റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

ഇന്ത്യൻ വിപണിക്കായി ഒരു പുതിയ സെഡാൻ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് സ്കോഡ. ജനപ്രിയ മോഡലായ റാപ്പിഡിന്റെ പകരക്കാരൻ എന്ന നിലയിലാകും പ്രീമീയം സി-സെഗ്മെന്റിൽ എത്തുന്ന കാർ അറിയപ്പെടുക.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

ഈ വർഷം അവസാനത്തോടെ പുതിയ സെഡാൻ വിപണിയിലെത്തുമെന്ന് സ്കോഡയുടെ സെയിൽസ്, സർവീസ്, മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

വരാനിരിക്കുന്ന മോഡൽ നിലവിലെ റാപ്പിഡിനേക്കാൾ വലുതായിരിക്കുമെന്നും സാക് ഹോളിസ് വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയ്ക്കായി പ്രത്യേകം നിർമിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സെഡാൻ ഒരുങ്ങുക.

MOST READ: വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

അതായത് അന്താരാഷ്ട്ര വിപണികളിലെ വിവിധ വാഹനങ്ങൾക്ക് നട്ടെല്ലായി ഉപയോഗിക്കുന്ന MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണിതെന്ന് സാരം. വിവിധ ബോഡി ഷെല്ലുകളുമായി പൊരുത്തപ്പെടാൻ കഴിയുന്നതിനാൽ പുതിയ പ്ലാറ്റ്ഫോം വളരെ വൈവിധ്യപൂർണമാണ്.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

വരാനിരിക്കുന്ന കുഷാഖ് മിഡ്-സൈസ് എസ്‌യുവിയുമ MQB-AO പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. റാപ്പിഡിന്റെ നിലവിലെ പതിപ്പ് ഫോക്‌സ്‌വാഗണ്‍ വെന്റോയിൽ നിന്നുള്ള അടിത്തറയാണ് പങ്കിടുന്നത്. ഇത് ഇതിനകം ഒരു പതിറ്റാണ്ട് പഴക്കമുള്ളതാണെന്നതും ശ്രദ്ധേയമാണ്.

MOST READ: 400 കിലോമീറ്റർ ശ്രേണിയുമായി പുതിയ C40 റീച്ചാർജ് അവതരിപ്പിച്ച് വോൾവോ

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

എന്നിരുന്നാലും റാപ്പിഡിന് ഇന്നും ഇന്ത്യൻ വിപണിയിൽ ആവശ്യക്കാർ ഏറെയാണ്. മികച്ച വിൽപ്പന മേടുന്ന സി-സെഗ്മെന്റ് സെഡാന്റെ വിലയും നിർമാണ നിലവാരവുമാണ് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകം. അതിനാൽ തന്നെ സ്കോഡ നിലവിലെ റാപ്പിഡും പുതിയ കാറിനൊപ്പം വിൽപ്പന നടത്താൻ സാധ്യതയുണ്ട്.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

പുതിയ സെഡാൻ കൂടുതൽ ചെലവേറിയതും വലുതുമായതിനാൽ പുതിയ ഉപഭോക്താക്കളെ എത്രത്തോളം ആകർഷിക്കുമെന്ന സംശയമാണ് ഇത്തരത്തിലൊരു തീരുമാനമെടുക്കാൻ ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡിനെ പ്രേരിപ്പിക്കുക.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

വരാനിരിക്കുന്ന മോഡലിൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യവും പുതിയ സവിശേഷതകളും ഉപകരണങ്ങളും സ്കോഡ വാഗ്‌ദാനം ചെയ്യും. ഇതിന് ഉയർന്ന വില ലഭിക്കുന്നതിനാൽ ടച്ച്‌പോയിന്റുകൾക്കായി സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളിൽ കൂടുതൽ പ്രീമിയം അനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

റാപ്പിഡിന്റെ പകരക്കാരനിൽ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ ടിഎസ്ഐ പെട്രോൾ, 1.5 ലിറ്റർ, നാല് സിലിണ്ടർ ടിഎസ്ഐ പെട്രോൾ എന്നിവ എഞ്ചിൻ ഓപ്ഷനായി നൽകിയേക്കാം. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ഇത് വാഗ്ദാനം ചെയ്യും.

റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

എന്തായാലും ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ് തുടങ്ങിയ എതിരാളികൾക്ക് വമ്പൻ എതിരാളിയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നതിൽ സംശയമൊന്നും വേണ്ട. എസ്‌യുവി മോഡലുകൾക്ക് വിപണിയിൽ ആധിപത്യം കൂടുന്ന സാഹചര്യത്തിൽ പുതിയ സെഡാൻ എങ്ങനെ പിടിച്ചുനിൽക്കുമെന്നതും വളരെ കൌതുകത്തോടെ നോക്കി കാണാം ഇനി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Rapid Replacement Model Will Launch By The End Of 2021. Read in Malayalam
Story first published: Thursday, March 4, 2021, 9:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X