EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

ടെസ്‌ല മോഡൽ എസിനുള്ള ഉത്തരമായി EQS ഇലക്ട്രിക് സെഡാന്റെ ഉത്പാദനം മെർസിഡീസ് ബെൻസ് ആരംഭിച്ചു. EQS ഇലക്ട്രിക് സെഡാന്റെ ആദ്യത്തെ യൂണിറ്റ് ജർമ്മനിയിലെ സിൻഡെൽഫിംഗനിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയുടെ 56 -ാം അസംബ്ലി ലൈനിൽ നിന്ന് പുറത്തിറക്കി.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

ആഢംബര ഇലക്ട്രിക് സെഡാൻ ഏപ്രിൽ ആദ്യമാണ് ബ്രാൻഡ് അവതരിപ്പിച്ചത്, അതിശയകരമായ നിരവധി സാങ്കേതികവിദ്യകൾ വാഹനം ഉൾക്കൊള്ളുന്നു, അതിൽ "ഹൈപ്പർസ്ക്രീൻ" ഓപ്ഷനും ഉൾപ്പെടുന്നു. മുഴുവൻ ഇൻസ്ട്രുമെന്റ് പാനലിനെയും ഉൾക്കൊള്ളുന്ന സ്ക്രീനും റിയർ ആക്സിൽ വീലുകൾ ചലിപ്പിക്കുന്ന സ്റ്റിയറിംഗുമായി വരുന്നു.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

EQS -ന്റെ ഉൽപാദനവും വികാസവും ഒരു പുതിയ ആശയം പിന്തുടരുന്നു എന്ന് നിർമ്മാതാക്കൾ ഒരു പ്രസ്താവന ഇറക്കിയിരുന്നു. മെർസിഡീസ് ബെൻസ് ഉൽപ്പന്ന വികസനവും ഉൽപാദനവും ഡിജിറ്റലും ഇന്റലിജന്റുമായിക്കൊണ്ടിരിക്കുകയാണ്. MO360 ഡിജിറ്റൽ ഇക്കോസിസ്റ്റം ഉൽപാദനത്തിന്റെ അടിസ്ഥാനമായി മാറുന്നു എന്ന് കമ്പനി വ്യക്തമാക്കി.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

രണ്ട് തരം ബാറ്ററി പായ്ക്കുകളുമായി മെർസിഡീസ് EQS വാഗ്ദാനം ചെയ്യും. ആദ്യത്തേതിൽ 107.8 കിലോവാട്ട് ബാറ്ററി പായ്ക്ക് ഉണ്ടാകും, 90 കിലോവാട്ട് ബാറ്ററി പായ്ക്കുൾക്കൊള്ളുള്ള മറ്റൊന്നും നിർമ്മാതാക്കൾ ഒരുക്കുന്നു.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

333 bhp കരുത്ത് പുറപ്പെടുവിക്കുന്ന മെർസിഡീസ് EQS 450, 523 bhp കരുത്ത് സൃഷ്ടിക്കുന്ന ഓൾ-വീൽ ഡ്രൈവുള്ള മെർസിഡീസ് EQS 580 4-മാറ്റിക് എന്നിങ്ങനെ രണ്ട് പതിപ്പുകളായി മെർസിഡീസ് EQS വാഗ്ദാനം ചെയ്യും. സിംഗിൾ ചാർജിൽ 700 കിലോമീറ്ററിലധികം ശ്രേണിയാണ് മെർസിഡീസ് അവകാശവാദമുന്നയിക്കുന്നത്.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

22 കിലോവാട്ട്, 11 കിലോവാട്ട് AC ഓപ്ഷനുകൾക്ക് പുറമെ DC ഫാസ്റ്റ് ചാർജിംഗിനൊപ്പം മെർസിഡീസ് EQS വാഗ്ദാനം ചെയ്യും. 200 കിലോവാട്ട് വരെ DC ഫാസ്റ്റ് ചാർജിംഗ് 31 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ EQS ചാർജ് ചെയ്യാൻ കഴിയുമെന്ന് അവകാശപ്പെടുന്നു.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

15 മിനിറ്റ് ചാർജ്ജ് ചെയ്താൽ 300 കിലോമീറ്റർ വരെ ഓടാൻ ആവശ്യമായ പവർ ശേഖരിക്കാൻ EQS -ന് കഴിയുമെന്ന് മെർസിഡീസ് അവകാശപ്പെടുന്നു.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

മെർസിഡീസ് EQS 450+ RWD വേരിയന്റിന് കേവലം 6.2 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും, അതേസമയം EQS 580 4-മാറ്റിക് AWD -ക്ക് 4.3 സെക്കൻഡിനുള്ളിൽ ഇത് ചെയ്യാൻ കഴിയും.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

EQS -ന്റെ ഉയർന്ന വേഗത മണിക്കൂറിൽ 210 കിലോമീറ്റർ ആയിരിക്കും. 1,500 ഓളം ജീവനക്കാരുള്ള മെർസിഡീസ് S-ക്ലാസ് നിർമ്മിക്കുന്ന സിൻഡെൽഫിംഗെനിലെ ഉൽ‌പാദന കേന്ദ്രത്തിലാണ് ഇലക്ട്രിക് സെഡാൻ നിർമ്മിക്കുന്നത്.

EQS ഇലക്ട്രിക് സെഡാന്റെ പ്രൊഡക്ഷൻ ആരംഭിച്ച് മെർസിഡീസ് ബെൻസ്

EQS -ന്റെ ഉത്പാദനം കൈകാര്യം ചെയ്യാൻ ഇത് പ്രത്യേകം തയ്യാറാക്കിയിരുന്നു. ഉൽപാദന പ്രക്രിയയിൽ ഉദ്‌വമനം കുറയ്ക്കുന്നതിന് മെർസിഡീസ് ഗണ്യമായ നിക്ഷേപം നടത്തി.

Most Read Articles

Malayalam
English summary
Mercedes Benz Starts Production Of EQS Electric Sedan. Read in Malayalam.
Story first published: Friday, May 14, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X