Just In
- 14 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 17 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 19 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുവർഷം പിന്നോട്ടില്ല; 2021 ജനുവരിയിൽ 15 ശതമാനം വളർച്ച നേടി എംജി
2021 ജനുവരിയിൽ 3,602 യൂണിറ്റുകളോടെ വിൽപന 15 ശതമാനം ഉയർന്നു എന്ന് എംജി മോട്ടോർ ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 3,130 യൂണിറ്റായിരുന്നു.

ഗുജറാത്തിലെ കമ്പനിയുടെ ഹാലോ നിർമാണ പ്ലാന്റിലെ വാർഷിക അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ മാസം ആദ്യ 11 ദിവസത്തോളം പ്രവർത്തനങ്ങൾ നിർത്തിവെച്ചിരുന്നു.

ഇത് ബ്രാൻഡിന്റെ ഉൽപാദനത്തെയും വിതരണ ശൃംഖലയെയും ബാധിച്ചു, എന്നിരുന്നാലും ഇതേ സാഹചര്യത്തിലാണ് 2021 ജനുവരിയിൽ ഈ വിൽപ്പന വളർച്ച കൈവരിച്ചത് എന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
MOST READ: ലോകത്തിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായി ടൊയോട്ട; മലർത്തിയടിച്ചത് ഫോക്‌സ്‌വാഗനെ

നിലവിൽ എംജി മോട്ടോർ ഇന്ത്യ ഹെക്ടർ, ഹെക്ടർ പ്ലസ്, ഗ്ലോസ്റ്റർ, ZS ഇവി തുടങ്ങിയ മോഡലുകൾ ആഭ്യന്തര വിപണിയിൽ വിൽക്കുന്നു.

രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ളതും ആദ്യത്തെ വാഹനവുമായ എംജി ഹെക്ടറിനായുള്ള കാത്തിരിപ്പ് കാലയളവ് ഇപ്പോൾ രണ്ട് മാസം വരെയാണ്, അതേസമയം വേരിയന്റിനെ ആശ്രയിച്ച് ഗ്ലോസ്റ്റർ പ്രീമിയം എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് മൂന്ന് മുതൽ നാല് മാസം വരെയാണ്.
MOST READ: പുതുവർഷം മികച്ച തുടക്കം; ജനുവരിയിൽ 92 ശതമാനം വിൽപ്പന വളർച്ച കൈവരിച്ച് ടൊയോട്ട

എതിരാളികളായ ഹ്യുണ്ടായി കോന ഇവി, ടാറ്റ നെക്‌സോൺ ഇവി എന്നിവയുമായി മത്സരിക്കുന്ന ഇലക്ട്രിക് എസ്‌യുവിയായ എംജി ZS ഇവി നിർമാതാക്കൾ പ്രഖ്യാപിച്ച പ്രകാരം രാജ്യത്തെ മറ്റ് നഗരങ്ങളിലും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളിൽ നിർമ്മാതാക്കളുടെ ആസൂത്രിത വിപുലീകരണത്തെ അടിസ്ഥാനമാക്കി ZS ഇവിയുടെ ആവശ്യകത വർദ്ധിക്കുന്നതായി അവകാശപ്പെടുന്നു.

ഹെക്ടർ 2021 -ന്, ശ്രേണിയിലെ ഏറ്റവും പുതിയ ഹെക്ടർ പ്ലസ് ഏഴ് സീറ്ററിനുൾപ്പടെ മികച്ച വിൽപ്പന പ്രതികരണമാണ് ലഭിച്ചത് എന്ന് എംജി മോട്ടോർ ഇന്ത്യ സെയിൽസ് ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിനുശേഷം തങ്ങളുടെ പ്രോഡക്ഷൻ, വിതരണ ശൃംഖല എന്നിവ മെച്ചപ്പെട്ടിരിക്കുകയാണ്, 2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മികച്ച വിൽപ്പന പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
MOST READ: കമ്പനിയുടെ 75 -ാം വാർഷികത്തിന് പകിട്ടേകാൻ ഫൗണ്ടേഴ്സ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ടാറ്റ

കണക്റ്റഡ്, ഓട്ടോണമസ്, ഷെയർഡ്, ഇലക്ട്രിക് തുടങ്ങിയ ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബ്രിട്ടീഷ് വാഹന നിർമാതാവ് അവകാശപ്പെടുന്നു.