വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിൽ 33 ശതമാനം വളർച്ച

ഹെക്‌ടർ എസ്‌യുവിയിലൂടെ ഇന്ത്യൻ വിപണി കീഴടക്കിയ വാഹന നിർമാണ കമ്പനിയാണ് എംജി മോട്ടോർ. കഴിഞ്ഞ വർഷം രാജ്യത്ത് അരങ്ങേറ്റം കുറിച്ച ബ്രാൻഡിന് ഇന്ന് വിപണിയിൽ ഒരു ഇലക്‌ട്രിക് കാർ ഉൾപ്പടെ നാല് മോഡലുകളാണ് നിരയിലുള്ളത്.

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

ഇതിലൂടെ ഡിസംബറിലെ വിൽപ്പനയിലും മികവ് കാട്ടാൻ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡിന് സാധിച്ചിരുന്നു. 2020 ഡിസംബറിൽ വിൽപ്പന 33 ശതമാനം ഉയർന്ന് 4,010 യൂണിറ്റായി.

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

എം‌ജി മോട്ടോർ ഇന്ത്യ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ചത് 3,021 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം 3,430 യൂണിറ്റ് ഹെക്‌ടർ എസ്‌യുവിയും 458 യൂണിറ്റ് ഗ്ലോസ്റ്ററും 122 യൂണിറ്റ് ZS ഇലക്ട്രിക് വാഹനങ്ങളും കമ്പനി വിറ്റു.

MOST READ: കിയയുടെ പുത്തൻ എംപിവി സെൽറ്റോസിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങും

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

ജനുവരിയിലെ ആദ്യ 10 ദിവസങ്ങളിൽ ഗുജറാത്തിലെ ഹാലോൽ നിർമാണ കേന്ദ്രത്തിലെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വരും മാസത്തെ ഉത്പാദനത്തെ ഇത് ബാധിക്കും.

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

എന്നാൽ പ്രീമിയം എസ്‌യുവി ശ്രേണിയിൽ ഫോർഡ് എൻഡവറിനിറെയും ടൊയോട്ട ഫോർച്യൂണറിന്റെയും എതിരാളിയായ ഗ്ലോസ്റ്ററിന്റെ ഉത്പാദനം വർധിപ്പിക്കുന്നത് തുടരുകയാണെന്നും 2021 മാർച്ചോടെ ഉത്പാദനം സുസ്ഥിരമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

MOST READ: ഇന്ത്യയിലെ ആദ്യ ഡീലർഷിപ്പ് ഡൽഹിയിൽ; സിട്രൺ C5 എയർക്രോസിന്റെ അരങ്ങേറ്റം അടുക്കുന്നു

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

നിലവിൽ ഗ്ലോസ്റ്ററിനായി 3,000 ബുക്കിംഗുകൾ ലഭിച്ചതായും രണ്ട് മാസത്തിനുള്ളിൽ 1,085 യൂണിറ്റ് ഗ്ലോസ്റ്റർ ഉപഭോക്താക്കൾക്ക് കൈമാറിയെന്നും എംജി വ്യക്തമാക്കി. അതോടൊപ്പം വിൽപ്പന കൂടുതൽ കൈവരിക്കാനായി എംജി ഹെക്ടറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്, ഹെക്ടർ പ്ലസിന്റെ 7 സീറ്റർ പതിപ്പും പുറത്തിറക്കാനും പദ്ധതിയിട്ടിട്ടുണ്ട്.

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

ഇതിലൂടെ ഈ വർഷം എം‌ജി ഇന്ത്യ 70-80 ശതമാനം വളർച്ച കൈവരിക്കാനാണ് പദ്ധതിയിടുന്നതെന്ന് എം‌ജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എം‌ഡിയുമായ രാജീവ് ചബ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

MOST READ: മിനി കണ്‍ട്രിമാന്‍ S JCW സ്വന്തമാക്കി യുവരാജ്; ചിത്രങ്ങള്‍ വൈറലാക്കി ആരാധകര്‍

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

ഇതിനായി ബ്രാൻഡ് ഉയർന്ന വിൽപ്പന അളവ് കൈവരിക്കാൻ കമ്പനിയെ സഹായിക്കുന്ന ഉൽപ്പന്നങ്ങൾ പുതിയതായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. 2021-ൽ വിൽപ്പന 70 മുതൽ 80 ശതമാനം വരെ വർധിപ്പിക്കാനാണ് എംജി ലക്ഷ്യമിടുന്നത്.

വിൽപ്പന പൊടിപൊടിച്ച് എംജി; ഡിസംബറിലെ വിൽപ്പനയിൽ 33 ശതമാനം വളർച്ച

അടുത്ത വർഷം 51,000 മുതൽ 54,000 വരെ കാറുകൾ വിൽക്കാനാണ് എംജിയുടെ പദ്ധതിയെന്ന് ഇത് സൂചന നൽകുന്നു. 2021 തുടക്കത്തോടെ ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റ്, ഹെക്ടർ 7 സീറ്റർ എന്നിവ വിൽപ്പനയ്ക്ക് എത്തിച്ച ശേഷം എം‌ജി ZS എസ്‌യുവിയുടെ പെട്രോൾ മോഡലും അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor Sales Rise By 33 Percent In December 2020. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X