100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

ഏഴ് യാത്രക്കാർക്ക് മാന്യമായ ഇടം വാഗ്ദാനം ചെയ്യുന്ന ഒരു പ്രായോഗിക എംപിവിയാണ് റെനോ ട്രൈബർ. ആളുകളുടേയും ലഗേജുകളുടേയും നിരവധി കോമ്പിനേഷനുകൾ ട്രാൻസ്പോർട്ട് ചെയ്യാൻ അനുവദിക്കുന്ന മോഡുലാർ ലേയൗട്ടാണ് ഇതിനുള്ളത്.

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

ഈ പാക്കേജിലെ ദുർബലമായ ലിങ്ക് അതിന്റെ 72 bhp 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ്. എന്നാൽ ഇതിന് പരിഹാരമായി റെനോ ഒരു ടർബോ-പെട്രോൾ എഞ്ചിൻ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

2021 -ൽ എംപിവിയുടെ ടർബോ പെട്രോൾ പതിപ്പ് പുറത്തിറക്കാനിരുന്ന നിർമ്മാതാക്കൾ ഇപ്പോൾ ഇതിന്റെ ലോഞ്ച് 2022 -ലേക്ക് നീട്ടിയിരിക്കുകയാണ്.

MOST READ: എൻടോർഖ് സൂപ്പർ സ്ക്വാഡ് എഡിഷൻ നേപ്പാളിലും അവതരിപ്പിച്ച് ടിവിഎസ്

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം റെനോ ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കിട്രാം മാമിലപ്പല്ലേ 1.0 ലിറ്റർ ടർബോ എഞ്ചിന്റെ വികസനം സ്ഥിരീകരിച്ചെങ്കിലും 2021 -ൽ ഇത് സമാരംഭിക്കില്ലെന്ന് കൂട്ടിച്ചേർത്തു.

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

കൈഗറിൽ നിന്നും നിസാൻ മാഗ്നൈറ്റിൽ നിന്നുമുള്ള 1.0 ലിറ്റർ യൂണിറ്റാണ് പുതിയ ടർബോ-പെട്രോൾ എഞ്ചിൻ. ഇത് 100 bhp കരുത്തും, 160 Nm torque ഉം വികസിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സും CVT -യും ട്രൈബർ ടർബോ വാഗ്ദാനം ചെയ്യും.

MOST READ: പുതുക്കിയ ഇന്ത്യൻ ചീഫ് പ്രീമിയം ക്രൂയിസർ മോഡലുകൾ ഇന്ത്യയിലേക്കും; അരങ്ങേറ്റം ജൂൺ മാസത്തോടെ

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

എൽഇഡി ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് വലിയ അലോയി വീലുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെയുള്ള നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഹനത്തിലുണ്ടാവും.

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

കൂടാതെ ക്രൂയിസ് കൺട്രോൾ, ഓപ്ഷണൽ വയർലെസ് ഫോൺ ചാർജർ എന്നിവ ഉൾപ്പെടെ നിരവധി സവിശേഷതകൾ ഇത് കൈഗറിൽ നിന്നും മാഗ്നൈറ്റിൽ നിന്നും കടംകൊള്ളും.

MOST READ: ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡ് ഇന്ത്യയിലേക്ക്; G80 സെഡാന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജെനിസിസ്

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

കൈഗറിനെപ്പോലെ, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ വേരിയന്റുകളേക്കാൾ ട്രൈബർ ടർബോയ്ക്ക് ഒരു ലക്ഷം രൂപയും, CVT ഓട്ടോമാറ്റിക്കിന് അധികമായി ഒരു ലക്ഷവും നൽകേണ്ടി വരാം.

100 bhp റെനോ ട്രൈബർ ടർബോ പെട്രോൾ വൈകും; അരങ്ങേറ്റം 2022 -ൽ

ഡാറ്റ്‌സൺ GO+, മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ, ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് എന്നിവയുമായി ട്രൈബർ നിലവിൽ മത്സരിക്കുന്നു.

Most Read Articles

Malayalam
English summary
Renault Triber Turbo Petrol Variant Launch Postponed To 2022. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X