ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏതാനും ദിവസങ്ങള്‍ മുന്നെയാണ് നിര്‍മ്മാതാക്കളായ സ്‌കോഡ കുഷാഖിനെ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ വിപണിക്കായി ഈ വര്‍ഷം സ്‌കോഡ-ഫോക്‌സ്‌വാഗണ്‍ കൂട്ടുകെട്ടില്‍ നിരവധി മോഡലുകളാണ് ഒരുങ്ങുന്നത്.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

അധികം വൈകാതെ തന്നെ ഫോക്‌സ്‌വാഗണില്‍ നിന്നും വിപണിയില്‍ എത്തുന്ന മോഡലാണ് ടൈഗൂണ്‍. ഇതിനോടകം തന്നെ വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി സജീവമായി നിരത്തുകളില്‍ പരീക്ഷിക്കുകയും ചെയ്യുന്നു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

കുഷാഖിന്റെ അവതരണത്തോടെ ടൈഗൂണിന്റെ കുറച്ച് സവിശേഷതകള്‍ കൂടിയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ പ്രത്യേകമായി വികസിപ്പിച്ച ബ്രാന്‍ഡിന്റെ MQB-A0-IN പ്ലാറ്റ്‌ഫോമാണ് രണ്ട് കാറുകളുടെയും അടിസ്ഥാനം.

MOST READ: കോഡിയാക് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്; ഓഗസ്റ്റ് അല്ലെങ്കിൽ സെപ്റ്റംബറോടെ നിരത്തിലെത്തുമെന്ന് സ്കോഡ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ വസ്തുത, ടൈഗൂണ്‍ 4.22 മീറ്ററും 2,651 മീറ്റര്‍ വീല്‍ബേസും കുഷാഖിന് തുല്യമായിരിക്കും. എന്തിനധികം, കുഷാഖിന്റെ 188 mm ഗ്രൗണ്ട് ക്ലിയറന്‍സും ടൈഗൂണിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ടൈഗൂണിന്റെ എന്‍ട്രി ലെവല്‍ മോഡലുകള്‍ക്ക് 1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിന്‍ ലഭിക്കും. ഈ ത്രീ സിലിണ്ടര്‍ യൂണിറ്റ് 109 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: കൂടുതൽ അഗ്രസ്സീവ് ഭാവത്തിൽ ട്രാൻസ്‌പോർട്ടർ സ്‌പോർട്‌ലൈനൊരുക്കി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഉപയോഗിച്ച് എഞ്ചിന്‍ ജോടിയാക്കും. കൂടുതല്‍ ശക്തമായ 1.5-ടിഎസ്‌ഐ EVO എഞ്ചിന്‍ ഉയര്‍ന്ന സ്‌പെക്ക് മോഡലുകളില്‍ വാഗ്ദാനം ചെയ്യും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ എഞ്ചിന്‍ 148 bhp കരുത്തും 250 Nm troque ഉം ഉത്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് DSG ഉപയോഗിച്ച് ഇത് വിപണിയില്‍ വാഗ്ദാനം ചെയ്യും.

MOST READ: ഡല്‍ഹി സര്‍ക്കാര്‍ ഇവി നയത്തിന് സ്വീകാര്യതയേറുന്നു; ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 2.21 ശതമാനമായി ഉയര്‍ന്നു

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

കുഷാഖിന് സമാനമായ ഒരു ഫീച്ചര്‍ ലിസ്റ്റ് തന്നെയാകും ടൈഗൂണിന് ലഭിക്കുക. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, വെന്റിലേറ്റഡ് സീറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള വയര്‍ലെസ് കണക്റ്റിവിറ്റിയുള്ള 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേ എന്നിവ ഇതില്‍ ഉള്‍പ്പെടും.

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നിരുന്നാലും, കുഷാഖിന്റെ അനലോഗ് ഡയലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടൈഗൂണിന് പൂര്‍ണ്ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കരോൾ ഷെൽബിയുടെ 98-ാം ജന്മദിനത്തോടനുബന്ധിച്ച് ലിമിറ്റഡ് എഡിഷൻ മോഡലുകൾ അവതരിപ്പിച്ച് ഷെൽബി അമേരിക്കൻ

ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ കുടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വിപണിയിലെ ഫോക്‌സ്‌വാഗന്റെ ഏറ്റവും പ്രധാനപ്പെട്ട കാറാണിത്. വിപണിയില്‍ എത്തിയാല്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്ക്‌സ്, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍, സ്‌കോഡ കുഷാഖ് എന്നിവര്‍ക്ക് എതിരാളികളാക്കും.

Most Read Articles

Malayalam
English summary
Volkswagen Revealed More Details About Taigun, Read Here To Find Out. Read in Malayalam.
Story first published: Saturday, March 20, 2021, 15:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X