കാഴ്ച്ചയിൽ പോർഷയ്ക്ക് സമാനം, പുത്തൻ Ioniq 6 ഇലക്‌ട്രിക് സെഡാൻ അവതരിപ്പിച്ച് Hyundai
ആഗോള വിപണിയിലെ ഇലക്‌ട്രിക് വിപ്ലവത്തിനു മാറ്റുകൂട്ടി പുതിയ അയോണിക് 6 ഇവി സെഡാൻ പുറത്തിറക്കിയിരിക്കുകയാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

അയോണിക് ഇലക്ട്രിക് വാഹന ശ്രേണിയിൽ നിന്നുള്ള ആദ്യ സെഡാൻ എന്ന വിശേഷണത്തിനു പുറമെ ഹ്യുണ്ടായിയുടെ സമർപ്പിത E-GMP ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്ന രണ്ടാമത്തെ മോഡൽ കൂടിയാണ് അയോണിക് 6. കഴിഞ്ഞ വർഷം ആദ്യം പ്രദർശിപ്പിച്ച പ്രൊഫെസി കൺസെപ്റ്റുമായി ഇലക്ട്രിക് സെഡാന് നിരവധി സാമ്യങ്ങളുമുണ്ടെന്നാണ് മറ്റൊരു പ്രത്യേകതയായി എടുത്തു പറയാനാവുന്നത്.

ഹ്യുണ്ടായി അയോണിക് 6 അടിസ്ഥാനപരമായി ഒരു യുണീക് സ്റ്റൈലിംഗിനൊപ്പം പ്രൊഫെസി കൺസെപ്റ്റിനെ ഒന്നുകൂടി മിനുക്കിയെടുത്ത പ്രൊഡക്ഷൻ കാറാണെന്നു പറയാം. എന്നാൽ മികച്ച ഡിസൈൻ ധാർമ്മികത നിലനിർത്താനും ദക്ഷിണ കൊറിയൻ ബ്രാൻഡിനു സാധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

സീറോ-എമിഷൻ സെഡാൻ പാരാമെട്രിക് പിക്സൽ ലൈറ്റുകൾ പോലെയുള്ള ആധുനിക ഘടകങ്ങളുമായി കൂടിച്ചേരുമ്പോഴും റെട്രോ ഡിസൈൻ ശൈലി തന്നെയാണ് വാഹനം ഓർമപ്പെടുത്തുന്നത്. മുൻവശത്തെ ഒരു ഭാഗവും പിന്നിലെ ടെയിൽ സ്‌പോയിലറും വിന്റേജ് പോർഷ കാറുകളെ ഓർമിപ്പിക്കുന്നുണ്ട്.

മുന്നിലും പിന്നിലും ബമ്പറുകളിലും ധാരാളം സജ്ജീകരണങ്ങൾ ഉണ്ടെങ്കിലും ലോ-ടെയിൽഡ് ഡിസൈൻ നമ്മെ വീണ്ടും പോർഷ കാറുകളെ ഓർമപ്പെടുത്തും. ഹ്യുണ്ടായി ലോഗോ അയോണിക് 6 ഇലക്‌ട്രിക് സെഡാന്റെ ഫോർവേഡ് ഡിപ്പിംഗ് ബോണറ്റിന് തൊട്ടുതാഴെയായാണ് നൽകിയിരിക്കുന്നത്. കൂടാതെ മുൻവശത്തെ വിൻഡ്ഷീൽഡ് ഇവിയുടെ രൂപത്തോട് നന്നായി യോജിക്കുന്നുമുണ്ട്.

ബമ്പറിന്റെ അരികിലുള്ള വലിയ എയർ ഡക്‌റ്റുകൾക്കൊപ്പം സ്‌മാർട്ട് ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകളുള്ള വൃത്തിയുള്ള വശക്കാഴ്ച്ചയുമാണ് ഹ്യുണ്ടായി അയോണിക് 6 ഇവിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ സങ്കീർണമായ രൂപകൽപ്പനയുള്ള അലോയ് വീലുകളും കാറിന് മനോഹര രൂപമാണ് സമ്മാനിക്കുന്നതെന്ന് പറയാതെ വയ്യ.

വൃത്താകൃതിയിലുള്ള പിൻഭാഗത്ത് നീളമേറിയ ബൂട്ട്ലിഡിന് കീഴിൽ സ്ഥാപിച്ചിരിക്കുന്ന ഫുൾ-വിഡ്ത്ത് ഡോട്ട് പാറ്റേൺ എൽഇഡി ടെയിൽ ലാമ്പുകൾ ഒരു ആകർഷണീയത നൽകുന്നുണ്ട്. എയറോഡൈനാമിക് ആകൃതിയിലുള്ള അയോണിക് 6 ഇവിയുടെ ബോഡിക്ക് 0.21 എന്ന കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റ് ഉണ്ടെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.
MOST READ: 6 എയർബാഗുകൾ നിർബന്ധമാക്കിയാൽ എൻട്രി ലെവൽ സെഗ്മെന്റിൽ നിന്നും പിൻമാറുമെന്ന് Maruti Suzuki

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാന് 2022 ലെ വേൾഡ് കാർ ഓഫ് ദി ഇയർ അവാർഡ് കരസ്ഥമാക്കിയ അയോണിക് 5 എസ്‌യുവിയുമായി ധാരാളം സാമ്യതകളുമുണ്ട്. കൂടാതെ എല്ലാ ഹ്യുണ്ടായി കാറുകളെയും പോലെ അത്യാധുനിക ഫീച്ചറുകളാൽ വാഹനം സമ്പന്നവുമാണ്.

ട്വിൻ 12 ഇഞ്ച് സ്‌ക്രീനുകൾ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വർധിച്ച ക്യാബിൻ സ്റ്റോറേജിന് സഹായിക്കുന്ന ഫിസിക്കൽ ബട്ടണുകളുടെ കുറഞ്ഞ ഉപയോഗം എന്നിവയാണ് ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാന്റെ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റുകളിൽ ചിലത്.
MOST READ: Venue N Line ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി; എത്തുന്നത് രണ്ട് വേരിയൻ്റുകളിൽ

അതോടൊപ്പം തന്നെ ഒരു പുതിയ സെന്റർ ടണൽ, താഴേക്ക് ചരിഞ്ഞ ഡോർ സിൽ ആംറെസ്റ്റ്, ആറ് രണ്ട് നിറങ്ങളുള്ള 64-കളർ ആംബിയന്റ് ലൈറ്റിംഗ് കളർ തീമുകൾ, ഇന്റഗ്രേറ്റഡ് ഡിജിറ്റൽ മിററുകൾ എന്നിവയും ഇവിയുടെ ചില പ്രധാന സവിശേഷതകളാണ്.

ഇതിനു പുറമെ അധിക ലെഗ്റൂമിനായി അയോണിക് 5 എസ്‌യുവിയിൽ നിന്നും അധികമായി ഇലക്‌ട്രിക് സെഡാന്റെ വീൽബേസും കമ്പനി വിപുലീകരിച്ചു. അയോണിക് 6 ഇവിയുടെ ബാറ്ററി പായ്ക്കിനെ സംബന്ധിച്ചോ റേഞ്ചിനെ കുറിച്ചുള്ള കാര്യങ്ങളോ ഇതുവരെ ഹ്യുണ്ടായി പുറത്തുവിട്ടിട്ടില്ല.

എന്നിരുന്നാലും ബാറ്ററിയും മറ്റ് ഇന്റേണലുകളും E-GMP ഇലക്ട്രിക് സ്കേറ്റ്ബോർഡ് ആർക്കിടെക്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ച അയോണിക് 5 ഇലക്‌ട്രിക് എസ്‌യുവിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ റേഞ്ച് കഴിവുകൾ കുറച്ചുകൂടി മികച്ചതായിരിക്കുമെന്നാണ് അനുമാനവും.

228 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള വേരിയന്റിന് ഒരൊറ്റ ഇ-മോട്ടോർ സജ്ജീകരണമായിരിക്കും ഹ്യുണ്ടായി ഉപയോഗിക്കുക. അതേസമയം ഇരട്ട-മോട്ടോർ AWD സംവിധാനമുള്ള ഇലക്‌ട്രിക് സെഡാന് 324 bhp കരുത്തിൽ പരമാവധി 605 Nm torque വരെ വികസിപ്പിക്കാനും സാധിച്ചേക്കും.

ഹ്യുണ്ടായി അയോണിക് 6 ഇലക്‌ട്രിക് സെഡാനിൽ 800V ഫാസ്റ്റ് ചാർജിംഗ് സൗകര്യവും കമ്പനി അണിനിരത്തും. അയോണിക് 5 എസ്‌യുവിയുടെ അവതരണത്തിനു ശേഷം കൊറിയൻ ബ്രാൻഡ് പുതിയ ഇലക്‌ട്രിക് സെഡാനെയും ഇന്ത്യയിൽ അടുത്ത വർഷഷത്തോടെ വിൽപ്പനയ്ക്ക് എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications