Just In
- 10 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കിയയെ പിന്തള്ളി മഹീന്ദ്ര; ജനുവരിയിലെ വിൽപ്പനയിൽ മുന്നേറ്റം
ഇന്ത്യയിലെ വാഹന വിപണി മുമ്പെങ്ങുമില്ലാത്തത്ര മത്സരമാണ് കാഴ്ച്ചവെക്കുന്നത്. ഒന്നും രണ്ടും സ്ഥാനങ്ങൾ മാരുതി സുസുക്കിയും ഹ്യുണ്ടായിയും ഭദ്രമാക്കുമ്പോൾ പിന്നീടുള്ള സ്ഥാനങ്ങളിലേക്ക് കിയ, ടാറ്റ മഹീന്ദ്ര ബ്രാൻഡുകളുടെ പിടിവലിയാണ്.

എന്നാൽ 2021 ജനുവരിയിലെ പാസഞ്ചർ വാഹന വിൽപ്പനയിൽ കിയയെ മറികടന്ന് മഹീന്ദ്ര ആധിപത്യം സ്ഥാപിച്ചതാണ് ശ്രദ്ധേയം. നീണ്ടനാളുകൾക്ക് ശേഷമാണ് ഇന്ത്യയുടെ സ്വന്തം ബ്രാൻഡിന് പുതുമുഖമായ കൊറിയൻ വാഹന നിർമാതാക്കളെ വിൽപ്പനയുടെ കാര്യത്തിൽ പിന്നിലാക്കാൻ സാധിച്ചത്.

അടുത്ത തലമുറ മോഡലുകൾ ഈ വർഷാവസാനം വിപണിയിലെത്താൻ തയാറെടുക്കുമ്പോൾ മഹീന്ദ്രയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്. 2021 ജനുവരിയിൽ ആഭ്യന്തര വിപണിയിൽ 20,634 യൂണിറ്റ് പാസഞ്ചർ വാഹനങ്ങൾ നിരത്തിലെത്തിക്കാൻ മഹീന്ദ്രയ്ക്ക് കഴിഞ്ഞു.
MOST READ: പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി

വാർഷിക വിൽപ്പനയിൽ നാല് ശതമാനത്തിന്റെ വളർച്ചയെ പ്രതിനിധീകരിക്കുന്ന ഈ എണ്ണം പ്രതിമാസ വിൽപ്പനയിലും പ്രതിഫലിപ്പിക്കാൻ മഹീന്ദ്രയ്ക്ക് സാധിച്ചു. അതായത് 2020 ഡിസംബറിൽ നിരത്തിലെത്തിച്ച 16,182 യൂണിറ്റിനെ അപേക്ഷിച്ച് 2021 ജനുവരിയിൽ 27.51 ശതമാനം വർധനവോടെ 20,634 യൂണിറ്റുകൾ കമ്പനി വിറ്റഴിച്ചു.

കഴിഞ്ഞ മാസം മൊത്തം 2,286 വാഹനങ്ങൾ കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഈ മേഖലയിൽ 30 ശതമാനം വളർച്ചയാണ് കൈയ്യെത്തിപ്പിടിച്ചിരിക്കുന്നത്. വാണിജ്യ വാഹന വിഭാഗത്തിൽ 16,229 എണ്ണമാണ് മഹീന്ദ്ര വിറ്റപ്പോൾ 47.62 ശതമാനം ഇടിവാണ് ഉണ്ടായത്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 30,988 യൂണിറ്റുകളായിരുന്നു മഹീന്ദ്രയ്ക്ക് വിറ്റഴിക്കാൻ സാധിച്ചത്. തുടർച്ചയായ ഡിമാൻഡിൽ ശക്തമായ ബുക്കിംഗും വർധിച്ചുവെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വീജയ് നക്ര പറഞ്ഞു.

മൈക്രോ പ്രോസസർ ഘടകങ്ങളുടെ വിതരണക്ഷാമം വാഹന വ്യവസായത്തിന് ഗുരുതരമായ വെല്ലുവിളിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിതരണ പങ്കാളികളുമായി ചേർന്ന് തങ്ങളുടെ വിതരണ ശൃംഖല വർധിപ്പിക്കാനും വിപണി ആവശ്യകത നിറവേറ്റാനും ഇപ്പോൾ ശ്രമിക്കുകയാണെന്നും നക്ര പറഞ്ഞു.
MOST READ: കമ്പനിയുടെ 75 -ാം വാർഷികത്തിന് പകിട്ടേകാൻ ഫൗണ്ടേഴ്സ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ടാറ്റ

എസ്‌യുവി ആധിപത്യമുള്ള ഉൽപ്പന്ന നിര ഉണ്ടായിരുന്നിട്ടും മഹീന്ദ്ര നമ്മുടെ പാസഞ്ചർ വാഹന വിപണിയിൽ മുൻപന്തിയിൽ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് എന്നതാണ് യാഥാർഥ്യം. പുതിയ ഥാർ മികച്ച സ്വീകാര്യത നേടിയിട്ടുമുണ്ട്.

അതിനാൽ വരാനിരിക്കുന്ന പുതുതലമുറ XUV500 എസ്‌യുവിയും സ്കോർപിയോയും മഹീന്ദ്രയെ ഭാവിയിൽ ഏറെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവ ഏപ്രിൽ-ജൂൺ മാസത്തോടെ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ലഭിക്കുന്ന സൂചന.