സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

സഫാരിയെ നിരത്തുകളില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കളായ ടാറ്റ. കഴിഞ്ഞ ദിവസം വാഹനത്തിന്റെ മുന്നിലെ ഗ്രില്ല് വെളിപ്പെടുത്തുന്ന ടീസര്‍ ചിത്രം കമ്പനി പങ്കുവെച്ചിരുന്നു.

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഇപ്പോഴിതാ ടെയില്‍ ലാമ്പുകള്‍ വെളിപ്പെടുത്തുന്ന പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ടാറ്റ. തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലാണ് കമ്പനി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

കഴിഞ്ഞ വര്‍ഷം ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഗ്രാവിറ്റാസ് എസ് യുവിയുടേതിന് സമാനമായ ടെയില്‍ ലാമ്പുകളാണിതെന്ന് ടീസര്‍ ചിത്രം വ്യക്തമാക്കുന്നു.

MOST READ: പൊടിപൊടിച്ച് ഓണ്‍ലൈന്‍ കച്ചവടം! ക്ലിക്ക് ടു ബൈയുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടായി

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ടെയില്‍ ലൈറ്റ് ഒരു വരിയിലൂടെ, ബ്ലാക്ക് പിയാനോ ഫിനിഷില്‍, ബൂട്ട് ലിഡിന് കുറുകെ ടാറ്റ ലോഗോ നടുക്ക് എംബോസുചെയ്തതാകാമെന്നും സൂചനയുണ്ട്. മുന്നിലെ ഗ്രില്ലിന്റെയും, ഹെഡ്‌ലാമ്പിന്റെയും, ഡേ ടൈം റണ്ണിംഗ് ലാമ്പുകളുടെയും ചിത്രങ്ങളാണ് അടുത്തിടെ കമ്പനി പങ്കുവെച്ചത്.

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഗ്രാവിറ്റാസ് കണ്‍സെപ്റ്റില്‍ നല്‍കിയിരുന്ന ഹണികോമ്പ് ഗ്രില്ലിന് പകരം ടാറ്റയുടെ ഒരു വാഹനത്തിലും കണ്ട് പരിചയമില്ലാത്ത ക്രോമിയം ആവരണത്തിലുള്ള ബൈ ആരോ ഡിസൈനിലാണ് സഫാരിയിലെ ഗ്രില്ല് ഒരുങ്ങിയിട്ടുള്ളത്.

MOST READ: കൗതുകമായി മാഗ്‌നൈറ്റിന്റെ ഡെലിവറി; ഒറ്റ ദിവസം 36 യൂണിറ്റുകൾ ഒരുമിച്ച് നിരത്തിലേക്ക്

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഇതില്‍ ക്രോമിയം ആവരണത്തില്‍ ടാറ്റയുടെ ലോഗോയും നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ വാഹനത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ മുന്നോടിയായി ചില ഡീലര്‍ഷിപ്പുകള്‍ വാഹനത്തിനായുള്ള അനൗദ്യോഗിക ബുക്കിംഗുകള്‍ ആരംഭിച്ചു കഴിഞ്ഞു.

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഗ്രാവിറ്റാസ് എന്ന പേരില്‍ കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനമാണ് സഫാരിയായി നിരത്തുകളില്‍ എത്താനൊരുങ്ങുന്നത്. ബ്രാന്‍ഡിന്റെ ഒമേഗ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനത്തിന്റെ നിര്‍മ്മാണം.

MOST READ: പരീക്ഷണയോട്ടം നടത്തി സ്വിഫ്റ്റ്; ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണോ എന്ന് സ്ഥിരീകരിക്കാതെ മാരുതി

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

5 സീറ്റര്‍ ഹാരിയറിനേക്കാള്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ മാത്രമാകും സഫാരിക്ക് ലഭിക്കുക. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ടാറ്റ സഫാരിക്ക് കരുത്ത് നല്‍കുക.

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

168 bhp കരുത്തും 350 Nm torque ഉം നിര്‍മ്മിക്കുന്നതിനാണ് യൂണിറ്റ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഓപ്ഷണല്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഇടംപിടിക്കും.

MOST READ: 2021 ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് അവതരിപ്പിച്ച് ഹോണ്ട; വില 15.96 ലക്ഷം രൂപ

സഫാരിയുടെ ടെയില്‍ ലാമ്പ് ചിത്രങ്ങള്‍ പുറത്തുവിട്ട് ടാറ്റ

ഇന്ത്യയിലെ പുതുതലമുറ എസ്‌യുവി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുന്ന ഡിസൈനിലും നവീനമായ രൂപത്തിലുമായിരിക്കും സഫാരി നിരത്തുകളില്‍ എത്തുക. മഹീന്ദ്ര XUV500, എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായി സെവന്‍ സീറ്റര്‍ എന്നിവരാകും സഫാരിയുടെ വിപണിയിലെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, January 13, 2021, 12:42 [IST]
English summary
Tata Shares Another Teaser Image Of All-New Safari SUV. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X