ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

കിയയുടെ ഇന്തോനേഷ്യ ഡിവിഷന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോനെറ്റിന്റെ മൂന്ന്-വരി പതിപ്പ് പുറത്തിറക്കിയിരുന്നു. ഇത് പുതിയ കോംപാക്ട് എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ സെഗ്മെന്റിലേക്കാണ് എത്തുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

4,120 മില്ലീമീറ്റര്‍ നീളവും 1,790 മില്ലീമീറ്റര്‍ വീതിയും 1,642 മില്ലീമീറ്റര്‍ ഉയരവുമുള്ള സോനെറ്റ് ഏഴ് സീറ്റര്‍ വീല്‍ബേസ് നീളം 2,500 മില്ലീമീറ്ററും ഗ്രൗണ്ട് ക്ലിയറന്‍സ് 211 മില്ലീമീറ്ററുമാണ്. ആന്ധ്രാപ്രദേശിലെ അനന്തപുരിലെ ബ്രാന്‍ഡിന്റെ ഉല്‍പാദന കേന്ദ്രത്തിലാണ് ഇത് നിര്‍മ്മിച്ച് ഇന്തോനേഷ്യയിലേക്ക് അയയ്ക്കുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

ഇന്ത്യ-സ്‌പെക്ക് സോനെറ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍, 125 മില്ലീമീറ്റര്‍ നീളവും ഒരേ വീതിയും ഉയരവും വീല്‍ബേസ് നീളവും ഉണ്ട്. ഇന്തോനേഷ്യന്‍ വിപണിയുടെ പതിവ് അഞ്ച് സീറ്റര്‍ സോനെറ്റ് ദൈര്‍ഘ്യമേറിയതിനാല്‍, ഇന്ത്യയില്‍ വില്‍പ്പന ചെയ്യുന്ന സബ്-4 മീറ്റര്‍ മോഡലിനെക്കാള്‍ മൂന്നാം നിര ഉള്‍പ്പെടുത്തുന്നത് താരതമ്യേന എളുപ്പമായിരുന്നു.

MOST READ: ആരെയും മോഹിപ്പിക്കുന്ന ലുക്ക്, മഹീന്ദ്ര കസ്റ്റമൈസേഷൻ സ്റ്റുഡിയോയുടെ കരവിരുതിൽ ബൊലേറോ ആറ്റിറ്റ്യൂഡ്

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

മാത്രമല്ല, ഏഴ് സീറ്റര്‍ സോനെറ്റ് 5 സീറ്റ് വേരിയന്റില്‍ നിന്ന് അതിന്റെ മിക്ക സവിശേഷതകളും കടമെടുക്കുന്നു. പുറത്ത് നിന്ന് നോക്കുമ്പോള്‍ 7 സീറ്റര്‍ സോനെറ്റ് നിലവിലെ മോഡലിന് സമാനമാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ക്രോം റേഡിയേറ്റര്‍ ഗ്രില്‍, ഇലക്ട്രിക് ബോഡി നിറമുള്ള ഒആര്‍വിഎം, എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പുകള്‍ എന്നിവ ചില പ്രധാന സവിശേഷതകളാണ്.

MOST READ: ഇന്ത്യൻ നിരത്തിൽ അപൂർവ്വ കാഴ്ച്ചയായി റെനോ ഷെർപ

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

ഏഴ് സീറ്റര്‍ കിയ സോനെറ്റിന്റെ സവിശേഷതകളുടെ പട്ടികയില്‍ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉണ്ട്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണ, ഇന്‍-കാര്‍ കണക്റ്റീവ് സവിശേഷതകള്‍ UVO കണക്ട്, നിറമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെവന്‍ സ്പീക്കര്‍ ബോസ് ഓഡിയോ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് സൗകര്യവും എല്‍ഇഡി ആംബിയന്റ് ലൈറ്റിംഗും എന്നിവ ഇടംപിടിക്കുന്നു.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

മൗണ്ട് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീലും, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോ എസി, റിയര്‍ എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍, അധിക സുഖസൗകര്യങ്ങള്‍ക്കായി വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിവയും ഇതിലുണ്ട്.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ റുഫില്‍ ഘടിപ്പിച്ച അധിക ബ്ലോവര്‍ നല്‍കി. സുരക്ഷയെ സംബന്ധിച്ചിടത്തോളം ആറ് എയര്‍ബാഗുകള്‍, ESC, TPMS, പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്സിംഗ് ക്യാമറ തുടങ്ങിയവ ലഭ്യമാണ്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

ഏഴ് സീറ്റര്‍ കിയ സോനെറ്റിന് 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിക്കുന്നത് തുടരുന്നു. 115 bhp പരമാവധി പവറും 144 Nm torque ഉം ഉല്‍പാദിപ്പിക്കുന്ന ഇത് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായും, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായും ജോടിയാക്കുന്നു.

MOST READ: ഇതുപോലെ മറ്റൊന്നില്ല, ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌ കാറായ സൈബര്‍സ്റ്ററിനെ പരിചയപ്പെടുത്തി എംജി

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

ഇന്ത്യയില്‍, 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ മോട്ടോര്‍ ഉപയോഗിച്ച് സോനെറ്റ് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. ഈ യൂണിറ്റ് പരമാവധി 115 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോനെറ്റ് 7-സീറ്ററിനെ അടുത്തറിയാം; വീഡിയോ

കിയ സോനെറ്റ് ഏഴ് സീറ്റര്‍ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല, പക്ഷേ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്ന് വേണം പറയാന്‍.

Image Courtesy: AutonetMagz

Most Read Articles

Malayalam
English summary
Here Is Kia Sonet 7-Seater Video, Explaining Features, Engine, Seating Details. Read in Malayalam.
Story first published: Saturday, April 10, 2021, 16:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X