ഈ നിറം ഇനിയില്ല, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

ഇന്ത്യൻ എസ്‌യുവി വിപണിയിലെ പുലിയാണ് ടാറ്റ ഹാരിയർ. ഏവരെയും മനംമയക്കുന്ന ലുക്കും അതിനൊത്ത പെർഫോമൻസും സമന്വയിപ്പിക്കുന്നതാണ് വാഹനത്തെ ഇത്രയും ആരാധിക്കാനുള്ള കാരണം. അതോടൊപ്പം അനേകം വേരിയന്റുകളും കളർ ഓപ്ഷനും ഹാരിയറിനെ വ്യത്യസ്‌തമാക്കുന്നുണ്ട്.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

അപ്‌ഡേറ്റുകളുടെ ഭാഗമായി പോയ വർഷം അവതരിപ്പിച്ച ഹാരിയറിന്റെ സ്പാർക്കിൾ കൊക്കോ കളർ ഓപ്ഷനെ ടാറ്റ നിർത്തലാക്കിയതായി അറിയിച്ചിരിക്കുകയാണ്. ഇതോടെ ഇനി മുതൽ അഞ്ച് കളർ ഓപ്ഷനിലാകും എസ്‌യുവിയെ തെരഞ്ഞെടുക്കാനാവുക.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

അതായത് ക്യാമോ ഗ്രീൻ, കാലിപ്‌സോ റെഡ്, അറ്റ്ലസ്, ഓർക്കസ് വൈറ്റ്, ടെലിസ്റ്റോ ഗ്രേ എന്നിവയായിരിക്കും ഇനി ലഭ്യമായവയെന്ന് സാരം. വൈറ്റ്, റെഡ് നിറങ്ങളിൽ ഒരു ഓപ്‌ഷണൽ ബ്ലാക്ക് മേൽക്കൂരയും കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

സ്പാർക്കിൾ കൊക്കോ കളർ നിർത്തലാക്കിയെങ്കിലും ഒരു പുതിയ ഓപ്ഷൻ ഉപയോഗിച്ച് ഹാരിയറിനെ പരിഷ്ക്കരിക്കാനുള്ള സാധ്യതയുമുണ്ട്. എസ്‌യുവിക്ക് സഫാരിയുടെ റോയൽ ബ്ലൂ പെയിന്റ് ലഭിക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

മാത്രമല്ല എസ്‌യുവിക്ക് ഒരു ബ്ലാക്ക് എഡിഷനും ജൂലൈ ഏഴിന് സമ്മാനിക്കും. ആവശ്യകത കുറവായതിനാലാകാം സ്പാർക്കിൾ കൊക്കോ കളർ ഓപ്ഷൻ നിർത്തലാക്കുന്നത്. ഇതുകൂടാതെ ഹാരിയറിൽ മറ്റ് മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

പനോരമിക് സൺറൂഫ്, 6-വഴി പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, ക്രൂയിസ് നിയന്ത്രണം എന്നിവ ഇതിന്റെ ഉപകരണ ലിസ്റ്റിൽ ഇപ്പോഴും ഉണ്ട്. ആറ് എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, കോർണർ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ് എന്നിവ ഹാരിയറിന്റെ സുരക്ഷാ സവിശേഷതകളിലും അണിനിരത്തുന്നുണ്ട്.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന് തുടിപ്പേകുന്നത്. ഇത് പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം വാഹനം തെരഞ്ഞെടുക്കാനും സാധിക്കും.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

14.29 ലക്ഷം മുതൽ 20.81 ലക്ഷം രൂപ വരെയാണ് ഹാരിയറിന്റെ എക്സ്ഷോറൂം വില. ജീപ്പ് കോമ്പസ്, എംജി ഹെക്ടർ, മഹീന്ദ്ര XUv500 എന്നിവയുമായാണ് ഇന്ത്യൻ വിപണിയിൽ ടാറ്റ ഹാരിയറുമായി മാറ്റുരയ്ക്കുന്നത്.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

ഇതുവരെ ഡീസല്‍ എഞ്ചിനില്‍ മാത്രം വിൽപ്പനയ്ക്ക് എത്തിയിരുന്ന ഹാരിയര്‍ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനെയും വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് ടാറ്റ. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാകും വാഹനത്തില്‍ ഇടംപിടിക്കുക.

ഇനിയില്ല ഈ നിറം, ഹാരിയറിന്റെ കളർ ഓപ്ഷനിൽ പരിഷ്ക്കരണവുമായി ടാറ്റ

പെട്രോള്‍ പതിപ്പ് എത്തിയാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകർഷിക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ പലതവണ വാഹന മേഖല പ്രഹരം ഏറ്റതിനാൽ ഈ മോഡൽ എപ്പോൾ വിപണിയിൽ എത്തുമെന്ന കാര്യം ലഭ്യമല്ല.

Most Read Articles

Malayalam
English summary
Sparkle Cocoa Colour Option Discontinued From Tata Harrier SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X