത്സരം കൊഴുപ്പിക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; ഹണ്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fgmc%2Fvideos%2F1069445696867979%2F&show_text=false&width=600

ഇലക്ട്രിക് ഹൃദയമുള്ള ഹമ്മറിന് പലതരം റോഡ് അവസ്ഥകൾ നേരിടാൻ വേണ്ടതായ കരുത്ത് ഉണ്ടായിരിക്കുമെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

GMC ഹമ്മർ ഇവി എഡിഷൻ 1 മോഡൽ ഈ വർഷാവസാനം ഏകദേശം 112,595 ഡോളർ (ഏകദേശം, 8,198,733 രൂപ) വിലയുമായി എത്തും, അതേസമയം താഴ്ന്ന വേരിയൻറ് 2024 -ൽ 79,995 ഡോളർ (ഏകദേശം, 5,824,926 രൂപ) വിലയിൽ ലഭിക്കും.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

മഞ്ഞിൽ ആടി തിമിർത്ത് ഹമ്മർ ഇവി; പുതിയ വീഡിയോ പുറത്ത് വിട്ട് GMC

വാഹനങ്ങളുടെ ചരിത്രത്തിലെ സവിശേഷമായ മോഡലുകളിലൊന്നാണ് ഹമ്മർ, പ്രത്യേകിച്ച് അമേരിക്കൻ സായുധ സേനയുടെ വ്യാപകമായ ഉപയോഗം കാരണമാണിത്. എന്നിരുന്നാലും, യൂണിഫോമിലുള്ള സേനാംഗങ്ങൾ ഹമ്മർ ഇവി എങ്ങനെ സ്വീകരിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

Most Read Articles

Malayalam
English summary
GMC Released New Video Of Hummer EV Playing In Snow. Read in Malayalam.
Story first published: Thursday, February 18, 2021, 12:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X