പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ലോകം എസ്‌യുവി മോഡലുകൾക്ക് പിന്നാലെ പായുമ്പോൾ ആ മത്സരത്തിൽ നിന്നും ഒഴിഞ്ഞുനിന്ന ചില അപൂർവം വാഹന നിർമാണ കമ്പനികളിൽ പ്രധാനിയാണ് ഹോണ്ട. CR-V, WR-V എന്നീ രണ്ട് മോഡലുകളെ ഈ വിഭാഗത്തിലേക്ക് എടുത്തിടാമെങ്കിലും ആധുനികതയുടെ കാര്യത്തിൽ ഇവർ പിന്നിലായിരുന്നു.

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ശ്രേണിയിലെ മത്സരം കനക്കുമ്പോൾ ജാപ്പനീസ് ബ്രാൻഡ് പുതിയൊരു എസ്‌യുവി വാഹനവുമായി കളംനിറയാൻ ഒരുങ്ങുകയാണ്. അടുത്തിടെ ഇന്തോനേഷ്യൻ വിപണിക്കായി പരിചയപ്പെടുത്തിയ N7X കൺസെപ്റ്റ് അധിഷ്ഠിത എസ്‌യുവിയാകും ഇത്.

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ഈ പുതിയ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനെ ഈ വർഷം ഓഗസ്റ്റ് മാസം വിപണിയിൽ എത്തിക്കാനാണ് ഹോണ്ട ഇപ്പോൾ തയാറെടുക്കുന്നത്. ഈ പുതിയ എസ്‌യുവി അതിന്റെ അണ്ടർപിന്നിംഗുകളും ചില കോസ്മെറ്റിക്, മെക്കാനിക്കൽ ഘടകങ്ങളും സിറ്റി സെഡാനുമായാകും പങ്കിടുക.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ഈ പുതിയ എസ്‌യുവിയുടെ പ്രൊഡക്ഷൻ പതിപ്പിനെ ഈ വർഷം ഓഗസ്റ്റ് മാസം വിപണിയിൽ എത്തിക്കാനാണ് ഹോണ്ട ഇപ്പോൾ തയാറെടുക്കുന്നത്. ഈ പുതിയ എസ്‌യുവി അതിന്റെ അണ്ടർപിന്നിംഗുകളും ചില കോസ്മെറ്റിക്, മെക്കാനിക്കൽ ഘടകങ്ങളും സിറ്റി സെഡാനുമായാകും പങ്കിടുക.

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ഹോണ്ടയിൽ നിന്നുള്ള ഈ പുതിയ മോഡൽ പ്രായമാകുന്ന BR-V എസ്‌യുവിക്ക് പകരക്കാരനായിരിക്കും. കൺസെപ്റ്റിന്റെ പരിചിതമായ ഹോണ്ട ഡിസൈൻ സൂചകങ്ങൾ പ്രൊഡക്ഷൻ കാറിൽ തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ആയതിനാൽ CR-V എസ്‌യുവിയുടെ ചെറിയ ആവർത്തനം പോലെ N7X രൂപംകൊള്ളും. മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഹോണ്ടയുടെ മൂന്നുവരി എസ്‌യുവിക്ക് തുടിപ്പേകുക.

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

ഇന്ത്യൻ വിപണിക്കും എസ്‌യുവി മോഡലുകളോടുള്ള പ്രണയവും സെഡാൻ കാറുകളുടെ പ്രാധാന്യം കുറഞ്ഞുവരുന്ന സാഹചര്യത്തിലും ഹോണ്ട പുതിയ N7X കൺസെപ്റ്റ് അധിഷ്ഠിത എസ്‌യുവിയെ രാജ്യത്ത് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

എന്നാൽ ഉടൻ തന്നെ ഈ വാഹനത്തെ നമ്മുടെ നിരത്തുകളിൽ പ്രതീക്ഷിക്കേണ്ടതില്ല. N7X കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു മികച്ച മത്സരാർഥി തന്നെയാകുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും ഈ വാഹനത്തെക്കുറിച്ച് ഹോണ്ട ഇന്ത്യയിൽ നിന്ന് ഒരു സ്ഥിരീകരണവും ലഭിച്ചിട്ടില്ല.

പുത്തൻ എസ്‌യുവിയെ ഓഗസ്റ്റ് മാസം വിപണിയിലെത്തിക്കാൻ ഹോണ്ട

കമ്പനി നിലവിൽ സിറ്റി, അമേസ് എന്നീ വ്യത്യസ്‌ത സെഡാൻ മോഡലുകളുടെ വിൽപ്പനയെ കേന്ദ്രീകരിച്ചാണ് മുമ്പോട്ടു പോകുന്നത്. സമീപഭാവിയിൽ സിറ്റിയുടെ മൈൽഡ്-ഹൈബ്രിഡ് പതിപ്പ് പുറത്തിറക്കുമെന്ന് ഹോണ്ട ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda To Launch New Seven-Seater N7X Based SUV In 2021 August. Read in Malayalam
Story first published: Thursday, May 13, 2021, 14:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X