ഇന്ത്യയ്ക്കായി പുത്തൻ ഡസ്റ്റർ ഒരുങ്ങുന്നു; ഡിസൈൻ പേറ്റന്റ് നേടി റെനോ
2012 -ൽ അരങ്ങേറ്റം കുറിച്ചതിനുശേഷം ഡസ്റ്റർ ആഭ്യന്തര വിപണിയിൽ റെനോ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ഫ്രഞ്ച് നിർമ്മാതാക്കൾക്ക് രാജ്യത്ത് ജനപ്രീതി വർധിപ്പിക്കാൻ മിഡ്-സൈസ് എസ്‌യുവി സഹായിച്ചു.

വിപണിയിൽ ചെറിയ അപ്പ്ഡേറ്റുകൾ മാത്രമായി വന്നിട്ടും മാന്യമായ വിൽപ്പന സംഖ്യകൾ കൈവിരക്കാൻ മോഡലിന് കഴിഞ്ഞു. 2014 -ൽ ഡസ്റ്റർ ഒരു AWD വേരിയൻറ് നേടി, AMT ട്രാൻസ്മിഷനുമായി ഒരു മിഡ് സൈക്കിൾ അപ്‌ഡേറ്റ് 2016 -ൽ എത്തി.

2017 അവസാനത്തോടെ ഡസ്റ്ററിന് അന്താരാഷ്ട്ര വിപണിയിൽ രണ്ടാം തലമുറ ലഭിച്ചു. എന്നിരുന്നാലും, മോഡലിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ റെനോ തയ്യാറായില്ല, M0 പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ള അഞ്ച് സീറ്റർ അതിന്റെ അടിത്തറയിൽ മാറ്റമില്ലാതെ തുടർന്നു.

ആഗോള മോഡലിന് സമാനമായ ഡിസൈൻ പുനരവലോകനങ്ങളോടെ 2019 ജൂലൈയിൽ റെനോ ഡസ്റ്ററിന് വളരെയധികം ആവശ്യമായ ഫെയ്‌സ്‌ലിഫ്റ്റ് കമ്പനി നൽകി.

രണ്ടാം തലമുറ ഡാസിയ ഡസ്റ്ററിന്റെ രൂപകൽപ്പനയ്ക്ക് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചിട്ടുണ്ട്, ഇതൊരു ലോഞ്ച് നടക്കാനിടയുണ്ടെന്ന് സൂചിപ്പിക്കുന്നു.
MOST READ: മുഖംമിനുക്കി കോമ്പസ് എസ്‌യുവിയുടെ ട്രെയിൽഹോക്ക് വേരിയന്റും വിപണിയിലേക്ക്

മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിന്റെ കുതിച്ചുചാട്ടവും ജനപ്രീതിയും വർധിക്കുന്നതിനാൽ, ഡസ്റ്ററിന് എതിരാളികളായ ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്ക്സ്, ടാറ്റ ഹാരിയർ, എംജി ഹെക്ടർ എന്നിവർക്കെതിരെ കൂടുതൽ സാധ്യതകൾ ഒരു പുതിയ മോഡലിനൊപ്പം നേടാനാകും.

യൂറോപ്പിൽ ഡാസിയ ബാഡ്ജിന് കീഴിലാണ് ഡസ്റ്റർ വിൽക്കുന്നത്, ഭൂഖണ്ഡത്തിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവികളിൽ ഒന്നാണിത്. അടുത്തിടെ, ഡസ്റ്ററിന്റെ ഏഴ് സീറ്റർ പതിപ്പ് ഒരു പരസ്യ ഷൂട്ടിംഗിനിടെ കണ്ടെത്തിയിരുന്നു.
MOST READ: പുത്തൻ V-ക്രോസ് ഹൈ-ലാൻഡർ വേരിയന്റിന് 1.50 ലക്ഷം രൂപയുടെ ഗംഭീര ഓഫറുമായി ഇസൂസു

ഇത് ഉടൻ തന്നെ വിദേശത്ത് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗ്രാൻഡ് ഡസ്റ്റർ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ഇന്ത്യയ്ക്കായി പരിഗണിക്കുമോ ഇല്ലയോ എന്നത് ഇതുവരെ അറിവായിട്ടില്ല.

മിഡ് സൈസ് അഞ്ച് സീറ്റർ എസ്‌യുവി അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്ററുകളായ എംജി ഹെക്ടർ പ്ലസ്, ടാറ്റ സഫാരി, വരാനിരിക്കുന്ന ഹ്യുണ്ടായി അൽകാസർ എന്നിവ ഉപഭോക്താക്കളിൽ വളരെയധികം ശ്രദ്ധ നേടുന്നുണ്ട്.
MOST READ: നെക്‌സോണ്‍ ഇവിയുടെ വില വര്‍ധിപ്പിച്ച് ടാറ്റ; പുതിയ വില വിവരങ്ങള്‍ ഇങ്ങനെ

ബിഗ്സ്റ്റർ കൺസെപ്റ്റ് അടിസ്ഥാനമാക്കിയുള്ള അടുത്ത തലമുറ ഡസ്റ്ററിലും നിർമ്മാതാക്കൾ പ്രവർത്തിക്കുന്നുണ്ട്, ഇത് ഒരു പുതിയ ആഗോള ആർക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു.

C, D വിഭാഗങ്ങളിലെ ഇലക്ട്രിക് വാഹനങ്ങളിലും മോഡലുകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഈ ദശകത്തിന്റെ മധ്യത്തോടെ 14 പുതിയ മോഡലുകൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിക്കാൻ റെനോ വ്യാപകമായി പദ്ധതിയിടുന്നു. 2025 ഓടെ മൊത്തം വിൽപ്പനയുടെ 45 ശതമാനം ഇലക്ട്രിക് വാഹനങ്ങൾ സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Source: GaadiWaadi


Click it and Unblock the Notifications








