കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

രാജ്യത്തെ ചെറുകാറുകള്‍ക്കിടയില്‍ തരംഗം തീർത്ത ഒരു മോഡലായിരുന്നു ടാറ്റ ഇൻഡിക്ക. രാജ്യത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത പാസഞ്ചർ കാർ എന്ന ഖ്യാതിയും ഇൻഡിക്കയ്ക്ക് സ്വന്തമാണ്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

1998-ൽ ആദ്യമായി വിപണിയിൽ എത്തിയ ഈ വാഹനം ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ വരെ ഏറെ സ്വീകാര്യത നേടി.2018-ൽ ഉത്പാദനം അവസാനിപ്പിക്കുമ്പോൾ ഏകദേശം രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ വാഹന വിപണിയിലെ സാന്നിധ്യമായിരുന്നു ഇൻഡിക്ക.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ലോകത്തിലെ ഏറ്റവും വലിയ കാർ വിപണികളിലൊന്നാണ് ഇന്ത്യയെങ്കിലും, ഇവിടെ വിൽക്കുന്ന മിക്ക വാഹനങ്ങളും ഫാമിലി കാറുകളാണ്. ഈ ആവശ്യങ്ങൾക്ക് പൂർണത നൽകിയ ഇൻഡിക്കയെ പരിഷ്ക്കരിക്കുന്നതിലും പലരും കൗതുകം കണ്ടെത്തിയിരുന്നു.

MOST READ: നദി മുറിച്ച് കടന്ന് മഹീന്ദ്ര XUV300; വീഡിയോ വൈറല്‍

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

പലതരത്തിലാണ് ടാറ്റയുടെ ഹാച്ച്ബാക്കിനെ കസ്റ്റമൈസ് ചെയ്‌തത്. ഇത്തരത്തിൽ ടു-ഡോർ മോഡലാക്കി ഇൻഡിക്കയെ പരിഷ്ക്കരിച്ച ഒരു വീഡിയോയും വസിം ക്രിയേഷൻ എന്നൊരു യൂട്യൂബ് ചാനൽ പരിചയപ്പെടുത്തുകയുണ്ടായി.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

രണ്ട് ഡോറുകളും വിചിത്രമായ ആകൃതിയും ഉള്ളതിനാൽ ആദ്യകാഴ്ച്ചയിൽ തന്നെ ഒരു സമ്മിശ്ര പ്രതികരണം ഉണ്ടായേക്കാം. ഇന്ത്യയിലെ ആദ്യത്തെ ടു-ഡോർ ഇൻഡിക്കയാണിതെന്ന് വസിം ക്രിയേഷൻസ് അവകാശപ്പെടുന്നു.

MOST READ: ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ഈ മോഡിഫൈ ചെയ്‌ത ടാറ്റ ഇൻഡിക്ക ശ്രദ്ധേയമായ ചില മാറ്റങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. പിന്നിലെ ഡോറുകളുടെ കുറവും നീളക്കുറവുമാണ് ആദ്യത്തേത്. കൂടാതെ ട്യൂണർ ബോണറ്റിൽ ഒരു ഹൂഡ് സ്കൂപ്പ്, മുകളിൽ മേൽക്കൂര റെയിലുകൾ, പിന്നിൽ ഒരു സ്‌പോയിലർ എന്നിവയും ചേർത്തു.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

വാഹനം നടുവിൽ നിന്ന് മുറിച്ച് തിരികെ വെൽഡിംഗ് ചെയ്താണ് ചെറുതാക്കിയിരിക്കുന്നത്. തൽഫലമായി ഇത് ഇപ്പോൾ ഒരു സാധാരണ ഇൻഡിക്കയേക്കാൾ മൂന്നര അടി കുറവാണ്. കൂടാതെ കറുത്ത നിറമുള്ള സൈഡ് ക്ലാഡിംഗുകളും വാഹനത്തിൽ ചേർത്തു.

MOST READ: കാർ കീയും സ്മാർട്ടാവുന്നു; ഡിജിറ്റൽ കീ അവതിരിപ്പിച്ച് ഗൂഗിൾ

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഇൻഡിക്കയുടെ ഫ്രണ്ട് എൻഡ്, റിയർ എൻഡ് എന്നിവയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാൽ അകത്ത് മാറ്റങ്ങൾ പ്രകടമാണ്. പിൻ സീറ്റുകൾ പൂർണമായും മാറ്റി. എന്നിരുന്നാലും ഡ്യുവൽ-ടോൺ ബ്ലാക്ക്-സിൽവർ നിറം ഉപയോഗിച്ച് ഇന്റീരിയറിനെ അടിമുടി പരിഷ്ക്കരിക്കാനും ഇവർ ശ്രമിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഈ കസ്റ്റമൈസേഷൻ ജോലി ഒരു സാധാരണ വർക്ക്‌ഷോപ്പിലാണ് നിർവഹിച്ചിരിക്കുന്നതെങ്കിലും ജോലിയുടെ ഗുണനിലവാരം വളരെ മികച്ചതായി തന്നെയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഇതിനുള്ള ചെലവ് എത്രയായി എന്ന് വീഡിയോയിൽ വ്യക്തമാക്കിയിട്ടുമില്ല.

MOST READ: ആരേയും അതിശയിപ്പിക്കും ആഢംബര പകിട്ടിൽ പരിഷ്കരിച്ച ടാറ്റ വിംഗർ; വീഡിയോ

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

കാറിന്റെ യഥാർഥ എഞ്ചിനും ഗിയബോക്‌സും തന്നെയാണ് കസ്റ്റമൈസ്‌ഡ് ടു-ഡോർ ടാറ്റ ഇൻഡിക്കയിൽ ഉപയോഗിച്ചിരിക്കുന്നത്. 1.4 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഇത് പരമാവധി 71 bhp കരുത്തിൽ 135 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മാനുവൽ ഗിയർബോക്സാണ് ടാറ്റ ഇൻഡിക്കിയിൽ വാഗ്‌ദാനം ചെയ്തത്. ആദ്യഘട്ടത്തിൽ ടാറ്റ മോട്ടോഴ്‌സ് 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ പെട്രോൾ എഞ്ചിനുകൾക്കൊപ്പം 1.3 ലിറ്റർ ഫിയറ്റ് സോഴ്‌സ്ഡ് ഓയിൽ ബർണറും വാഗ്ദാനം ചെയ്തിട്ടുണ്ട്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഇത്തരം ഘടനാപരമായ മാറ്റങ്ങൾ ഇന്ത്യയിൽ നിയമപരമല്ല. അതിനാൽ തന്നെ ഈ ടു-ഡോർ ഇൻഡിക്ക പൊതു നിരത്തുകളിൽ ഉപയോഗിക്കാനുമാവില്ല. ഇത്തരം പരിഷ്ക്കാരങ്ങൾ സുപ്രീം കോടതിയും മോട്ടോർ വാഹന നിയമങ്ങളും നിരോധിച്ചിരുന്നു.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

എന്നാൽ ഇത്തരം കസ്റ്റമൈസ്ഡ് വാഹനങ്ങൾ പലർക്കും പ്രോജക്റ്റ് കാറുകളാക്കാം. കൂടാതെ റേസിംഗ് ട്രാക്ക് അല്ലെങ്കിൽ ഫാം ഹൗസ് പോലുള്ള സ്വകാര്യ സ്വത്തുക്കളിൽ ഉപയോഗിക്കാം. പൊതു റോഡുകളിൽ ഇറക്കിയാൽ പൊലീസിന് ഇത് പിടിച്ചെടുക്കാനുള്ള അധികാരവും ഉണ്ട്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

ഇന്ത്യയിൽ മോഡിഫിക്കേഷൻ അനുവദനീയമല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണിപ്പോൾ. കൂടാതെ ബുൾ‌ബാർ‌, മറ്റ് ഘടനാപരമായ മാറ്റങ്ങൾ‌ എന്നിവപോലുള്ള അനന്തര വിപണന ഉപകരണങ്ങളും നിരോധിച്ചിട്ടുണ്ട്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

വാസ്തവത്തിൽ ഒരു വാഹനത്തിന് വളരെ വലിപ്പമുള്ള ടയറുകൾ പോലും നിരോധിച്ചിട്ടുണ്ട്. അത്തരം വാഹനങ്ങൾ റോഡുകളിൽ വളരെയധികം ശ്രദ്ധ ആകർഷിക്കുമെന്ന് ഉറപ്പാണ്.

കാഴ്ച്ചയിൽ എന്തൊരു കൗതുകം, പരിചയപ്പെടാം ഇത്തിരിക്കുഞ്ഞൻ ടാറ്റ ഇൻഡിക്കയെ

പക്ഷേ ശരിയായ വെൽഡിംഗ് ഉപകരണങ്ങളില്ലാതെ പ്രാദേശിക ഗാരേജുകളിൽ നിർമിച്ചതിനാൽ അവ അപകടകരമാണെന്നതും യാഥാർഥ്യം. ഇക്കാരണത്താൽ ഇവയെ പ്രോത്സാഹിപ്പിക്കാനും ബുദ്ധിമുട്ടാണ്.

Most Read Articles

Malayalam
English summary
Modified Tata Indica With Two Door And An Odd Shape. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X