2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

പുതിയ 2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി ജർമൻ പ്രീമിയം വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ്. ഔദ്യോഗിക ചിത്രങ്ങൾ പുറത്തുവിട്ടാണ് കമ്പനി വരാനിരിക്കുന്ന കാറിനെ വെളിപ്പെടുത്തിയിരിക്കുന്നത്.

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

പുതിയ S680 സെഡാന്റെ വിശദാംശങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വാഹനം അതിന്റെ മുൻഗാമികളിൽ നിന്ന് സമാന ഡിസൈൻ ഘടകങ്ങളെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

സ്റ്റൈലിംഗിന്റെ കാര്യത്തിൽ 2022 മെർസിഡീസ്-മേബാക്ക് S680 പ്രീമിയം ഡ്യുവൽ-ടോൺ ഫിനിഷും വലിയ മൾട്ടി-സ്‌പോക്ക് അലോയ് വീലുകളും മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. അതേസമയം ധാരാളം ക്രോമിയത്തിന്റെ സാന്നിധ്യവും ആഢംബര സെഡാനിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

MOST READ: EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

കാറിന്റെ അകത്തളവും അത്യാഢംബരമാണ്. എല്ലാത്തരം സാങ്കേതിക സംവിധാനങ്ങളും പുതുക്കിയ മോഡലിലേക്ക് കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രീമിയം ആഢംബര സുഖസൗകര്യങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം നിരവധി സാങ്കേതിക, ഡ്രൈവർ സഹായ സവിശേഷതകളും മേബാക്ക് S680 ഉൾക്കൊള്ളുന്നു.

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

2022 മെർസിഡീസ് ബെൻസ് മേബാക്ക് S680 സെഡാന് V2 എഞ്ചിനാണ് തുടിപ്പേകുന്നതെന്നാണ് റിപ്പോർട്ടുകൾ. മുമ്പത്തെ S650 മോഡലിന് കരുത്ത് പകരുന്ന അതേ എഞ്ചിന്റെ പരിഷ്ക്കരിച്ച പതിപ്പാണിത് എന്നതും ശ്രദ്ധേയം.

MOST READ: ആഢംബര കാറുകളോട് കിടപിടിക്കുന്ന അകത്തളവുമായി കിയ സോനെറ്റ്; വീഡിയോ

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

630 bhp കരുത്തിൽ 1000 Nm torque ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റർ ട്വിൻ-ടർബോ V12 രൂപത്തിലാണ് ഇത് വരുന്നത്. എന്നിരുന്നാലും പുതിയ S680 അൾട്രാ ആഢംബര സെഡാന്റെ എഞ്ചിൻ പവർ ഔട്ട്പുട്ട് കണക്കുകൾ ജർമൻ ബ്രാൻഡ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

മെർസിഡീസിന്റെ പ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽ പുതുക്കിയ 2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ അവതരിപ്പിക്കുമോ എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും ആഭ്യന്തര തലത്തിൽ നിലവിൽ രണ്ട് മേബാക്ക് മോഡലുകൾ കമ്പനിക്കുണ്ട്.

MOST READ: തലമുറ മാറ്റത്തിന് സ്വിഫ്റ്റും, ഇന്ത്യയിലേക്ക് അടുത്ത വർഷം അവസാനത്തോടെ

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

അതായത് മെർസിഡീസ് ബെൻസ് നിലവിൽ മേബാക്ക് S560, S650 മോഡലുകളാണ് വിപണിയിൽ എത്തിക്കുന്നതെന്ന് സാരം. ഇവയ്ക്ക് യഥാക്രമം 2.23 കോടി രൂപയും 2.78 കോടി രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

2022 മോഡൽ മേബാക്ക് S680 അൾട്രാ ആഢംബര സെഡാനെ പരിചയപ്പെടുത്തി മെർസിഡീസ്

അന്താരാഷ്ട്ര വിപണിയിൽ ബെന്റ്ലി W12 മോഡലാണ് പുതിയ മെർസിഡീസ് ബെൻസ് മേബാക്ക് S680 അൾട്രാ ആഢംബര സെഡാന്റെ പ്രധാന എതിരാളി. സമീപഭാവിൽ ഇന്ത്യയിലും എത്തിയേക്കാം.

Most Read Articles

Malayalam
English summary
Mercedes-Benz Revealed The All-New 2022 Maybach S680 Luxury Sedan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X