പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

മഹീന്ദ്രയില്‍ നിന്നുള്ള ജനപ്രീയ മോഡലുകളില്‍ ഒന്നാണ് XUV300. സബ് കോംപാക്ട് എസ്‌യുവി ശ്രേണിയില്‍ മികച്ച പ്രകടനമാണ് മോഡല്‍ കാഴ്ചവെയ്ക്കുന്നതും.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

എന്നാല്‍ എതിരാളികള്‍ ശ്രേണിയില്‍ ശക്തരായതോടെ മോഡലില്‍ വിവിധ മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരുങ്ങുകയാണ് കമ്പനി. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ കഴിഞ്ഞ വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ മഹീന്ദ്ര വരാനിരിക്കുന്ന ഉത്പ്പന്നങ്ങളുടെ ഒരു ശ്രേണി പ്രദര്‍ശിപ്പിച്ചിരുന്നു.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

അതിലൊന്നായിരുന്നു XUV300 സ്‌പോര്‍ട്‌സ് പതിപ്പ്. ഇത് മഹീന്ദ്രയില്‍ നിന്നുള്ള സബ് കോംപ്കാട് എസ്‌യുവിയുടെ സ്പോര്‍ട്ടിയര്‍ പെര്‍ഫോമന്‍സ് ഓറിയന്റഡ് പതിപ്പാണ്. കഴിഞ്ഞ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അരങ്ങേറ്റം വൈകി.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍; അവതരണം ഉടന്‍

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

ഇപ്പോഴിതാ വാഹനം പരീക്ഷണയോട്ടം നടത്തുന്നതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പൂര്‍ണമായും മറച്ചിട്ടില്ലെങ്കിലും ആദ്യ കാഴ്ചയില്‍ XUV300 എന്ന് തന്നെ മനസ്സിലാക്കാം. എങ്കിലും സ്‌പോര്‍ട്‌സ് പതിപ്പാണോ എന്നതില്‍ വ്യക്തയില്ല.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച സ്‌പോര്‍ട്‌സ് പതിപ്പിനും ഡിസൈനില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നു. എഞ്ചിനില്‍ വരുത്തിയ മാറ്റത്തിന് പുറമെ, ചില കോസ്‌മെറ്റിക് മാറ്റങ്ങള്‍ മാത്രമാണ് ലഭിച്ചത്.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

സ്പോര്‍ട്സ് വേരിയന്റ് വിപുലമായ ബോഡി ഗ്രാഫിക്‌സുമായി വരും, അത് സ്പോര്‍ട്ടിയറും ഷാര്‍പ്പുമായി കാണപ്പെടും. ഇതിന് വശങ്ങളിലും ബ്രേക്ക് കാലിപ്പറുകളിലും ചുവന്ന ആക്സന്റുകള്‍ ലഭിക്കുന്നു.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

പില്ലറുകള്‍, റൂഫ് റെയിലുകള്‍, സൈഡ് ബോഡി ക്ലാഡിംഗ്, ഗ്രില്ലിന് ചുറ്റും ഗ്ലോസ്സ്-ബ്ലാക്ക് ഫിനിഷ്, ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ പോലുള്ള ബ്ലാക്ക് ഔട്ട് ഘടകങ്ങള്‍ സ്‌പോര്‍ട്ടി അപ്പീലിനെ ആകര്‍ഷിക്കുന്നു. ORVM- കള്‍ പകുതി ബ്ലാക്കിലും പകുതി ബോഡി കളറുമാണ്. ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഈ പതിപ്പിന്റെ സവിശേഷതകയാണ്.

MOST READ: ബിഎസ് VI എക്സ്പള്‍സ് 200T അവതരിപ്പിച്ച് ഹീറോ; വില 1.12 ലക്ഷം രൂപ

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

17 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളിലാണ് ഈ മോഡലിന് ലഭിക്കുന്നത്. അത് വളരെ ആകര്‍ഷകവും കാറിന്റെ മൊത്തത്തിലുള്ള സ്പോര്‍ടി തീമിനെ പരിപൂര്‍ണ്ണമാക്കുകയും ചെയ്യുന്നു. പരീക്ഷണ ചിത്രത്തിലും, ബ്ലാക്ക് അലോയ് വീലുകള്‍ ഈ പതിപ്പിന് നല്‍കിയിരിക്കുന്നത് കാണാം.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

ക്യാബിന്റെ ഇന്റീരിയര്‍ ലേഔട്ട് സ്റ്റാന്‍ഡേര്‍ഡ് എസ്‌യുവിയുടേതിന് സമാനമാണ്, എന്നിരുന്നാലും ഡാഷ്ബോര്‍ഡില്‍ റെഡ് ഹൈലൈറ്റുകളും അപ്ഹോള്‍സ്റ്ററിയില്‍ കോണ്‍ട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗും ഉള്‍ക്കൊള്ളുന്നു.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

ക്യാബിന് പതിവുപോലെ ബ്ല്ാക്ക് ഇന്റീരിയര്‍ തീം ലഭിക്കും. സവിശേഷതകളുടെ കാര്യത്തില്‍, ഇത് ടോപ്പ്-സ്‌പെക്ക് W8 (O) പതിപ്പിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതിനാല്‍, സ്റ്റാന്‍ഡേര്‍ഡ് XUV300-യിലെ പോലെ എല്ലാ ഫീച്ചറുകളും സവിശേഷതകളും ലഭ്യമാകും.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

വാഹനത്തിന്റെ പ്രധാന മാറ്റങ്ങള്‍ അതിന്റെ എഞ്ചിന്‍ ഭാഗത്താണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ GDI എംസ്റ്റാലിയന്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഇത് 130 bhp കരുത്തും 230 Nm torque ഉം സൃഷ്ടിക്കും.

പരീക്ഷണയോട്ടം നടത്തി XUV300 സ്‌പോര്‍ട്‌സ്; അരങ്ങേറ്റം വൈകില്ലെന്ന് മഹീന്ദ്ര

ഇതോടെ സബ് കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ലഭ്യമായ ഏറ്റവും ശക്തിയേറിയ എഞ്ചിനാകും ഇത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കും. ഇതിനുപുറമെ, സ്പോര്‍ട്ടിയര്‍ സവാരി അനുഭവം നല്‍കുന്നതിന് സസ്പെന്‍ഷന്‍ സജ്ജീകരണവും ചെറുതായി മാറ്റപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Image Courtesy: yt_talesofmiles

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Sportz Variant Spied, Launching Soon In India Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X