യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

നിലവില്‍ രാജ്യത്ത് ടോള്‍ ബൂത്ത് പേയ്മെന്റുകള്‍ നടത്തുന്നതിനുള്ള ഏറ്റവും സുരക്ഷിതവും വേഗമേറിയതുമായ മാര്‍ഗമാണ് ഫാസ്ടാഗ്. തല്‍ഫലമായി, രാജ്യത്തുടനീളമുള്ള കൂടുതല്‍ ഹൈവേ ടോള്‍ ബൂത്തുകള്‍ ഫാസ്ടാഗ് സാങ്കേതികവിദ്യ നടപ്പിലാക്കാനൊരുങ്ങുകയാണ്.

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

ഇതിന്റെ ഭാഗമായി ഏപ്രില്‍ 1 മുതല്‍ ഡല്‍ഹിയ്ക്കും ആഗ്രയ്ക്കും ഇടയിലുള്ള യമുന എക്‌സ്പ്രസ് ഹൈവേയിലാണ് ഏറ്റവും പുതിയ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുക. ടോള്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിന് ഹൈവേ ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഉടന്‍ തന്നെ അവരുടെ വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഉറപ്പാക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

എക്‌സ്പ്രസ് ഹൈവേയില്‍ നാല് ഫാസ്ടാഗ് പാതകളുണ്ടെന്നും മൂന്ന് ടോള്‍ പ്ലാസകളുടെ ഇരുവശത്തുമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വകാര്യ പാതയായതിനാല്‍ ഫാസ്ടാഗ് ആരംഭിക്കാന്‍ JP കമ്പനി നേരത്തെ വിസമ്മതിച്ചിരുന്നുവെന്ന് യമുന എക്‌സ്പ്രസ് വേ ഡെവലപ്‌മെന്റ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരുണ്‍ വീര്‍ സിംഗ് പറഞ്ഞു.

MOST READ: ആവശ്യക്കാര്‍ ഇല്ല; E-ക്ലാസ് ഓള്‍-ടെറെയ്ന്‍ മോഡലിനെ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് മെര്‍സിഡീസ്

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

ഫെബ്രുവരി 15 മുതല്‍ ഇത് ആരംഭിക്കേണ്ടതായിരുന്നു, എന്നാല്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാകാത്തതിനാല്‍ ഇത് ആരംഭിക്കാന്‍ കഴിഞ്ഞില്ല. അടുത്തയാഴ്ച മുതല്‍ ഈ എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് സൗകര്യം ആരംഭിക്കുമെന്ന് യമുന ഡെവലപ്‌മെന്റ് അതോറിറ്റി, IDBI, JP ഇന്‍ഫ്രാടെക് എന്നിവയുടെ പ്രതിനിധികള്‍ തമ്മില്‍ ഈ ആഴ്ച ധാരണയിലെത്തിയതായി അരുണ്‍ വീര്‍ സിംഗ് പറഞ്ഞു.

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

കരാറില്‍ ഒപ്പുവെച്ചതായി ജെയ്പി ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ (JIL) ഇന്‍സോള്‍വെന്‍സി റെസല്യൂഷന്‍ പ്രൊഫഷണല്‍ (IRP) അനുജ് ജെയിന്‍ പറഞ്ഞു. യമുന എക്‌സ്പ്രസ് ഹൈവേയിലെ ഫാസ്ടാഗ് ഏപ്രില്‍ മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പരീക്ഷണയോട്ടത്തിനിടെ ക്യാമറ കണ്ണിൽ കുടുങ്ങി 2021 ഇസൂസു D-മാക്‌സ് V-ക്രോസ്

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

ക്രാഷ് ബാരിയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നു, ഇത് ഒരു വലിയ ജോലിയാണെങ്കിലും ധാരാളം ദിവസമെടുക്കും, പക്ഷേ ജോലി അതിവേഗം നടക്കുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

''ഐഡിബിഐ ഏറ്റെടുക്കുന്ന ബാങ്കായിരിക്കും, കൂടാതെ ടോള്‍ പ്ലാസകളുടെ ടോള്‍ ശേഖരണവും അനുബന്ധ പ്രക്രിയകളും ഏഴ് വര്‍ഷത്തേക്ക് കൈകാര്യം ചെയ്യുകയെന്ന്'' യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

MOST READ: ഇലക്ട്രിക് വാഹന ലോകത്ത് ചുവടുറപ്പിക്കാന്‍ ഇന്ത്യ; സ്വീകാര്യതയേറുന്നുവെന്ന് റിപ്പോര്‍ട്ട്

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

165 കിലോമീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് ഹൈവേ നോയിഡയെ ആഗ്രയുമായി ബന്ധിപ്പിക്കുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് ജെയ്പി ഇന്‍ഫ്രാടെക് ലിമിറ്റഡ് (JIL) ആണ്, ഈ എക്‌സ്പ്രസ് ഹൈവേയില്‍ 3 ടോള്‍ പ്ലാസകളുണ്ട്, ജൂവര്‍, മഥുര, ആഗ്ര.

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

ഈ വര്‍ഷം ഫെബ്രുവരി 15 മുതല്‍ എല്ലാ ദേശീയപാതകളിലും നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫാസ്ടാഗ് നടപ്പിലാക്കിയിരുന്നു. ഫെബ്രുവരി 1 മുതല്‍ ദേശീയപാതയില്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമെന്ന് യമുന എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, പല കാരണങ്ങളാല്‍ നടപ്പാക്കല്‍ വൈകി.

MOST READ: എയർബാഗ് തകരാർ, അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട

യമുന എക്‌സ്പ്രസ് ഹൈവേയില്‍ ഫാസ്ടാഗ് നടപ്പാക്കാനൊരുങ്ങി അധികൃതര്‍

ഫെബ്രുവരി 15 മുതല്‍, ഫാസ്ടാഗ് വഴിയുള്ള ടോള്‍ ശേഖരണം ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും 100 കോടിയിലധികം രൂപ സമാഹരിക്കാന്‍ ഫാസ്ടാഗ് സംവിധാനം സഹായിക്കുന്നുണ്ടെന്ന് NHAI പറഞ്ഞു.

Most Read Articles

Malayalam
English summary
Reports Says FASTag To Be Implemented On Yamuna Expressway From April 1, Here Are All Details. Read in Malayalam.
Story first published: Thursday, March 18, 2021, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X