മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എംപിവി ശ്രേണിയിലേക്ക് 2018-ലാണ് നിര്‍മ്മാതാക്കളായ മഹീന്ദ്ര, മറാസോയെ വിപണിയില്‍ എത്തിക്കുന്നത്. ഡീസല്‍ എഞ്ചിനിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഏതാനും മാസങ്ങള്‍ക്ക് മുന്നെ ബിഎസ് VI-ലേക്ക് നവീകരിച്ച ഡീസല്‍ പതിപ്പിനെ കമ്പനി അവതരിപ്പിക്കുകയും ചെയ്തു. 11.25 ലക്ഷം രൂപയാണ് നവീകരിച്ച് വിപണിയില്‍ എത്തിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന്‍ നവീകരിച്ചു എന്നതൊഴിച്ചാല്‍ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. ബിഎസ് VI -ലേക്ക് നവീകരിച്ച 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് നിലവിലെ മോഡലിന് കരുത്ത് നല്‍കുന്നത്.

MOST READ: ഇന്ത്യക്ക് പിന്നാലെ ഇന്തോനേഷ്യൻ വിപണിയിലും മാഗ്നൈറ്റ് എത്തി

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 3,500 rpm -ല്‍ 121 bhp കരുത്തും 1,750-2,500 rpm -ല്‍ 300 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന് പെട്രോള്‍ പതിപ്പ് കൂടി സമ്മാനിക്കാനൊരുങ്ങുകയാണ് കമ്പനി.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

MOST READ: ആള്‍ട്രോസ് ടര്‍ബോയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ടാറ്റ

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ വ്യക്തമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത് ഒരു പുതിയ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ ഓയില്‍-ബര്‍ണറിനായി ഒരു പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗ്യാസോലിന്‍ മില്ലിന്റെ പരിധി വിപുലീകരിക്കുന്നതിനൊപ്പം മറാസോയുടെ എന്‍ട്രി ലെവല്‍ വില കുറയ്ക്കുന്നതിനും സഹായിച്ചേക്കാം.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ട് അനുസരിച്ച് എംസ്റ്റാലിന്‍ കുടുംബത്തിലെ T-GDi ടര്‍ബോ പെട്രോള്‍ എഞ്ചിനാകും പുതിയ മോഡലിന് ലഭിക്കുക. 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഈ എഞ്ചിന്‍ മഹീന്ദ്ര അവതരിപ്പിക്കുന്നത്.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ട് അനുസരിച്ച് ഈ എഞ്ചിന്‍ 162 bhp കരുത്തും 280 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ അയിരിക്കും ഗിയര്‍ബോക്‌സ്. എന്നാല്‍ ഭാവിയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും എത്തിയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍ എഞ്ചിന്‍ കൂടി എത്തുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താം എന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കള്‍. ബിഎസ് VI-ലേക്ക് നവീകരിച്ച പതിപ്പ് M2, M4+, M6+ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ മാത്രമാണ് വിപണിയില്‍ എത്തുന്നത്.

MOST READ: പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റ വിവരങ്ങള്‍ വെളിപ്പെടുത്തി

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

M8 വകഭേദങ്ങത്തെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുകയും ചെയ്തു. ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ മറാസോ ലഭ്യമാകും. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനവും. ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മറാസോ സ്വന്തമാക്കി.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡ്യുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് വാഹനം പുറത്തിറക്കുന്നത്.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

മുന്‍ സീറ്റുകള്‍ക്ക് ലംബര്‍ സപ്പോര്‍ട്ട്, ഡ്രൈവര്‍ സീറ്റ് ഉയരം ക്രമീകരിക്കല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കോര്‍ണറിംഗ് ലാമ്പുകള്‍, ഫോളോ-മി-ഹോം ഹെഡ്‌ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ പുതിയ പതിപ്പിന്റെ സവിശേഷതകളാണ്.

മറാസോയ്ക്ക് പെട്രോള്‍ എഞ്ചിനുമായി മഹീന്ദ്ര; സ്‌പൈ ചിത്രങ്ങള്‍ പുറത്ത്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഹെഡ് യൂണിറ്റ്, അഡാപ്റ്റീവ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുള്ള റിയര്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയും വാഹനത്തില്‍ ഇടംപിടിക്കുന്നു. അതേസമയം ലെതറെറ്റ് അപ്ഹോള്‍സ്റ്ററി, കൂള്‍ഡ് ഗ്ലോവ് ബോക്സ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കിലി മടക്കാവുന്ന ORVM- കള്‍ എന്നീ ഫീച്ചറുകളാണ് പുതിയ പതിപ്പില്‍ നഷ്ടമായിരിക്കുന്നത്.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Marazzo Petrol Spotted Testing. Read in Malayalam.
Story first published: Saturday, January 2, 2021, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X