പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജര്‍മ്മാന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍. കഴിഞ്ഞ മാസത്തെ വില്‍പന പരിശോധിക്കുമ്പോള്‍ മുമ്പുള്ള മാസങ്ങളില്‍ നിന്നും വ്യത്യസ്തമായി വര്‍ധനവ് ഉണ്ടായിരിക്കുന്നത് കാണാം.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഈ വര്‍ധനവ് നിലനിര്‍ത്താന്‍, കമ്പനി തങ്ങളുടെ ജനപ്രിയ മോഡലുകളില്‍ മാര്‍ച്ച് മാസത്തിലും ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഫോക്‌സ്‌വാഗണ്‍ വെന്റോയ്ക്ക് 1.78 ലക്ഷം രൂപ വരെയാണ് കിഴിവ് ലഭിക്കുന്നത്.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

വെന്റോ ഹൈലൈന്‍ പ്ലസ് ഓട്ടോമാറ്റിക് മോഡലില്‍ 69,000 രൂപ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. ഇതിനിടയില്‍ അതിന്റെ മാനുവല്‍ പതിപ്പിന് 1.38 ലക്ഷം രൂപ കിഴിവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

അതോടൊപ്പം തന്നെ, നിങ്ങളുടെ പഴയ കാര്‍ കൈമാറ്റം ചെയ്യുകയോ നിലവിലുള്ള ഫോക്‌സ്‌വാഗണ്‍ വാഹനം ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് 40,000 രൂപ കിഴിവ് ലഭിക്കും. 1.0 ലിറ്റര്‍ TSI എഞ്ചിനാണ് ഫോക്‌സ്‌വാഗണ്‍ വെന്റോയില്‍ വരുന്നത്.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഈ യൂണിറ്റ് 110 bhp പവറും 175 Nm torque ഉം സൃഷ്ടിക്കുന്നു. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഈ എഞ്ചിന്‍ ജോടിയാക്കുന്നു. എന്നാല്‍ ഫോക്‌സ്‌വാഗണ്‍ പോളോ ഹാച്ച്ബാക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

MOST READ: സർക്കാർ വാഹനങ്ങൾക്ക് ഇനിമുതൽ ആയുസ് 15 വർഷം; കരട് വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡും, മുകളില്‍ പറഞ്ഞ TSI എഞ്ചിനുമാണ് പോളോയ്ക്ക് കരുത്ത്. നാച്ചുറലി ആസ്പിറേറ്റഡ് മോട്ടോറില്‍, 5 സ്പീഡ് മാനുവല്‍ മാത്രമേ ലഭ്യമാകൂ. അതേസമയം മറ്റ് മോട്ടോറിനൊപ്പം വെന്റോയുടെ അതേ ഓപ്ഷനുകളും നല്‍കുന്നു.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

പോളോയില്‍ പോലും ഫോക്‌സ്‌വാഗണ്‍ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കും. ചില ട്രിമ്മുകളില്‍, ബ്രാന്‍ഡ് ഡീലര്‍മാര്‍ 50,000 രൂപയില്‍ കൂടുതല്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു, എന്നാല്‍ ലോയല്‍റ്റി അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ബോണസുകള്‍ പോളോയില്‍ 30,000 രൂപയില്‍ കുറവാണ്.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ റാങ്ലര്‍ അവതരണം വൈകും; പുതിയ തീയതി വെളിപ്പെടുത്തി ജീപ്പ്

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഈ ഓഫറുകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അടുത്തുള്ള ഡീലഷിപ്പുമായി ബന്ധപ്പെടാനും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ബ്രാന്‍ഡിനായി മികച്ച വില്‍പ്പന സമ്മാനിക്കുന്ന മോഡലുകളാണ് വെന്റോയും, പോളോയും.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

എന്നാല്‍ ഇരുമോഡലുകളുടെയും ശ്രേണിയില്‍ എതിരാളികള്‍ ശക്തരായതോടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിക്കുന്നത്. ഇതുമനസ്സിലാക്കിയ നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിക്കായി വലിയ പദ്ധതികളാണ് ഒരുക്കുന്നത്.

MOST READ: ഇന്ത്യയിലെ പ്രീമിയം അഡ്വഞ്ചർ ടൂറർ ശ്രേണി കിടുക്കാൻ CB500X എത്തി, വില 6.87 ലക്ഷം രൂപ

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

5 സീറ്റര്‍ ടിഗുവാന്‍, ടൈഗൂണ്‍ എസ്‌യുവികള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍. അതോടൊപ്പം തന്നെ സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുകെട്ടിലും നിരവധി ഉത്പന്നങ്ങള്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

പോളോ, വെന്റോ മോഡലുകളില്‍ കൈനിറയെ ഓഫറുമായി ഫോക്‌സ്‌വാഗണ്‍

ഉയര്‍ന്ന വിലയുള്ള ടി-റോക്ക് പോലുള്ള മോഡലുകള്‍ക്കും വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ള കുഷാഖ് എന്നൊരു മോഡല്‍ ബ്രാന്‍ഡ് വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്.

Most Read Articles

Malayalam
English summary
Volkswagen Announced Offers And Discounts In Vento, Polo In March 2021. Read in Malayalam.
Story first published: Monday, March 15, 2021, 16:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X