ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

ഇലക്‌ട്രിക് യുഗത്തിലേക്ക് പൂർണമായും ചേക്കാറാനുള്ള തയാറെടുപ്പിലാണ് ഫ്രഞ്ച് വാഹന നിർമാണ കമ്പനിയായ റെനോ. 2025 ഓടെ 24 പുതിയ മോഡലുകൾ വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ബ്രാൻഡ് ഇപ്പോൾ മുന്നേറുന്നതും.

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

ഇതിന്റെ ആദ്യപടിയെന്നോണം മെഗാൻ ഇ-ടെക് ഇലക്ട്രിക് എന്നൊരു വാഹനത്തെ റെനോ പരിചയപ്പെടുത്തുകയാണ്. മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ പുറത്തുവിട്ടാണ് കാറിന്റെ അവതരണം ഉടൻ ഉണ്ടാകുമെന്ന സൂചന കമ്പനി പുറത്തുവിടുന്നത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

കഴിഞ്ഞ വർഷം 'റെനോ ഇവെയ്‌സ്: ദി ചലഞ്ച് ടു സീറോ എമിഷൻസ്' പരിപാടിയിൽ വെളിപ്പെടുത്തിയ മെഗാൻ ഇ-വിഷൻ കൺസെപ്റ്റിന്റെ അടിസ്ഥാനത്തിലാണ് വാഹനത്തെ അണിയിച്ചൊരുക്കുന്നത്.

MOST READ: ഹൈബ്രിഡ് പവർട്രെയിനൊപ്പം മാവെറിക് കോംപാക്ട് പിക്കപ്പ് അവതരിപ്പിച്ച് ഫോർഡ്

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

റെനോയുടെ സി-സെഗ്മെന്റ് ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ഘട്ടമാണിത്. എ-സെഗ്മെന്റ് ട്വിംഗോ ഇ-ടെക് ഇലക്ട്രിക്, ബി-സെഗ്മെന്റ് സോ റേഞ്ച് എന്നിവയുടെ നിരയിലേക്ക് പുതിയ മെഗാൻ ഇ-ടെക് ചേരുന്നത്.

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

ഒരു പരമ്പരാഗത ഹാച്ച്ബാക്കും ക്രോസ്ഓവറും മൾട്ടി പർപ്പസ് വാഹനവും തമ്മിലുള്ള കൂടിച്ചേരലാണ് മെഗാൻ ഇ-ടെക് ഇലക്ട്രിക് കാർ എന്ന് ഒറ്റ നോട്ടത്തിൽ തോന്നിയേക്കാം. മോഡുലാർ സി‌എം‌എഫ്-ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും കാറിന്റെ നിർമാണം പൂർത്തിയാക്കുക.

MOST READ: അടിമുടി മാറ്റങ്ങളുമായി അഞ്ചാംതലമുറയിലേക്ക് കിയ സ്‌പോർടേജ്

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

217 bhp ഇലക്ട്രിക് മോട്ടോറും 60 കിലോവാട്ട് ബാറ്ററി പായ്ക്കും നൽകുന്ന ഇത് രണ്ട് ചാർജുകൾക്കിടയിൽ 450 കിലോമീറ്റർ ശ്രേണി നൽകും. ബ്രാൻഡിന്റെ എഞ്ചിനീയർമാർ നയിക്കുന്ന 30 പ്രീ-പ്രൊഡക്ഷൻ ഇലക്ട്രിക് കാറിന്റെ രൂപഘടനകൾ തയാറാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

ഡുവായ് ഫാക്ടറിയിൽ നിർമിക്കുന്ന എല്ലാ പ്രീ-പ്രൊഡക്ഷൻ ഇലക്ട്രിക് കാറുകളും റെനോ ഡിസൈനിൽ നിന്നുള്ള ഒരു പാറ്റേൺ കൊണ്ട് മൂടും. തങ്ങളുടെ പുതിയതും ആകർഷണീയവുമായ ലോഗോയിൽ നിന്നുള്ള വരികളുടെയും പാറ്റേണുകളുടെയും രൂപകൽപ്പനയായിരിക്കും പ്രതിധാനം ചെയ്യുന്നതെന്നും റെനോ പറയുന്നു.

MOST READ: നെക്‌സോണിന്റെ റൂഫ് റെയിലില്‍ വീണ്ടും മാറ്റം പരീക്ഷിച്ച് ടാറ്റ

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

അടുത്ത വർഷം ആദ്യം തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവി മെഗാൻ ഇ-ടെക് പുറത്തിറക്കുമെന്ന് റെനോ അറിയിച്ചിരുന്നു. 2025 ഓടെ കമ്പനി പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന 24 പുതിയ മോഡലുകളിൽ ആദ്യത്തെ ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായിരിക്കും മെഗാൻ ഇ-ടെക് എന്ന് ഫ്രഞ്ച് കമ്പനി ഊന്നിപറയുന്നു.

ഇലക്‌ട്രിക് യുഗത്തിലേക്ക് ചേക്കേറാൻ റെനോ, മെഗാൻ ഇ-ടെക്കിന്റെ ആദ്യ ചിത്രങ്ങൾ കാണാം

പുതിയ സി‌എം‌എഫ്-ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനമാണിത് എന്നതും ശ്രദ്ധേയമാണ്. നിസാൻ ആര്യ അടിസ്ഥാനമാക്കിയുള്ള അതേ പ്ലാറ്റ്ഫോമാണ് റെനോ-നിസാൻ-മിത്സുബിഷി കൂട്ടുകെട്ടിന്റെ എല്ലാ പുതിയ ഇലക്ട്രിക് വാഹന മോഡലുകൾക്കും വേണ്ടി വികസിപ്പിച്ചെടുത്തത്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault Released The First Images Of Megane E-Tech Electric Car. Read in Malayalam
Story first published: Wednesday, June 9, 2021, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X