കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

രാജ്യത്തെ ഏറ്റവും സമ്പന്നമായ വാഹന വിഭാഗങ്ങളിൽ ഒന്നാണ് മിഡ്-സൈസ് എസ്‌യുവികളുടേത്. കൊറിയൻ ആധിപത്യമുള്ള ഈ സെഗ്മെന്റിലേക്ക് യൂറോപ്യൻ കരുത്ത് കാട്ടാൻ സ്കോഡ കുഷാഖ് എത്തിയതോടെ മത്സരം ആകെ കൊഴുത്തിരിക്കുകയാണ്.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

ഇതുവരെ ഈ ശ്രേണിയിൽ വിലസിയ ക്രെറ്റയെയും സെൽറ്റോസിനെയും മറികടന്ന് തന്റേതായ ഇടംകണ്ടെത്താൻ പ്രാപ്‌തിയുള്ള മോഡലാണ് കുഷാഖ്. ഈ വർഷം എസ്‌യുവിയുടെ കുറഞ്ഞത് 50,000 യൂണിറ്റുകൾ എങ്കിലും വിറ്റഴിക്കാനാണ് സ്കോഡ പദ്ധതിയിട്ടിരിക്കുന്നതും.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

തുർന്ന് അടുത്ത വർഷം അവസാനത്തോടെ 60,000 യൂണിറ്റുകളും വിൽക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. വിൽപ്പനയ്ക്ക് മൈലേജ് കൂട്ടാൻ സമീപ ഭാവിയിൽ കമ്പനി കുഷാഖിന്റെ മോണ്ടെ കാർലോ പതിപ്പും കൊണ്ടുവന്നേക്കാം.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

ഇതിനോടകം തന്നെ കുഷാഖിന് വിപണിയിൽ നിന്നും മികച്ച സ്വീകാര്യതയും നേടാനായത് സ്കോഡയ്ക്ക് ആശ്വാസമേകിയിട്ടുണ്ട്. ഒപ്പം ഇന്ത്യൻ വാഹന പ്രേമികളുടെ എസ്‌യുവി കമ്പവും ബ്രാൻഡിന് പ്രതീക്ഷകൾ നൽകുന്നുണ്ട്. എന്തായാലും ആകർഷകമായ വില നിർണയവും കുഷാഖിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കും.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

പ്രാദേശികവൽക്കരിച്ച MQB A0 IN പ്ലാറ്റ്ഫോമിൽ രൂപകൽപ്പന ചെയ്ത സ്കോഡയുടെ ആദ്യത്തെ വാഹനമാണ് കുഷാഖ് എന്നതും ശ്രദ്ധേയമാണ്. എസ്‌യുവി 95 ശതമാനവും പ്രാദേശികമായി നിര്‍മിച്ചതാണ്. ഇക്കാരണം തന്നെയാണ് വില നിർണയും ഇത്രയും മത്സരാധിഷ്ഠിതമാക്കാനും കമ്പനിക്ക് സാധിച്ചത്.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

നിലവിൽ 10.49 ലക്ഷം രൂപ മുതല്‍ 17.59 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. രണ്ട് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമായാണ് വാഹനം നിരത്തിലേക്ക് ഇറങ്ങുന്നത്. ഇതിൽ 1.0 ലിറ്റർ 3-സിലിണ്ടർ യൂണിറ്റ് 115 bhp കരുത്തും 178 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

രണ്ടാമത്തെ 1.5 യൂണിറ്റ് പരമാവധി 150 bhp പവറിൽ 250 Nm torque വികസിപ്പിക്കും. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സിലേക്കാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. എന്നാൽ ഓട്ടോമാറ്റിക് പ്രേമികൾക്കായി 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7 സ്പീഡ് ഡിഎസ്ജി എന്നിവയും യഥേഷ്ടം തെരഞ്ഞെടുക്കാം.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

മാനുവലിൽ 10.6 സെക്കൻഡിലും 11.7 സെക്കൻഡിൽ ഓട്ടോമാറ്റിക് രൂപത്തിലും 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിന് കഴിയുമെന്ന് സ്കോഡ അവകാശപ്പെടുന്നു.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

സിലിണ്ടർ നിർജ്ജീവമാക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് ഉയർത്തിയ 1.5 ലിറ്റർ ടി‌എസ്‌ഐക്ക് രണ്ട് ഗിയർ‌ബോക്‌സുകൾ ഉപയോഗിച്ച് 8.6 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

ഇനി കുഷാഖ് എസ്‌യുവിയുടെ പുതിയ ടോപ്പ് എൻഡ് വേരിയന്റായി മോണ്ടെ കാർലോ പതിപ്പ് അവതരിപ്പിക്കുമ്പോൾ അതിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ് ഉള്ള സ്‌പോർട്ടി ലെതർ സീറ്റുകൾ എന്നിവ പോലുള്ള ചില അധിക സവിശേഷതകൾക്കൊപ്പം വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

കുഷാഖ് വന്നത് ചുമ്മാതങ്ങ് പോവാനല്ല, ലക്ഷ്യം ഈ വർഷം തന്നെ 50,000 യൂണിറ്റ് വിൽപ്പന

പുറംഭാഗത്ത് ഗ്രില്ലിൽ കോൺട്രാസ്റ്റ് ബ്ലാക്ക് ട്രീറ്റ്മെന്റ്, പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകൾ, സ്കോഡ റാപ്പിഡ് മോണ്ടെ കാർലോയ്ക്ക് സമാനമായ ക്രോം ടച്ചുകൾ എന്നിവ ലഭിച്ചേക്കാം.

Most Read Articles

Malayalam
English summary
Skoda Targeting 50,000 Unit Sales In This Year For Kushaq SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X