തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന എസ്‌യുവി മോഡലായ ക്രെറ്റ ഏവർക്കും പരിചിതമാണ്. എന്നാൽ അടിക്കടി വേരിയന്റ് ലൈനപ്പ് പരിഷക്കരിക്കുന്നതിനാൽ ആർക്കും വാഹനത്തിന്റെ വകഭേദങ്ങളെ കുറിച്ച് അത്ര പിടിയുണ്ടാകാനും സാധ്യതയില്ല.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

എന്തിന് ഷോറൂമുകളിൽ നിൽക്കുന്ന എക്‌സിക്യൂട്ടീവിന് പോലും കാര്യങ്ങൾ അത്ര എളുപ്പമായേക്കില്ല. ദേ ഇപ്പോൾ ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും നിരയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഹ്യുണ്ടായി.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

അടുത്തിടെ ഒരു SX എക്സിക്യൂട്ടീവ് പതിപ്പിനെ ശ്രേണിയിലേക്ക് കൂട്ടിച്ചേർത്തതിന്റെ ഫലമായാണ് SX മാനുവലിന്റെ വിൽപ്പന അവസാനിപ്പിക്കാൻ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തയാറായതെന്നാണ് സൂചന.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് SX എക്സിക്യൂട്ടീവ് വിപണിയിൽ എത്തുന്നത്. S, SX വേരിയന്റുകൾക്കിടയിലാണ് പുതിയ മോഡൽ ഇടംപിടിച്ചിരുന്നതും. ചില സവിശേഷതകൾ‌ നഷ്‌ടപ്പെടുത്തിയെങ്കിലുംം‌ 78,000 രൂപ വിലകുറഞ്ഞതാണ് ഈ വേരിയന്റ്.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

എന്നാൽ ഹ്യുണ്ടായി ക്രെറ്റ S വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോൾ SX എക്സിക്യൂട്ടീവിന് ഏകദേശം ഒരു ലക്ഷം രൂപ അധികം മുടക്കേണ്ടതായി വരും. പെട്രോൾ മാനുവലിന് 13.18 ലക്ഷം രൂപയും ഡീസൽ വേരിയന്റിന് 14.18 ലക്ഷം രൂപയുമാണ് ഇതിന്റെ എക്സ്ഷോറൂം വില.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

ഇനി നിർത്തലാക്കിയ ക്രെറ്റയുടെ SX മാനുവൽ പതിപ്പിന്റെ വിശദാംശങ്ങളിലേക്ക് കടന്നാൽ ഇതിന്റെ പെട്രോൾ 13.97 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് മോഡൽ വിപണിയിൽ എത്തിയിരുന്നത്. അതേസമയം ഡീസൽ വകഭേദത്തിനായി 14.97 ലക്ഷം രൂപയും മുടക്കേണ്ടി വരുമായിരുന്നു.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

ക്രെറ്റ SX എക്സിക്യൂട്ടീവ് വേരിയന്റിൽ ബ്ലൂലിങ്ക് കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഗ്ദാനം ചെയ്യുന്നില്ല. എന്നിരുന്നാലും ഓപ്ഷണലായി ഇത് തെരഞ്ഞെടുക്കാനാവും.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

അർക്കാമിസ് മ്യൂസിക്, ബർഗ്ലർ അലാറം, ക്രോം-ഔട്ട് ഡോർ ഹാൻഡിലുകൾ, വോയ്‌സ് റെക്കഗ്‌നിഷൻ ബട്ടൺ തുടങ്ങിയവയാണ് ഇതിൽ എക്സിക്യൂട്ടീനിൽ നിന്നും ഒഴിവാക്കിയ മറ്റ് പ്രധാന സവിശേഷതകൾ.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

SX മാനുവലിൽ വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുമുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് സവിശേഷതകളുടെ പട്ടികയിലുണ്ടായിരുന്നത്.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

17 ഇഞ്ച് സിൽവർ ഫിനിഷ്ഡ് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, റിയർ ഡിസ്ക് ബ്രേക്കുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് ഫംഗ്ഷൻ തുടങ്ങിയവയും ഹ്യുണ്ടായി ക്രെറ്റയിൽ വാഗ്‌ദാനം ചെയ്‌തിരുന്നു.

തുടരെ മാറ്റങ്ങൾ; ക്രെറ്റയുടെ SX മാനുവൽ വേരിയന്റിനെയും ഒഴിവാക്കി ഹ്യുണ്ടായി

നിലവിൽ 2021 ഹ്യൂണ്ടായി ക്രെറ്റയുടെ വില 9.99 ലക്ഷം മുതൽ 17.70 ലക്ഷം രൂപ വരെയാണ്. മിഡ്-സൈസ് എസ്‌യുവി രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനമായും അടുത്തിടെ മാറിയിരുന്നു. അത്രമേൽ ജനപ്രീതിയാണ് ക്രെറ്റക്ക് ഇന്ത്യയിലുള്ളത്.

Most Read Articles

Malayalam
English summary
Hyundai Discontinued The SX Manual Petrol And Diesel Variants From Creta Lineup. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X