Just In
- 1 hr ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 3 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 15 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 16 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
Don't Miss
- News
കൊവിഡ് കേസുകള്‍ കുതിക്കുന്നു; ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയതി പിന്നീട്
- Sports
IPL 2021: ജയം തുടരാന്‍ സിഎസ്കെയും രാജസ്ഥാനും, അറിയാം നേര്‍ക്കുനേര്‍ കണക്കുകള്‍
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം നടത്തി ഹെക്ടര്‍ പ്ലസും, ഗ്ലോസ്റ്ററും; മാറ്റങ്ങള്‍ ഇങ്ങനെ
എംജി മോട്ടോര്‍ 2019 ജൂലൈയില്‍ രാജ്യത്തേക്ക് ചുവടുവെച്ചതു മുതല്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നത്. ഹെക്ടര്‍ എന്ന മോഡല്‍ വിപണിയില്‍ ബ്രാന്‍ഡിന് വലിയ ജനപ്രീതി നേടികൊടുക്കുകയും ചെയ്തു.

ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകളും, നിരവധി സവിശേഷതകളുടെ മോഡലുകളില്‍ വാഗ്ദാനം ചെയ്തതോടെ, മിഡ്-സൈസ് എസ്യുവി വാങ്ങാന്‍ പദ്ധതിയിടുന്നവര്‍ക്ക് ഒരു മികച്ച ഓപ്ഷനായി മാറി.

തങ്ങളുടെ ലൈനപ്പ് പതിവായി അപ്ഡേറ്റ് ചെയ്യുന്നതിലൂടെ കടുത്ത മത്സരത്തെ നേരിടാനും കമ്പനിക്ക് കഴിഞ്ഞു. അടുത്തിടെ, ഗുജറാത്തിലെ ഹാലോളിലെ കമ്പനി പ്ലാന്റിനടുത്തുള്ള നിരത്തുകളില്‍ കാര്‍ നിര്‍മ്മാതാവിന്റെ മുന്‍നിര ഓഫര്‍ ഗ്ലോസ്റ്ററിന്റെയും മിഡ്-സൈസ് ഓഫറിംഗ് ഹെക്ടറിന്റെയും പുതിയ ഒരു പരീക്ഷണ ചിത്രങ്ങള്‍ കൂടി ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഗ്ലോസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ ഉല്‍പ്പന്നമാണെങ്കിലും, മൂന്ന് വരി പതിപ്പായ ഹെക്ടര്‍ പ്ലസ് ഉള്‍പ്പെടെയുള്ള ഹെക്ടര്‍ ലൈനപ്പ് 2021-ല്‍ കമ്പനി അപ്ഡേറ്റു ചെയ്തു. പുതിയ ചിത്രങ്ങളില്‍ വ്യത്യസ്തമായി ഒന്നുമില്ലെങ്കിലും, ഹെക്ടര്‍ പ്ലസിന്റെ ഈ പുതിയ വകഭേദം ലൈനപ്പിന് മുകളില്‍ സ്ഥാനം പിടിക്കുമെന്നും അതിനെ സാവി എന്ന് വിളിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചന നല്കുന്നു.

ഈ പുതിയ സാവി ട്രിമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ് ADAS (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) ആയിരിക്കും. കഴിഞ്ഞ വര്‍ഷം മുതല്‍ ഹെക്ടര്‍ പ്ലസിന് ഈ സവിശേഷതയുമായി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
MOST READ: കൗതുകമായി ഹോണ്ടയുടെ ഇലക്ട്രിക് ത്രീ-വീലർ ഗൈറോ ഇ

എന്നിരുന്നാലും, ഈ വര്‍ഷം ആദ്യം ലൈനപ്പ് അപ്ഡേറ്റുചെയ്തപ്പോള് അത് ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഗ്ലോസ്റ്ററില്‍ സജ്ജീകരിച്ചിരിക്കുന്ന ADAS ലെവല്‍ 1 ഓട്ടോണമസ് ടെക്നോളജിയില്‍ അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ് എന്നിവയും അതിലേറെയും ഉള്‍ക്കൊള്ളുന്നു.

ഗ്ലോസ്റ്ററിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങള്‍ സംബന്ധിച്ചിടത്തോളം, വേരിയന്റിന് പുതിയ കൂട്ടിച്ചേര്‍ക്കല്‍ എന്തായിരിക്കുമെന്ന് വ്യക്തമല്ല. ദൃശ്യപരമായി, ഇത് നിലവില്‍ വില്‍പ്പനയിലുള്ള മോഡലിന് സമാനമാണ്. ആറ് സീറ്റുകളുള്ള കോണ്ഫിഗറേഷന് ഉപയോഗിച്ച് ലോവര്‍-സ്പെക്ക് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്തേക്കാം.
MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

സിംഗിള്‍ എഞ്ചിന് ഓപ്ഷനുമായിട്ടാണ് ഗ്ലോസ്റ്റര്‍ വരുന്നത്. 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് രണ്ട് ട്യൂണുകളില്‍ വാഗ്ദാനം ചെയ്യുന്നു. സിംഗിള്‍ ടര്‍ബോ യൂണിറ്റ് 161 bhp കരുത്തും 375 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

അതേ ട്വിന്‍ പതിപ്പ് 215 bhp കരുത്തും 480 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കുകയും ചെയ്യുന്നു.
MOST READ: ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഓരോ കുഞ്ഞൻ വാർണിംഗ് ലൈറ്റുകളും നമ്മോട് പറയുന്നതെന്ത്?

ഹെക്ടറിന്റെ ഉത്പാദനം ഇതിനോടകം തന്നെ 50,000 യൂണിറ്റ് പിന്നിട്ടു. 12.89 ലക്ഷം രൂപ മുതല്‍ 18.42 ലക്ഷം രൂപ വരെയാണ് നവീകരിച്ച് വിപണിയില്‍ എത്തുന്ന ഹെക്ടറിന്റെ എക്സ്ഷോറൂം വില.
Source: Rushlane