എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

സൗജന്യ എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിൻ പ്രഖ്യാപിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2021 ഫെബ്രുവരി എട്ടു മുതൽ ഫെബ്രുവരി 18 വരെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും ക്യാമ്പയിൻ സംഘടിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

ബൊലേറോ, സ്കോർപിയോ, XVUV500, മറാസോ, ആൾട്യൂറാസ് G4, XUV300, TUV300, KUV100, ഥാർ, സൈലോ, നുവോസ്പോർട്ട്, ക്വാണ്ടോ, വെരിറ്റോ, വെരിറ്റോ വൈബ്, ലോഗൻ, റെക്സ്റ്റൺ തുടങ്ങി ബ്രാൻഡിന്റെ എല്ലാ മോഡലുകളും എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനിന്റെ ഭാഗമാകും.

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

വിദഗ്ധരായ ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലുള്ള ഈ സർവീസ് ക്യാമ്പയിൻ തികച്ചും സൗജന്യമാണെന്നും കമ്പനി വ്യക്തമാക്കുന്നു. വിശദമായ 75 പോയിന്റ് പരിശോധനയാണ് എം-പ്ലസ് മെഗാ സർവീസിൽ വാഹനങ്ങൾക്കു മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

MOST READ: നാലാം തലമുറയിലേക്ക് ഔട്ട്ലാൻഡർ; അരങ്ങേറ്റം ഫെബ്രുവരി 16-ന് ആമസോൺ ലൈവിലൂടെ

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

ഇവ പൂർണമായും സൗജന്യമായി ലഭിക്കും എന്നതാണ് ശ്രദ്ധേയമാകുന്നത്. കൂടാതെ മഹീന്ദ്ര ഉപഭോക്താക്കൾക്ക് സ്‌പെയർ പാർട്‌സുകളിൽ അഞ്ച് ശതമാനം കിഴിവും, ലേബർ, മാക്സിക്കെയർ പരിശോധനകൾക്ക് യഥാക്രമം 10 ശതമാനവും 25 ശതമാനവും കിഴിവ് ലഭിക്കും.

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

മഹീന്ദ്ര വിത്ത് യു ഹമേശയുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് അവരുടെ സർവീസ് കൂടിക്കാഴ്‌ചകൾ ബുക്ക് ചെയ്യാം. കൂടാതെ ഉടമകൾക്ക് പിക്ക്-അപ്പ് ഡ്രോപ്പ് പ്രയോജനപ്പെടുത്താനും സാധിക്കും.

MOST READ: 45,000 രൂപ വരെ കിഴിവ്; ടൊയോട്ടയുടെ ഫെബ്രുവരി ഓഫറുകൾ ഇങ്ങനെ

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

തീർന്നില്ല, ഇതിലൂടെ മാക്സിക്കെയർ പരിശോധനകൾ തെരഞ്ഞെടുത്ത് സ്വന്തം ജോബ് കാർഡ് സൃഷ്ടിക്കാനും എസ്റ്റിമേറ്റുകൾ അംഗീകരിക്കാനും ഓൺലൈനായി പേയ്‌മെന്റ് നടത്താനും കഴിയും.

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

പോയ വർഷങ്ങളിൽ വൻവിജയകരമായി തീർന്ന എം-പ്ലസ് മെഗാ സർവീസ് ക്യമ്പ് വേറിട്ട സർവീസ് ബ്രാൻഡായി വളർന്നിട്ടുണ്ടെന്നതിൽ സംശയമൊന്നുമില്ല. മഹീന്ദ്രയുടെ എല്ലാ വാഹന ഉടമകൾക്കും ഈ പദ്ധതിയിലൂടെ മികച്ച സേവനങ്ങൾ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്.

MOST READ: ക്രെറ്റയുടെ പ്രാരംഭ പതിപ്പിനെ തിരിച്ചെത്തിച്ച് ഹ്യുണ്ടായി; കാത്തിരിപ്പ് കാലയളവ് 1 വര്‍ഷം

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

ബ്രാൻഡുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ ഒരു വലിയ സ്ഥാനമുള്ള മഹീന്ദ്ര തങ്ങളുടെ മോഡലുകള്‍ക്ക് വീണ്ടും വില വര്‍ധനവ് നല്‍കുമെന്ന സൂചന നൽകിയിട്ടുണ്ട്. മോഡൽ നിരയിലാകെ 21-22 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വില ഉയർത്താനാണ് സാധ്യത.

എം-പ്ലസ് മെഗാ സർവീസ് ക്യാമ്പയിനുമായി മഹീന്ദ്ര, അറിയാം കൂടുതൽ വിവരങ്ങൾ

സപ്ലൈ ചെയിനിലുണ്ടാകുന്ന വില ഉയരുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. 2021 ജനുവരിയില്‍ കമ്പനി ഇതിനകം തന്നെ മുഴുവന്‍ ശ്രേണിയുടെയും വില വര്‍ധനവ് നടത്തിയിരുന്നു. അതായത് പുതുവർഷത്തിൽ ഇത് രണ്ടാംതവണയാണ് മഹീന്ദ്ര വില പുതുക്കാൻ പോവുന്നതെന്ന് ചുരുക്കം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Announced Free M-Plus Mega Service Camp. Read in Malayalam
Story first published: Tuesday, February 9, 2021, 18:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X