രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

പുത്തൻ ലോഗോ പുറത്തിറക്കിയതിന് പിന്നാലെ കിയ ഇന്ത്യ രാജ്യത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ്.

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

ബ്രാൻഡ് നിലവിലെ 300 -ൽ നിന്നും ടച്ച് പോയിന്റുകളുടെ എണ്ണം 2021-ൽ 350 -ആയി വികസിപ്പിക്കാനുള്ള പദ്ധതിയിലാണ്. ഇത്തരത്തിൽ രാജ്യത്തിന്റെ കൂടുതൽ നഗരങ്ങളിൽ പ്രവേശിക്കുന്നതിലൂടെ തങ്ങളുടെ സാനിധ്യം കൂടുതൽ മെച്ചപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം.

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

നിലവിലുള്ള 160 നഗരങ്ങളിൽ നിന്ന് 200 നഗരങ്ങളിലേക്ക് കിയ ബാനർ വീപുലീകരിക്കും. ഇന്ത്യൻ വിപണിയിൽ കിയയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.

MOST READ: ക്രെറ്റക്ക് വീണ്ടും വില കൂട്ടി ഹ്യുണ്ടായി; പെട്രോൾ, ഡീസൽ വേരിയന്റുകളുടെ വർധനവ് ഇങ്ങനെ

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

2019 -ൽ ഇന്ത്യൻ തീരത്ത് എത്തിയതിനുശേഷം ഇതിനകം 2,50,000 യൂണിറ്റ് വാഹനങ്ങൾ ബ്രാൻഡിന് വിറ്റഴിക്കാൻ കഴിഞ്ഞു. 2020, മുഴുവൻ വാഹന വ്യവസായത്തിനും അസാധാരണമായ ഒരു വർഷമാണെങ്കിലും, സെൽറ്റോസ്, സോനെറ്റ് എന്നിവയുടെ മികച്ച വിൽപ്പനയിലൂടെ കമ്പനി ഇന്ത്യയിൽ മുന്നേറ്റം നടത്തി.

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

രാജ്യത്ത് പുതിയ വിപണികളിലേക്ക് പ്രവേശിക്കാൻ കമ്പനി ആഗ്രഹിക്കുന്നു, ഇത് വിൽപ്പന സംഖ്യകൾ ഉയർത്താനും സഹായിക്കും. ഓരോ 2 മിനിറ്റിലും ഇന്ത്യയിൽ ഒരു കിയ വിറ്റഴിക്കപ്പെടുന്നു എന്ന് കിയ ഇന്ത്യ സെയിൽസ് ആന്റ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് ഹർദീപ് ബ്രാർ പറഞ്ഞു.

MOST READ: കൊവിഡ് രണ്ടം തരംഗത്തില്‍ വലഞ്ഞ് കാര്‍ നിര്‍മാതാക്കള്‍; ഒരാഴ്ചത്തേക്ക് പ്ലാന്റുകള്‍ അടക്കുന്നുവെന്ന് എംജി

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

ഇന്ത്യയിൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ മോഡൽ നിരയിൽ മൂന്ന് കാറുകൾ മാത്രമേ ഉള്ളൂവെന്നത് കണക്കിലെടുക്കുമ്പോൾ ഇത് വലിയ അവകാശവാദമാണ്.

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

2022 -ൽ പുതിയ വാഹനം വിപണിയിലെത്തിക്കാൻ കമ്പനി ശ്രമിക്കുന്നുണ്ടെങ്കിലും ഏത് വിഭാഗമാണ് ലക്ഷ്യമിടുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

MOST READ: കൊവിഡ് പോരാട്ടത്തിൽ തിളങ്ങി ഇന്ത്യൻ വ്യോമസേന; അവശ്യ സ്ഥലങ്ങളിൽ ഓക്സിജൻ ട്രക്കുകൾ പറന്നെത്തും

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

അനന്തപുർ ഉത്പാദനകേന്ദ്രത്തിൽ നിന്ന് പ്രതിവർഷം മൂന്ന് ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാൻ കമ്പനി വിഭാവനം ചെയ്തിരുന്നു, വിപണികളിലെ വ്യാപനം തീർച്ചയായും ഉൽ‌പാദനം പരമാവധിയിലെത്തിക്കാൻ സഹായിക്കും

രാജ്യത്തുടനീളം സെയിൽസ്, സർവ്വീസ് ശൃംഘലകൾ വിപുലീകരിക്കാനൊരുങ്ങി കിയ

പുതിയ എസ്‌യുവിയെ സംബന്ധിച്ചിടത്തോളം കമ്പനിയുടെ പദ്ധതിയെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങളും കാത്തിരിക്കുന്നു, എന്നാൽ അതിനിടയിൽ, മെയ് മാസത്തിൽ കമ്പനി സോനെറ്റിന്റെയും സെൽറ്റോസിന്റെയും പുതിയ പതിപ്പുകൾ, അധിക സവിശേഷതകളോടെ പുറത്തിറക്കും എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
English summary
Kia To Expand Its Sales And Service Network In India. Read in Malayalam.
Story first published: Tuesday, April 27, 2021, 18:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X