Just In
- 13 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 16 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പെരിന്തല്‍മണ്ണ പിടിക്കാന്‍ ലീഗ് വിമതന്, തിരുവഞ്ചൂരിനെ പൂട്ടാന്‍ അനില്‍ കുമാര്‍, കളി മാറ്റി സിപിഎം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡ് ഇന്ത്യയിലേക്ക്; G80 സെഡാന്റെ പരീക്ഷണയോട്ടം ആരംഭിച്ച് ജെനിസിസ്
ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനിസിസ് ഇന്ത്യൻ വിപണിയിലും തങ്ങളുടെ സാന്നിധ്യമറിയിക്കുമെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. 2020 മാർച്ചിൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച പുതിയ G80 സെഡാനുമായാകും കമ്പനി ആഭ്യന്തര തലത്തിലേക്ക് എത്തുക.

അതിന്റെ ഭാഗമായി ഇന്ത്യൻ നിരത്തുകളിൽ വാഹനത്തിന്റെ പരീക്ഷണോട്ടവും ജെനിസിസ് ആരംഭിച്ചിരിക്കുകയാണ്. ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട സ്പൈ ചിത്രങ്ങളാണ് ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നുവെന്ന സൂചന നൽകുന്നത്.

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പിന്റെ ആഢംബര ഉപ ബ്രാൻഡായ ജെനിസിസ് 2015-ലാണ് അന്താരാഷ്ട്ര തലത്തിൽ ഇടംപിടിക്കുന്നത്. G90 മോഡലിലൂടെ തുടക്കം കുറിച്ച ജെനിസിസ് 2016-ൽ G80 സെഡാനും അവതരിപ്പിച്ച് ചുവടുറപ്പിച്ചു.
MOST READ: നിസാന്റെ രക്ഷകനായി മാഗ്നൈറ്റ്; ജനുവരി മാസത്തെ വില്‍പ്പനകണക്കുകള്‍ ഇങ്ങനെ

അന്താരാഷ്ട്ര വിപണിയിൽ മെർസിഡീസ് ഇ-ക്ലാസ്, ബിഎംഡബ്ല്യു 5 സീരീസ് തുടങ്ങിയ ആഢംബര കാറുകളോട് മുട്ടിനിൽക്കാനാണ് ജെനിസിസ് G80 അവതരിപ്പിച്ചത്. കമ്പനിയുടെ നിരയിൽ തുടക്കക്കാരനായ G70, മുൻനിര സെഡാൻ മോഡലായ G90 എന്നിവയ്ക്കിടയിലാണ് G80 മോഡലിന്റെ സ്ഥാനം.

പുതിയ G80 അതിന്റെ മുൻഗാമിയെപ്പോലെ നാല് ഡോറുള്ള കൂപ്പെ ശൈലിയാണ് പിന്തുടരുന്നത്. ആഢംബര ബ്രാൻഡിന്റെ ട്രേഡ്മാർക്കായ ‘ക്രെസ്റ്റ്' ഗ്രില്ലാണ് വാഹനത്തിന്റെ മുൻവശത്ത് ആധിപത്യം പുലർത്തുന്നത്. യുണീക് രൂപകൽപ്പനയിൽ മുന്നിലും പിന്നിലും നേർത്ത, സ്പ്ലിറ്റ് ലൈറ്റ് ക്ലസ്റ്ററുകൾ ഉൾപ്പെടുന്നുണ്ട്.
MOST READ: പുത്തൻ എൻഡവറിന് വൈൽഡ്‌ട്രാക്ക് X വേരിയന്റും സമ്മാനിക്കാൻ ഒരുങ്ങി ഫോർഡ്

ഓരോ യൂണിറ്റിലും ടേൺ ഇൻഡിക്കേറ്ററുകൾ ഇടംപിടിച്ചിട്ടുമുണ്ട്. സെഡാന്റെ അകത്തളത്തിൽ 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടു-സ്‌പോക്ക് സ്റ്റിയറിംഗ്, 14.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേ, ലെതർ, വുഡ്, ബ്രൈറ്റ് വർക്ക് എന്നിവയുടെ വിപുലമായ ഉപയോഗവും കാണാം.

ആദ്യത്തെ മോഡലായി ഒരു എസ്‌യുവിയെ പരിചയപ്പെടുത്തി ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാനാണ് ജെനിസിസിന് താൽപര്യം. ആഗോള തലത്തിൽ നിലവിൽ രണ്ട് എസ്‌യുവികളാണ് ബ്രാൻഡിന് ഉള്ളത്.

അതിൽ GV80, ഹ്യുണ്ടായി ട്യൂസോൺ അധിഷ്ഠിത GV70 എന്നിവ ഉൾപ്പെടുന്നു. കമ്പനിയുടെ സെഡാൻ ലൈനപ്പ് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് ഇതുവരെ ഒരു പദ്ധതിയും വെളിപ്പെടുത്തിയിട്ടുമില്ല.

എന്നിരുന്നാലും G80 ആദ്യഘട്ടത്തിൽ അവതരിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. ആഢംബര വാഹനം എന്നുകേൾക്കുമ്പോൾ ഒരു സെഡാൻ മോഡൽ ആഗ്രഹിക്കുന്ന ഒരു വിഭാഗം ഇന്നും നമ്മുടെ ഇടയിലുള്ളതിനാൽ ജെനിസിസിന്റെ തീരുമാനം ഒട്ടും പിന്നോട്ടായിരിക്കില്ല എന്നതാണ് യാഥാർഥ്യം.