പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ ADAS ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഉടൻ ഇന്ത്യയിൽ പുറത്തിറക്കാൻ ഒരുങ്ങുന്ന പുത്തൻ എസ്‌യുവിയാണ് ടൈഗൂൺ. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസുമായി കിടപിടിക്കാനാണ് മോഡൽ തയാറെടുക്കുന്നത്.

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

എന്നിരുന്നാലും മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഒരു പ്രീമിയം മോഡലായാകും ഫോക്‌സ്‌വാഗൺ ടൈഗൂൺ അറിയപ്പെടുക. ബ്രാൻഡിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലാണിത് എന്നതും ഏറെ ശ്രദ്ധേയമാകും.

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

മുൻനിര മോഡലായ ടി-റോക്കില്‍ കാണുന്ന ഫോക്‌സ്‌വാഗന്റെ പുതിയ ഡിസൈന്‍ ഘടകങ്ങള്‍ കൂട്ടിച്ചേർത്താണ് ടൈഗൂണിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫീച്ചർ സാങ്കേതികവിദ്യകളാൽ സമ്പന്നമായിരിക്കും ഈ ഇന്ത്യൻ നിർമിത മോഡൽ.

MOST READ: അരങ്ങേറ്റത്തിന് മുന്നോടിയായി AX1-ന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ഹ്യുണ്ടായി

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

ലെയ്ൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ADAS സവിശേഷതകൾ ഫോക്‌സ്‌വാഗൺ ടൈഗൂണിന് ലഭിക്കും എന്നതാണ് പുതിയ വാർത്ത. ഈ ഫംഗ്ഷനുകൾക്കായി സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ അവയുടെ സൂചകങ്ങളും കമ്പനി പുറത്തിറക്കിയ ഇന്റീരിയർ ചിത്രങ്ങളിൽ കാണാം.

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

എസ്‌യുവിക്ക് പാർക്ക് അസിസ്റ്റ് സവിശേഷതയും ലഭിക്കും എന്നതും പ്രീമിയം മോഡലായിരിക്കുമെന്ന സൂചനയാണ് പറഞ്ഞുവെക്കുന്നത്. വയർലെസ് ചാർജിംഗ്, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉൾക്കൊള്ളുന്ന സവിശേഷതകളും ടൈഗൂണിന്റെ പ്രത്യേകതകളായിരിക്കും.

MOST READ: തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നെ രാജ്യത്ത് വീണ്ടും പെട്രോൾ, ഡീസൽ വില വർധന

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

ഇന്റീരിയർ ആധുനികവും കാലികവുമാകുമ്പോൾ ഏതൊരാളുടെയും മനംകവരാൻ ടൈഗൂണിന് സാധിക്കും. വാഹനത്തിന്റെ അകത്തളത്തിൽ ഗ്രേ, സിൽവർ, ബ്ലാക്ക് നിറങ്ങളായിരിക്കും കമ്പനി പരിഗണിക്കുക.

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

രണ്ട് ടർബോ-പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് ടൈഗൂൺ തെരഞ്ഞെടുക്കാം. അതിൽ 113 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ ടിഎസ്ഐ യൂണിറ്റും 148 bhp പവറും 250 Nm torque ഉം വികസിപ്പിക്കുന്ന 1.5 ലിറ്റർ യൂണിറ്റുമാണ് ഉൾപ്പെടുക.

MOST READ: അടിമുടി മാറ്റങ്ങളുമായി പരിഷ്‌കരിച്ച് ഹ്യുണ്ടായി വെന്യു; വീഡിയോ

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കും. എന്നാൽ 1.0 ലിറ്റർ എഞ്ചിന് ഓപ്ഷണലായി ആറ് സ്പീഡ് ഓട്ടോമാറ്റിക്കും ലഭിക്കും. മറുവശത്ത് 1.5 ലിറ്റർ എഞ്ചിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്കും കമ്പനി വാഗ്‌ദാനം ചെയ്യും.

പ്രീമിയം ഫീച്ചറുകളാൽ സമ്പന്നം, ടൈഗൂണിൽ അഡാസ് ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും

വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ചൈൽഡ് സീറ്റുകൾക്കുള്ള ഐസോഫിക്സ് മൗണ്ടുകൾ എന്നിവയാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Source: Team BHP

Most Read Articles

Malayalam
English summary
The All-New Volkswagen Taigun SUV Could Get ADAS Features. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X