Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

അടുത്തിടെയാണ് ഇന്ത്യൻ ഒറ്റക്കൊമ്പനായ കാണ്ടാമൃഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ടാറ്റ മോട്ടോർസ് തങ്ങളുടെ എസ്‌യുവി നിരയിലേക്ക് പുതിയ കാസിരംഗ എഡിഷനുകൾ അവതരിപ്പിക്കുന്നത്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി മോഡലുകൾക്കാണ് കമ്പനി കാസിരംഗ എന്ന സ്പെഷ്യൽ എഡിഷൻ മോഡലുകൾ സമ്മാനിച്ചത്. രാജ്യത്തെ മഹത്തായ ദേശീയ ഉദ്യാനത്തിന് ആദരവ് അർപ്പിക്കുന്നതോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ ജിയോഗ്രഫിക്കലും ബയോളൊജിക്കലുമായ വൈവിധ്യത്തെ ആഘോഷിക്കുന്നതിനാണ് ഈ വേരിയന്റുകൾ വിൽപ്പനയ്ക്ക് എത്തിയത്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

ഈ എസ്‌യുവികളുടെ പ്രത്യേക പതിപ്പിന് ഒരു കൂട്ടം പുതിയ ഫീച്ചറുകൾ നൽകിയതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. അവ ഇപ്പോൾ സാധാരണ വേരിയന്റുകളിലേക്ക് പതുക്കെ ഇറങ്ങുന്നു. ആദ്യം ഹാരിയറിന്റെ സാധാരണ മോഡലുകളിലേക്കാണ് ഇവ എത്തുന്നത്. ടാറ്റ ഹാരിയറിന്റെ സ്റ്റാൻഡേർഡ് വേരിയന്റുകളിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്ന അത്തരമൊരു സവിശേഷത എയർ പ്യൂരിഫയറാണ്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

ഈ ഫീച്ചർ മുമ്പ് മോഡലിന്റെ കാസിരംഗ എഡിഷനിൽ മാത്രമാണ് ടാറ്റ മോട്ടോർസ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇത് ഇപ്പോൾ XT വേരിയന്റിൽ നിന്ന് ആരംഭിച്ച് വേരിയന്റ് ലൈനപ്പിലുടനീളം ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ഫീച്ചർ ലിസ്റ്റും കോസ്മെറ്റിക് മാറ്റങ്ങളും കൂടാതെ ഹാരിയർ കാസിരംഗ പതിപ്പിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

ടാറ്റ ഹാരിയർ കാസിരംഗ എഡിഷൻ 20.41 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതുതായി ചേർത്ത വേരിയന്റ് XZ+, XZA+ വേരിയന്റുകളിൽ ലഭ്യമാണ്. പുതുതായി ലോഞ്ച് ചെയ്ത ടാറ്റ ഹാരിയർ കാസിരംഗ എഡിഷനെ സാധാരണ പതിപ്പിൽ നിന്ന് വേർതിരിക്കുന്നതിനായി ഒരു പുതിയ കോസ്‌മെറ്റിക്, ഫീച്ചർ അപ്‌ഡേറ്റുകൾ ഒരുക്കാനാണ് ടാറ്റ തയാറായത്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

കാസിരംഗ എഡിഷന്റെ മൊത്തത്തിലുള്ള ഡിസൈൻ മെച്ചപ്പെടുത്തുന്നതിനായി ടാറ്റ മോട്ടോർസ് പുതിയ കൂട്ടിച്ചേർക്കലുകളുടെ ഒരു പരമ്പര തന്നെയാണ് അവതരിപ്പിച്ചത്. പുതുതായി ചേർത്ത കാസിരംഗ എഡിഷനുകളിൽ ഗ്രാസ്‌ലാൻഡ് ബീജ് ബാഹ്യ ബോഡി കളറും പിയാനോ ബ്ലാക്ക് ഫിനിഷിൽ ഡ്യുവൽ ടോൺ റൂഫുമാണ് ബ്രാൻഡ് ചേർത്തത്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

കൂടാതെ എസ്‌യുവികളുടെ ഫ്രണ്ട് ഫെൻഡറിൽ ഒരു പുതിയ സാറ്റിൻ ബ്ലാക്ക് റിനോ മാസ്‌കട്ടും ടാറ്റ അവതരിപ്പിക്കുന്നു. അകത്തേക്ക് കടക്കുമ്പോൾ കാസിരംഗ ശ്രേണിയിലെ എസ്‌യുവികൾ ഇരട്ട-ടോൺ എർത്തി ബീജ് ലെതറെറ്റ് അപ്‌ഹോൾസ്റ്ററിയും ട്രോപ്പിക്കൽ വുഡ് ഡാഷ്‌ബോർഡും കൂടാതെ നിരവധി എർത്തി ബീജ് നിറത്തിലുള്ള ഇൻസെർട്ടുകളും നൽകിയാണ് പൂർത്തീകരിച്ചിരിക്കുന്നത്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

മാത്രമല്ല മുൻവശത്തെ ഹെഡ്‌റെസ്റ്റുകളിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് കാണ്ടാമൃഗങ്ങളുടെ രൂപരേഖയോടുകൂടിയ ലോഗോയും കൂട്ടിച്ചേർത്തിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിൽ ടാറ്റ ഹാരിയർ കാസിരംഗ എഡിഷൻ ഡ്രൈവർക്കും കോ-ഡ്രൈവറിനും വായുസഞ്ചാരമുള്ള സീറ്റുകളും (വെന്റിലേറ്റഡ് സീറ്റുകൾ) എയർ പ്യൂരിഫയറും വാഗ്ദാനം ചെയ്യുന്നു.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

പുതുതായി ചേർത്ത വേരിയന്റുകളിൽ ഐആർഎ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, റിമോട്ട് കമാൻഡുകൾ, ലൊക്കേഷൻ അധിഷ്‌ഠിത സേവനങ്ങൾ, ഓവർ-ദി-എയർ അപ്‌ഡേറ്റുകൾ, ലൈവ് വെഹിക്കിൾ ഡയഗ്‌നോസ്റ്റിക്‌സ്, ഗാമിഫിക്കേഷൻ എന്നിവയ്‌ക്കൊപ്പം ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ വൈഫൈ തുടങ്ങിയ സജ്ജീകരണങ്ങളും പുതിയ കണക്റ്റഡ് കാർ സാങ്കേതികവിദ്യകളും ടാറ്റ മോട്ടോർസ് അണിനിരത്തിയിട്ടുണ്ട്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

കൂടാതെ ഗ്രാനൈറ്റ് ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകളോട് കൂടിയ ഗ്രാനൈറ്റ് ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ജെറ്റ് ബ്ലാക്ക് 17 ഇഞ്ച് അലോയ് വീലുകൾ എന്നിവയുള്ള ഹാരിയർ കാസിരംഗ എഡിഷനുകൾ സാധാരണ മോഡലിൽ നിന്ന് വേറിട്ടുനിൽക്കുന്നുമുണ്ട്.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

ഫിയറ്റ് ക്രൈസ്‌ലർ ഓട്ടോമൊബൈലിൽ (എഫ്‌സി‌എ) നിന്ന് ഉത്ഭവിച്ച 2.0 ലിറ്റർ ക്രിയോടെക് ടർബോ-ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. ഈ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

മാനുവൽ, ഡീസൽ പതിപ്പുകളിൽ ടാറ്റ ഹാരിയർ ലഭ്യമാവുന്ന എസ്‌യുവിക്ക് 14.53 ലക്ഷം മുതൽ 20.46 ലക്ഷം രൂപ വരെയാണ് വില. അതേസമയം ഓട്ടോമാറ്റിക് ഹാരിയറിന് അടിസ്ഥാന മോഡലിന് 17.23 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 21.81 ലക്ഷം രൂപയുമാണ് മുടക്കേണ്ടി വരിക.

Harrier എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലേക്കും എയർ പ്യൂരിഫയർ സംവിധാനം ചേർത്ത് Tata Motors

ടാറ്റ മോട്ടോർസ് ഹാരിയറിന്റെ പെട്രോൾ മോഡലിന്റെ വികസനത്തിലും പ്രവർത്തിച്ചുവരികയാണ്. ഇത് ഒന്നിലധികം തവണ നിരത്തുകളിൽ പരീക്ഷണയോട്ടത്തിനും വിധേയമായിട്ടുണ്ട്. എസ്‌യുവിയുടെ ഈ ഗ്യാസോലിൻ യൂണിറ്റ് പരമാവധി 160 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ അല്ലെങ്കിൽ 1.6 ലിറ്റർ ടർബോ-ചാർജ്ഡ് പെട്രോൾ എഞ്ചിൻ യൂണിറ്റായിരിക്കും. ഇതും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ തന്നെയാകും വിപണിയിൽ എത്തുക.

More from DriveSpark

Article Published On: Tuesday, March 22, 2022, 16:15 [IST]
English summary
Air purifier now available across the variant line up in tata harrier
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X