Just In
- 28 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പെട്രോൾ സിവിടി വേരിയന്റുമായി എംജി ഹെക്‌ടർ; അരങ്ങേറ്റം ഫെബ്രുവരി 11-ന്
ജനപ്രിയ എസ്‌യുവി മോഡലായ ഹെക്‌ടറിന് ഒരു സിവിടി ഓട്ടോമാറ്റിക് വേരിയന്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് എംജി മോട്ടോർ ഇന്ത്യ. 2021 ഫെബ്രുവരി 11-ന് പുതിയ പതിപ്പ് വിപണിയിൽ എത്തുമെന്നാണ് ബ്രാൻഡിന്റെ സ്ഥിരീകരണം.

ഒരേ വിപണിയിൽ രണ്ട് ഓട്ടോമാറ്റിക് ഗിയർബോക്സുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ വാഹനമായിരിക്കും ഹെക്ടർ പെട്രോൾ സിവിടി. അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹെക്‌ടറിനെ അടിസ്ഥാനമാക്കിയായിരിക്കും ഇത് മോഡൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക.

നിലവിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഡിസിടി ഓട്ടോമാറ്റിക് ഉപയോഗിച്ചാണ് എസ്‌യുവിയുടെ പെട്രോൾ പതിപ്പ് വിൽക്കുന്നത്. 141 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഏഴ് സ്പീഡ് ഡിസിടി ഉപയോഗിച്ചാണ് എംജി വിപണിയിൽ എത്തിക്കുന്നത്.
MOST READ: സ്ക്രാപ്പേജ് നയം; കേരളത്തിൽ ആശങ്കയിലുള്ളത് 35 ലക്ഷം വാഹനങ്ങൾ

ഹെക്‌ടറിന്റെ മികച്ച രണ്ട് വേരിയന്റുകളായ സൂപ്പർ, ഷാർപ്പ് സിവിടി ഗിയർബോക്‌സിനൊപ്പം ലഭ്യമാകും. എന്നാൽ പുതിയ സിവിടി യൂണിറ്റിന് ഒരു മാനുവൽ മോഡും സ്‌പോർട്‌സ് മോഡും ലഭിക്കും എന്ന കാര്യമാണ് ശ്രദ്ധേയമാകുന്നത്.

എസ്‌യുവിയുടെ സിവിടി പെട്രോളിന് ഡിസിടി സജ്ജീകരിച്ച വേരിയന്റിനേക്കാൾ 50,000 മുതൽ 60,000 രൂപ കുറവായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ സിവിടി ഗിയർബോക്സ് കൂടുതൽ ഇന്ധനക്ഷമതയുള്ളതാണെന്നും ഡിസിടിയേക്കാൾ സുഗമമാകുമെന്നും പ്രതീക്ഷിക്കുന്നു.
MOST READ: എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

അടുത്തിടെയാണ് 2021 മോഡൽ പരിഷ്ക്കരണവുമായി ഹെക്‌ടർ നിരത്തിലെത്തുന്നത്. പുറത്തും അകത്തും കുറച്ച് നവീകരണങ്ങൾ കൂട്ടിച്ചേർത്തതോടെ വിപണിയിൽ വേറിട്ടു നിൽക്കാൻ എസ്‌യുവിക്ക് സാധിച്ചിട്ടുണ്ട്.

6 സ്പീഡ് മാനുവൽ, ഡിസിടി, സിവിടി എന്നീ ഗിയർബോക്‌സ് ഓപ്ഷനുകളുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിന് പുറമേ 1.5 ലിറ്റർ ഹൈബ്രിഡ് പെട്രോളും 2.0 ലിറ്റർ ഫോർ സിലിണ്ടർ യൂണിറ്റും ഹെക്‌ടറിലുണ്ട്.
MOST READ: 2021 റോയൽ എൻഫീൽഡ് ഹിമാലയൻ ഫെബ്രുവരി 10-ന് വിപണിയിലെത്തും; കൂട്ടിന് നിരവധി മാറ്റങ്ങളും

ഹൈബ്രിഡ് പെട്രോൾ മോഡലും ഡീസൽ മോഡലും ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് തെരഞ്ഞെടുക്കാം. ഹെക്‌ടർ സിവിടി ഓട്ടോമാറ്റിക് വേരിയന്റിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്താൻ എംജി തയാറാകില്ല.

പുതുക്കിയ ഗ്രിൽ, 18 ഇഞ്ച് വലുപ്പമുള്ള അലോയ് വീലുകൾ, ഫ്രണ്ട്, റിയർ സ്കഫ് പ്ലേറ്റുകൾ, ടെയ്‌ലാമ്പുകൾക്കിടയിൽ പ്രവർത്തിക്കുന്ന ബ്ലാക്ക് ആപ്ലിക് എന്നിവ എസ്‌യുവിയുടെ പുറംമോടിയുടെ മാറ്റുകൂട്ടാൻ അതേപടി നിലനിർത്തും.

അതേസമയം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത ഹെക്‌ടിന്റെ അകത്തളത്തിൽ ഷാംപെയിൻ, ബ്ലാക്ക് ഡ്യുവൽ-ടോൺ കളറാണ് എംജി ഒരുക്കിയിരിക്കുന്നത്. അതിൽ വയർലെസ് ഫോൺ ചാർജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിററുകൾ എന്നിവ പോലുള്ള സവിശേഷതകൾ കൂട്ടിച്ചേർത്തിട്ടുമുണ്ട്.

എംജിയിൽ നിന്നുള്ള ഈ അഞ്ച് സീറ്റർ എസ്‌യുവിയുടെ പെട്രോൾ സിവിടി വേരിയന്റ് ഇന്ത്യൻ വിപണിയിലെ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് തുടങ്ങിയ മോഡലുകളുമായാകും മാറ്റുരയ്ക്കുക.