പുതുക്കിയ 2021 മോഡൽ സെൽറ്റോസും ഇനി നിരത്തിലേക്ക്, പ്രാരംഭ വില 9.95 ലക്ഷം രൂപ
രാജ്യത്തെ മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിന് പുതുമുഖം സമ്മാനിച്ച സെൽറ്റോസിനെ മിനുക്കിയെടുത്ത് കിയ ഇന്ത്യ. പുതിയ 2021 സെൽറ്റോസിന് പുതിയ വേരിയന്റുകളും ചില പുതിയ സവിശേഷതകളും കൂട്ടിച്ചേർത്താണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പരിഷ്ക്കരിച്ച 2021 സെൽറ്റോസിന് 9.95 ലക്ഷം രൂപയുടെ പ്രാരംഭ വിലയാണ് കമ്പനി നിശ്ചയിച്ചിരിക്കുന്നത്. കിയയുടെ പുതിയ ബ്രാൻഡ് ലോഗോയും മിഡ്-സൈസ് എസ്‌യുവിയിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

സെൽറ്റോസ് നിരയിൽ നിന്ന് കിയ മോട്ടോർസ് HTK പ്ലസ് വേരിയന്റിനെ പിൻവലിക്കുകയും ചെയ്‌തു. 6 സ്പീഡ് ഗിയർബോക്‌സിലേക്ക് ജോടിയാക്കിയ ഡീസൽ എഞ്ചിനാണ് ഈ വേരിയന്റിൽ സജ്ജീകരിച്ചിരുന്നത്.
MOST READ: പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

ടോപ്പ്-എൻഡ് HTX വേരിയന്റിൽ ഇത്തവണ ഡീസൽ ഓട്ടോമാറ്റിക് കോമ്പിനേഷൻ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഉയർന്ന GTX പ്ലസ് പതിപ്പിലും പുതിയ ഡീസൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് കോമ്പിനേഷനും വാഗ്ദാനം ചെയ്യുന്നു.
| New Kia Seltos Variants | Engine | Ex-Showroom Price |
| HTE 6MT | Smartstream Petrol 1.2-Litre | Rs 9.95 Lakh |
| HTK 6MT | Smartstream Petrol 1.2-Litre | Rs 10.74 Lakh |
| HTK+ 6MT | Smartstream Petrol 1.2-Litre | Rs 11.79 Lakh |
| HTK+ 6iMT | Smartstream Petrol 1.2-Litre | Rs 12.19 Lakh |
| HTK+ 6MT | Smartstream Petrol 1.2-Litre | Rs 13.65 Lakh |
| HTX IVT | Smartstream Petrol 1.2-Litre | Rs 14.65 Lakh |
| GTX(O) 6MT | 1.4-Litre Turbo-Petrol T-GDi | Rs 15.35 Lakh |
| GTX+ 6MT | 1.4-Litre Turbo-Petrol T-GDi | Rs 16.65 Lakh |
| GTX+ 7DCT | 1.4-Litre Turbo-Petrol T-GDi | Rs 17.44 Lakh |
| HTE 6MT | 1.5-Litre Diesel CRDi VGT | Rs 10.45 Lakh |
| HTK 6MT | 1.5-Litre Diesel CRDi VGT | Rs 11.79 Lakh |
| HTK+ 6MT | 1.5-Litre Diesel CRDi VGT | Rs 12.99 Lakh |
| HTK+ 6AT | 1.5-Litre Diesel CRDi VGT | Rs 13.95 Lakh |
| HTX 6MT | 1.5-Litre Diesel CRDi VGT | Rs 14.75 Lakh |
| HTX+ 6MT | 1.5-Litre Diesel CRDi VGT | Rs 15.79 Lakh |
| GTX+ 6AT | 1.5-Litre Diesel CRDi VGT | Rs 17.65 Lakh |

1.5 ലിറ്റർ പെട്രോൾ എഞ്ചിനുള്ള പുതിയ സെൽറ്റോസ് 9.95 ലക്ഷം മുതൽ 14.65 ലക്ഷം രൂപ വരെ വിലയിൽ ലഭ്യമാണ്. ടർബോ പെട്രോൾ പതിപ്പിന് 15.35 ലക്ഷം മുതൽ 17.44 ലക്ഷം രൂപ വരെയാണ് വില. ഡീസൽ സെൽറ്റോസിന്റെ അടിസ്ഥാന മോഡലിന് 10.45 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 17.65 ലക്ഷം രൂപയുമാണ് വില.
MOST READ: ഇന്ത്യൻ വിപണിയിൽ ഉടനെത്താനൊരുങ്ങുന്ന പെട്രോൾ എസ്‌യുവികൾ

2021 സെൽറ്റോസിന് പുതിയ ടോപ്പ് GTX(O) വകഭേദവും കിയ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ടർബോ പെട്രോൾ എഞ്ചിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്‌സിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. ഈ വേരിയന്റിന് GTX പ്ലസ് വേരിയന്റിൽ ലഭ്യമായ എല്ലാ സവിശേഷതകളും ഉണ്ട്.

ഇതിനൊപ്പം GTX(O) വേരിയന്റിന് ബ്ലാക്ക് ആൻഡ് ബീജ് സ്കീമിൽ ലെതറെറ്റ് സ്പോർട്സ് സീറ്റുകൾ ലഭിക്കുന്നുവെന്നതും വളരെ പുതുമ നൽകാൻ സഹായിക്കും. 2021 കിയ സെൽറ്റോസിന് ഇന്റലിജന്റ് മാനുവൽ ട്രാൻസ്മിഷൻ (ഐഎംടി) ഓപ്ഷനും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.
MOST READ: ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്ന സമയത്ത് ഒഴിവാക്കേണ്ട ഏതാനും തെറ്റുകള്‍

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുള്ള മിഡിൽ HTX പ്ലസ് പതിപ്പിൽ ഈ ക്ലച്ച് ലെസ് മാനുവൽ ഗിയർബോക്സ് അവതരിപ്പിക്കുന്നു. ലോവർ-സ്പെക്ക് വേരിയന്റുകളിൽ കമ്പനി പുതിയ സവിശേഷതകളും ചേർത്തു. HTK മോഡലിന് ഇപ്പോൾ വയർലെസ് ഫോൺ പ്രൊജക്ഷനും ലഭിക്കുന്നു.

HTK പ്ലസ് വേരിയന്റ് ഇപ്പോൾ സ്മാർട്ട് കീയിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ടും വാഗ്ദാനം ചെയ്യുന്നു. iMT പതിപ്പിന് പുതിയ ബീജ് ഫാബ്രിക് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് എസി തുടങ്ങീ സവിശേഷതകളും കിയ ഇന്ത്യ വാഗ്‌ദാനം ചെയ്യും.

എസ്‌യുവിയുടെ സുരക്ഷ സവിശേഷതകളിൽ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജുമെന്റ്, ബ്രേക്ക് അസിസ്റ്റ്, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു.

HTX മോഡൽ മുതൽ സ്റ്റാൻഡേർഡായി എസ്‌യുവിക്ക് പുതിയ ഹലോ കിയ AI വോയ്‌സ് കമാൻഡുകളും ലഭിക്കുന്നു. പുതിയ ഫീച്ചർ പരിഷ്ക്കരങ്ങളൊക്കെ ലഭിക്കുന്നുണ്ടെങ്കിലും സെൽറ്റോസിൽ മുമ്പുണ്ടായിരുന്ന അതേ എഞ്ചിൻ ഓപ്ഷനിലാണ് നിരത്തിലെത്തുന്നത്.

അതിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നിവയാണ് ഉൾപ്പെടുന്നത്. എസ്‌യുവിയിൽ സ്റ്റാൻഡേർഡ്, ഇക്കോ, സ്പോർട്ട്, എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും വെറ്റ്, മഡ്, സാൻഡ്. എന്നീ മൂന്ന് ടെറൈൻ മോഡുകളും കിയ വാഗ്‌ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








