ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ഹൈബ്രിഡ് വാഹനങ്ങളുടെ അന്താരാഷ്ട്ര വിൽപ്പനയിൽ കൂടുതൽ ശ്രദ്ധകൊടുക്കാൻ തയാറെടുക്കുകയാണ് സുസുക്കി മോട്ടോർ കോർപ്പറേഷൻ. വരും വർഷങ്ങളിൽ പ്രാബല്യത്തിൽ വരുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ കമ്പനിയെ പ്രാപ്‌തമാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതും.

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ജപ്പാനീസ് വാഹന നിർമാതാക്കൾ വാഗൺആർ അധിഷ്ഠിത സിറ്റി ഇലക്ട്രിക് ഹാച്ച്ബാക്കിനെ യൂറോപ്യൻ വിപണിയിൽ കൂടി അവതരിപ്പിക്കുന്നതോടെ കൂടുതൽ താങ്ങാനാവുന്ന ശ്രേണിയിലേക്ക് സുസുക്കി പ്രവേശിക്കും.

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ഇതോടൊപ്പം പുതിയ തലമുറ വിറ്റാര, സ്വിഫ്റ്റ്, എസ്-ക്രോസ് എന്നീ മോഡലുകൾ കൂടി കൊണ്ടുവരുമെന്ന് അടുത്തിടെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നുമുണ്ട്. ഇവയുടെ എല്ലാം അരങ്ങേറ്റത്തിന് ശേഷമായിരിക്കും ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്ക് പ്രവേശിക്കുക.

MOST READ: അരങ്ങറ്റത്തിന് സജ്ജം; അല്‍കാസര്‍ അവതരണ തീയതി വെളിപ്പെടുത്തി ഹ്യുണ്ടായി

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ടൊയോട്ട ബാഡ്ജഡ് വാഗൺആർ ഇവിയുടെ ആദ്യ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഐ‌സി-എഞ്ചിൻ‌ സഹോദരത്തിൽ‌ നിന്നും വേർ‌തിരിച്ചെടുക്കുന്നതിന് കാര്യമായ രൂപമാറ്റങ്ങൾ ഇലക്‌ട്രിക് വകഭേദം പരിചയപ്പെടുത്തുന്നുണ്ട്.

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

മാത്രമല്ല ഈ വർഷാവസാനം അല്ലെങ്കിൽ‌ അടുത്ത വർഷം തുടക്കത്തിൽ‌ ഇന്ത്യയിൽ ആയിരിക്കും വാഗൺആർ ഇലക്‌ട്രിക് ആദ്യം‌ വിൽ‌പനയ്‌ക്ക് എത്തുക. സുസുക്കി എന്ന് ബാഡ്ജ് ചെയ്യുമ്പോൾ അതിന്റെ രൂപകൽപ്പനയും അതിന്റേതായ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കും.

MOST READ: കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

പക്ഷേ കാറിന്റെ ഇലക്ട്രിക് എഞ്ചിനെ സംബന്ധിച്ച വിശദാംശങ്ങൾ ഇപ്പോഴും വിരളമാണ്. സുസുക്കിയും ടൊയോട്ടയും പരസ്പരം പ്രയോജനകരമായ പങ്കാളിത്തത്തോടെ മുന്നോട്ടുപോകുന്നതിനാൽ ബാറ്ററി ഇലക്ട്രിക് വാഹന സംവിധാനങ്ങൾ പരസ്പരം കൈമാറുന്നുമുണ്ട്.

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ഇന്ത്യയിൽ ടൊയോട്ട ഇതിനകം തന്നെ പുനർ‌നിർമിച്ച രണ്ട് മാരുതി സുസുക്കി വാഹനങ്ങൾ സ്വന്തം ബാനറിൽ പുറത്തിറക്കിയിരുന്നു. ബെൽറ്റ എന്നറിയപ്പെടുന്ന സിയാസിന്റെ റീബാഡ്ജ്ഡ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാനും ടൊയോട്ട ഒരുങ്ങുന്നു.

MOST READ: ഇന്ത്യയിലെ ആദ്യത്തെ മൊബൈല്‍ സിഎന്‍ജി റീഫില്ലിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചു

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

ബാഡ്ജ് എഞ്ചിനീയറിംഗിന് വിധേയമായ എർട്ടിഗയും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ആഗോള വിപണിയെ സംബന്ധിച്ചിടത്തോളം വൈദ്യുതീകരിച്ച ജിംനിയും ബി-സെഗ്മെന്റ് സീറോ-എമിഷൻ എസ്‌യുവിയും ടൊയോട്ടയുടെ സഹായത്തോടെ സുസുക്കി തയാറാക്കുന്നുണ്ട്.

ഇലക്‌ട്രിക് വാഗൺആർ യൂറോപ്പിലേക്കും, അരങ്ങേറ്റം 2023-ൽ

അതോടൊപ്പം മാരുതിയുടെ ഇലക്‌ട്രിക് വാഗൺആറിനെയും ടൊയോട്ട സ്വന്തംപേരിലാക്കാക്കി ഇന്ത്യയിൽ അവതരിപ്പിക്കും. ഇതിന്റെ ഭാഗമായുള്ള പരീക്ഷണയോട്ടവും കമ്പനി അടുത്തിടെ നടത്തിയിരുന്നു. ഹൈറൈഡർ എന്ന പേരിലായിരിക്കും ഇവി പുറത്തിറക്കുക.

Most Read Articles

Malayalam
English summary
Suzuki Will Launch The Electric Wagon R In European Market In 2023. Read in Malayalam
Story first published: Thursday, June 10, 2021, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X