2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

പാസഞ്ചർ വാഹനങ്ങളിൽ ജൂൺ മാസവും ഗംഭീര ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പോയ മാസം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിരുന്ന ലോക്ക്ഡൗൺ കാരണം കമ്പനിക്ക് പ്രതിമാസ വിൽപ്പനയിൽ കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

ഈ പുതിയ ഓഫറുകളിലൂടെ 2021 ജൂണിൽ വിൽപ്പന വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര. KUV100 NXT മൈക്രോ എസ്‌യുവിയുടെ K2+ മോഡലിന് 16,770 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് ഈ മാസം മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

കൂടാതെ K4+, K6+ വേരിയന്റുകളിൽ ക്യാഷ് ഡിസ്‌കൗണ്ട് 23,220 രൂപയായി ഉയരും. മൈക്രോ എസ്‌യുവിയുടെ ടോപ്പ് എൻഡ് മോഡലായ K8-ൽ 38,055 രൂപയും ഡിസ്‌കൗണ്ടായി ഒരുക്കിയിട്ടുണ്ട്. എല്ലാ വേരിയന്റുകളിലും എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,000 രൂപയും ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്.

MOST READ: അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സ്‌പോർടേജ്

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

XUV300 കോംപാക്‌ട് എസ്‌യുവി മോഡലിന്റെ തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് 5,000, രൂപ വരെയാണ് മഹീന്ദ്ര ക്യാഷ് ഡിസ്‌കൗണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. ഇതിനുപുറമെ എക്സ്ചേഞ്ച് ബോണസായി 25,000 രൂപയും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

തീർന്നില്ല, 10,000 രൂപ വരെ വിലവരുന്ന സൗജന്യ ആക്സസറികളും XUV300-യിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ മഹീന്ദയുടെ ഏറ്റവും ജനപ്രിയമായ ഥാർ എസ്‌യുവിയെ കമ്പനി പുതിയ ജൂൺ മാസത്തെ ഓഫറിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ല.

MOST READ: നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

ഇന്ത്യൻ ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ബൊലേറോയിൽ 3,500 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടിനൊപ്പം എക്‌സ്‌ചേഞ്ച് ബോണസായി 10,000 രൂപയും കോർപ്പറേറ്റ് കിഴിവായി 3,500 രൂപയുമാണ് ജൂൺ മാസത്തിൽ ലഭ്യമാവുക.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

മറാസോയുടെ M2 വേരിയന്റിൽ 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട് പുതിയ ഉപഭോക്താക്കൾക്ക് ലഭിക്കും. അതേസമയം എംപിവിയുടെ M4, M6 പതിപ്പുകൾക്ക് ഇത് 15,000 രൂപയായി ചുരുങ്ങും. ഇതോടൊപ്പം എക്സ്ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 5,200 രൂപയും ഓഫറിലുണ്ട്.

MOST READ: നെക്സോൺ ഇലക്‌ട്രിക്കിനെ കറുപ്പിൽ ഒരുക്കാൻ ടാറ്റ, ഡാർക്ക് എഡിഷൻ വിപണിയിലേക്ക്

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

മഹീന്ദ്ര XUV500 വാങ്ങുന്നവർക്ക് 51,600 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ടാണ് വാഗ്‌ദാനം. എന്നാൽ ഇത് ടോപ്പ് എൻഡ് W11 (O) വേരിയന്റിൽ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. മറ്റെല്ലാ വകഭേദങ്ങളിലും ക്യാഷ് ഡിസ്‌കൗണ്ട് 36,800 രൂപയാണ്.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

ഇതുകൂടാതെ XUV500 എസ്‌യുവിയിൽ എക്സ്ചേഞ്ച് ബോണസായി 50,000 രൂപ, കോർപ്പറേറ്റ് കിഴിവായി 6,500 രൂപ, സൗജന്യ ആക്സസറികൾക്കായി 15,000 രൂപയും കമ്പനി നീക്കിവെച്ചിട്ടുണ്ട്. സ്കോർപിയോയ്ക്ക് ഓഫർ പ്രകാരം ക്യാഷ് ഡിസ്‌കൗണ്ടൊന്നുമില്ല.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

എന്നിരുന്നാലും എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് കിഴിവായി 4,000 രൂപയും ഇതിൽ ലഭ്യമാണ്. 17,042, രൂപ വരെ വിലവരുന്ന സൗജന്യ ആക്സസറികളും സ്കോർപിയോ വാങ്ങുന്നവർക്ക് ലഭിക്കും.

2.2 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ, വിൽപ്പന കൂട്ടാൻ ഗംഭീര ഡിസ്‌കൗണ്ട് ഓഫറുമായി മഹീന്ദ്ര രംഗത്ത്

ബ്രാൻഡിന്റെ മുൻനിര മോഡലായ ആൾട്യൂറാസ് G4 എസ്‌യുവിയുടെ തെരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് 2.2 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട് സ്വന്തമാക്കാം. അതോടൊപ്പം എക്സ്ചേഞ്ച് ബോണസിനൊപ്പം 50,000 രൂപയും, കോർപ്പറേറ്റ് കിഴിവായി 11,500 രൂപ, സൗജന്യ ആക്‌സസറിക്കായി 20,000 രൂപയും ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Announced Discount Up To 2.2 Lakh On Selected Models In June 2021. Read in Malayalam
Story first published: Wednesday, June 9, 2021, 9:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X